Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള നീക്കം

Janmabhumi Online by Janmabhumi Online
Feb 20, 2014, 10:19 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ടിപി വധത്തിലെ ഗൂഢാലോചന അന്വേഷണം സിബിഐക്ക്‌ വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കം. ?ടിപിയുടെ ഭാര്യ രമ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന്റെ പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ സിബിഐ അന്വേഷണമെന്നാണ്‌ സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാരിനു വേണ്ടിയൊരു റിപ്പോര്‍ട്ട്‌ പോലീസ്‌ നല്‍കുകയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ്‌ സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തത്‌ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ആയുധമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ അത്‌ ബാധിക്കും. സര്‍ക്കാര്‍ സിപിഎം ഒത്തുകളി കൂടുതല്‍ ചര്‍ച്ചയ്‌ക്കു വിധേയമാകുകയും ചെയ്യും.

ചന്ദ്രശേഖരന്‍ വധം അന്വേഷിച്ച പോലീസ്‌ ഗൂഢാലോചനയെകുറിച്ച്‌ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. അതല്ലെങ്കില്‍ സിപിഎം നേതാവ്‌ പി.മോഹനില്‍ വരെയെത്തിയ അന്വേഷണം അതിനു മുകളിലേക്ക്‌ നീക്കാന്‍ പോലീസിനായില്ല. സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ആദ്യം മുതല്‍ തന്നെ ഉന്നയിക്കപ്പെട്ടിരുന്നതാണ്‌. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കുള്ള പങ്ക്‌ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഗൂഢാലോചനയെ കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ടിപിയുടെ ഭാര്യ രമ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹരവും കിടന്നു.

കേസില്‍ ആദ്യം മുതല്‍ സിപിഎം നേതാക്കളെ രക്ഷിക്കുന്ന സമീപനമാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ പുലര്‍ത്തിയത്‌. സര്‍ക്കാരിനെതിരെ സോളാര്‍ അഴിമതിയിലുള്‍പ്പെടെ രൂക്ഷമായ സമരം നടത്തിയ സിപിഎം അതില്‍ നിന്ന്‌ പിന്‍വാങ്ങിയത്‌ ടിപി കേസ്‌ അടക്കമുള്ള ചില കേസുകളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിന്നു. യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകക്കേസും ഇതില്‍ പെടും. സര്‍ക്കാരും സിപിഎം നേതാക്കളുമായുള്ള ഒത്തുകളി വ്യാപകമായ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സിപിഎം നേതാക്കളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം കെ.കെ.രമയ്‌ക്കും ആര്‍എംപി നേതാക്കള്‍ക്കും ഉണ്ട്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടന്ന രമയോട്‌ നിയമപരവും സാങ്കേതികവുമായ കാരണങ്ങള്‍ പറഞ്ഞ്‌ സിബിഐ അന്വേഷണം ഉടന്‍ പറ്റില്ലെന്ന്‌ അറിയിക്കുകയായിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ രമ എടച്ചേരി പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംഘത്തെയും നിയോഗിച്ചു. ഈമാസം മൂന്ന്‌ മുതല്‍ ഏഴുവരെയാണ്‌ രമ നിരാഹാരസമരം കിടന്നത്‌. ഏഴിന്‌ സമരം അവസാനിപ്പിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു എന്ന ഉറപ്പുമാത്രമാണ്‌ നല്‍കിയത്‌.

രണ്ടര ആഴ്ചകൊണ്ടാണ്‌ പോലീസ്‌ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ നല്‍കിയത്‌. രമയുടെ മൊഴിയും ജയിലിലെത്തി പ്രതികളുടെ വിവിരങ്ങളും മാത്രം ശേഖരിക്കുകയാണ്‌ പോലീസ്‌ ചെയ്തത്‌. ഗൂഢാലോചനക്കാരായ നേതാക്കളാരാണെന്ന്‌ ആദ്യം കേസന്വേഷിച്ച സംഘത്തിനു തന്നെ വ്യക്തമായിരുന്നു. ഉന്നത സമ്മര്‍ദ്ദം കാരണമാണ്‌ അവരിലേക്ക്‌ എത്താന്‍ കഴിയാതിരുന്നത്‌. ഗൂഢാലോചന അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക്‌ വിട്ടെങ്കിലും സിബിഐ ആണ്‌ അന്തിമ തീരുമാനം കൈക്കൊള്ളുക. കേസ്‌ ഏറ്റെടുക്കണോ, വേണ്ടയോ എന്ന്‌.

ആര്‍.പ്രദീപ്‌

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവില്‍ പുഴു: പാകം ചെയ്ത് കഴിച്ച 2 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

സനാതനധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ വേണം, ഗോശാലകള്‍ നിര്‍മിക്കണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍

ഹിന്ദുക്കളെ മതം മാറ്റുന്നതിന് വിദേശത്ത് നിന്ന് കൈപ്പറ്റിയത് 100 കോടി : ചങ്ങൂർ ബാബയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies