ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളെന്റ അമ്മ അര്പ്പുതാമ്മാള്ക്ക് വിധിവലിയൊരാശ്വാസമാണ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിനും ചീഫ് ജസ്റ്റീസ് പി.സദാശിവത്തിനും അവര്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ 23 കൊല്ലമായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു. എെന്റ മകന് നീതി നല്കിയ ചീഫ് ജസ്റ്റീസിനോട് എനിക്ക് വലിയ നന്ദിയുണ്ട്. മകെന്റ വധശിക്ഷ ഇളവു ചെയ്ത് കിട്ടാന്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല. വധ ശിക്ഷയ്ക്ക് എതിരായ എെന്റ പോരാട്ടത്തില്‍ എന്നെ സഹായിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് എെന്റ നന്ദി. വധശിക്ഷയ്ക്ക് എതിരായ പോരാട്ടം തുടരും. വധശിക്ഷ വേണ്ടെന്ന് എഴുതിയ ബാഡ്ജ് എന്റെസാരിയില് നിന്ന് നീക്കില്ല. ഇനി മകനെ എങ്ങനെ ജയിലില്‍ നിന്ന് പുറത്തിറക്കാമെന്ന് ആലോചിക്കും. അവന് നിരപരാധിയാണ്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: