കര്‍ണാടക: കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കുന്ന പകര്‍ച്ചവ്യാധിയാണ് കോണ്‍ഗ്രസെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ വിമര്‍ശനം.
കുടുംബാധിപത്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതെങ്കില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ദേശീയതയാണെന്നും മോദി പറഞ്ഞു.
കേരളത്തിലും കര്‍ണാടകയിലും സോണിയയ്ക്കും മകന് രാഹുല്‍ ഗാന്ധിക്കും പോകാന്‍ സമയമുണ്ടെന്നും എന്നാല്‍ ആന്ധ്രാപ്രദേശിലേക്ക് പോവാന്‍ അവര്‍ക്ക് തീരെ സമയമില്ലെന്നും മോദി പറഞ്ഞു.
തെലുങ്കാനയിലെ ജനങ്ങളുടെ വികാരത്തെ കോണ്‍ഗ്രസ് മുറിവേല്പിച്ചെന്നും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും മനസിലാക്കാനോ അവരോട് ഒരു ആശ്വാസവാക്ക് പറയാനോ സോണിയയും രാഹുലും മെനക്കെടുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
അത്തരത്തിലുള്ള കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തൂത്തെറിഞ്ഞാണ് ശിക്ഷിക്കേണ്ടതെന്നും മോദ്ി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: