കാശ്മീരിലെ കുപ്വാരയില് 36 യുവതികളെ ഇന്ത്യന്‍ സൈനികര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന വ്യാജ പ്രചാരണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘ഒാഷന് ഓഫ് ടിയേഴ്സ്’ എന്ന ചിത്രം സൃഷ്ടിക്കുന്ന ആശങ്കകളെക്കുറിച്ച് ടി.എസ്.നീലാംബരന്‍
കലയുടെ രാഷ്ട്രീയമായ ആവിഷ്കരണ സാധ്യതകള്‍ അനന്തമാണ്. വൃഥാസ്ഥൂലമായ പ്രകടനപരതക്കപ്പുറം സൂക്ഷ്മമായ അര്‍ത്ഥത്തില്‍ രാഷ്ട്രജീവിതത്തിന്റെ പ്രയോഗ സാധ്യതകളെ-നിരാസങ്ങളെയും തുറന്നുകാണിക്കാന്‍ കല പ്രയോജനപ്പെടും. ജനപ്രിയ കലാരൂപം എന്ന നിലയില്‍ സൂക്ഷ്മവും സ്ഥൂലവുമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഏറ്റവും ഉപയുക്തമായ മാധ്യമമാണ് സിനിമ. ആധുനിക ജനാധിപത്യക്രമത്തിന്റെ ഭാഗമായി തുറന്ന് ലഭിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ തുറസുകള്‍ കൂടിയാകുമ്പോള്‍ ഈ സാധ്യത പതിന്മടങ്ങേറുകയും ചെയ്യും. എന്നാല്‍ ജനാധിപത്യത്തിന്റെ തുറസുകളില്‍ ലഭിക്കുന്ന സ്വതന്ത്രമായ ഇടങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൃത്രിമമായ കാഴ്ചാനുഭവങ്ങള്‍ സൃഷ്ടിച്ച് പൊതുധാരണകളെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപകടകരങ്ങളാണ്.
പ്രതിബിംബങ്ങളില്‍നിന്ന് (ശാമഴലൃശലെ) ഉത്പാദിപ്പിക്കപ്പെടുന്ന ആശയലോകമാണ് സിനിമയുടെ കരുത്ത്. വിനോദോപാധിയായ കലാരൂപം എന്ന നിലയില്‍ മാത്രം സിനിമയെ സമീപിക്കുമ്പോള്‍ ഭാവനാനുസൃതമായ ബിംബനിര്മ്മിതികള് എത്രയെങ്കിലും സംഗതമാണ്. എന്നാല്‍ രാഷ്ട്രീയ ജീവിതത്തിന്റെ യഥാര്‍ത്ഥ പരിസരങ്ങളെയും ജീവിതങ്ങളെയും സിനിമയിലോ ഡോക്യുമെന്ററിയിലോ ആവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കഥാപാത്രങ്ങളും ഇമേജറികളും വ്യക്തമായ സത്യസന്ധത പുലര്‍ത്താന്‍ ബാധ്യസ്ഥമാണ്. പ്രത്യേകിച്ചും സിനിമയെ ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍.
ഇത്രയും പറഞ്ഞത് കഴിഞ്ഞദിവസം തൃശൂരില്‍ വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കപ്പെട്ട ‘ഓഷന്‍ ഓഫ് ടിയേഴ്സ്’ എന്ന സിനിമ പ്രതിനിധാനം ചെയ്യുന്ന ആശയപരമായ കാപട്യത്തെ സൂചിപ്പിക്കാനാണ്. വ്യാജ ഇമേജറികള്‍കൊണ്ട് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഈ ചലച്ചിത്രം. ഒരു രാഷ്ട്രീയ ആശയമെന്ന (ജീഹശശേരമഹ വ്ൗഴവി) നിലയിലും സാമൂഹ്യപരിവര്ത്തനോന്മുഖമായ കലാരൂപം എന്ന നിലയിലും പുലര്‍ത്തേണ്ട പ്രാഥമിക മര്യാദകളും സത്യസന്ധതയും പുലര്‍ത്തുന്നില്ല. സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിനുനേരെ പിടിച്ച കണ്ണാടി എന്ന രീതിയില്‍ വിനിമയം ചെയ്യാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഈ ചിത്രം കൗശലക്കാരനായ സംവിധായകന്റെ ‘ചെട്ടിമിടുക്കിന’പ്പുറം മറ്റൊന്നുമല്ല.
ജമ്മു-കാശ്മീരിലെ കുപ്വാര ജില്ലയിലുള്‍പ്പെടുന്ന കുവാന പോഷ്വാരയില് ഇന്ത്യന്‍ സൈന്യം 36 കാശ്മീര്‍ യുവതികളെ ബലാത്സംഗം ചെയ്തുവെന്ന തീര്‍ത്തും വ്യാജമായ ഒരു പ്രചാരണത്തെയാണ് സിനിമ ആധാരമാക്കുന്നത്.
ഭരണകൂട-സൈനിക ഭീകരതക്കെതിരായ ജനപക്ഷ കലാപം എന്ന നിലയില്‍ ഇരകളാക്കപ്പെട്ട സ്ത്രീകളുടെ പക്ഷത്തുനിന്ന് ഒട്ടേറെ രാഷ്ട്രീയ ശരികള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയിലാണ് സിനിമ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും കാശ്മീരിലായാലും ലോകത്തിന്റെ മറ്റേതു കോണിലായാലും സ്ത്രീക്ക് നേരെയുണ്ടാകുന്ന ലൈംഗികവും അല്ലാത്തതുമായ കടന്നാക്രമണങ്ങള്‍ ചെറുക്കപ്പെടേണ്ടതും തുറന്നുകാണിക്കപ്പെടേണ്ടതുമാണ്. അത് ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും അമേരിക്കയിലായാലും വ്യത്യാസമില്ല.
പക്ഷേ ഇത്തരമൊരു കലാപത്തിന് സിനിമയെടുക്കുന്നവര്‍ പാലിക്കേണ്ട പ്രാഥമികമായ മര്യാദകളിലൊന്നാണ് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുക എന്നത്. കാശ്മീരില്‍ ആരോപിക്കപ്പെടുന്നപോലെ ഇന്ത്യന്‍ സൈനികര്‍ യുവതികളെ ബലാത്സംഗം ചെയ്തിട്ടില്ല എന്നതറിയുമ്പോള്‍ സംവിധായകനും സിനിമയും തീര്‍ത്തും പരിഹാസ്യവും അപ്രസക്തവുമായി തീരുന്നു. സിനിമയില്‍ ആരോപിക്കപ്പെടുന്ന ബലാത്സംഗം ഇന്ത്യന്‍ സൈന്യത്തിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സേനയും കാശ്മീരിലെ ചില വിഘടനവാദി ഗ്രൂപ്പുകളും സൃഷ്ടിച്ച കെട്ടുകഥയാണെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുന്നതോടെയാണിത്.
കേട്ടുകേള്‍വിയുടെയും വ്യാജപ്രചാരണത്തിന്റെയും ശബ്ദകോലാഹലത്തെ വിശ്വസിച്ച് എടുത്തുചാടിപ്പോയ അബദ്ധമാണ് സംവിധായകന് സംഭവിച്ചതെങ്കില്‍ അവിടെ തീരണമായിരുന്നു ആ സിനിമയുടെ ചരിത്രം. കുപ്വാര സംഭവം കെട്ടുകഥയാണെന്ന് വെളിപ്പെടുത്തിയത് സൈനികവും ഭരണപരവുമായ ഉത്തരവാദിത്ത കേന്ദ്രങ്ങള്‍ മാത്രമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെയും ജനാധിപത്യത്തിന്റെയും എക്കാലത്തെയും വിശ്വസ്ത കേന്ദ്രങ്ങളായ മാധ്യമപ്രവര്‍ത്തകരും പ്രസ് കൗണ്‍സിലും കൂടിയാണ്. കുപ്വാര സംഭവം എന്ന പേരില്‍ വന്‍ വിവാദമായി ബലാത്സംഗ കഥ പടര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ തന്നെ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ പത്രാധിപരും ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബി.ജി.വര്‍ഗീസ്, ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ പത്രാധിപര്‍ യമുനാദാസ് അക്തര്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വിക്രംറാവു എന്നിവരടങ്ങിയ സമിതിയെയാണ് ഇക്കാര്യം പരിശോധിക്കാന്‍ പ്രസ്കൗണ്‍സില്‍ ചുമതലപ്പെടുത്തിയത്. പ്രായാധിക്യം മൂലം അക്തര്‍ പിന്നീട് സമിതിയില്‍നിന്ന് പിന്മാറിയെങ്കിലും മറ്റ് രണ്ടുപേര്‍ വിശദമായി അന്വേഷിച്ചശേഷം ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും പാക് പിന്തുണയോടെ നടക്കുന്ന വ്യാജ പ്രചാരണമാണിതെന്നും വ്യക്തമാക്കുകയുണ്ടായി. കാശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനം നടക്കുന്നുവെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈ വ്യാജ പ്രചാരണത്തിന്റെ പിന്നിലെ ലക്ഷ്യമെന്നും പ്രസ് കൗണ്‍സില്‍ കണ്ടെത്തുകയുണ്ടായി. ഇതിനു മുമ്പുതന്നെ സൈന്യത്തിന്റെ പരാതിയെത്തുടര്‍ന്ന് ഇൗ പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ച ഡിവിഷണല്‍ കമ്മീഷണര്‍ വജാഹത് ഹബീബുള്ളയും ആരോപണം കെട്ടുകഥയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി.
സൈന്യത്തിന്റെയും പോലീസിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകളെ നിരാകരിച്ചാലും പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ട വസ്തുതകള്‍ സംവിധായകന് പാഠമാകേണ്ടതായിരുന്നു. അതുണ്ടായില്ല എന്നത് വിരല്‍ചൂണ്ടുന്നത് കേവലമായ അജ്ഞതയോ തെറ്റിദ്ധാരണയോ അല്ല ഇത്തരമൊരു ചിത്രത്തിന് സംവിധായകനായ ബിലാല്‍ കെ.ജാനെ പ്രേരിപ്പിച്ചതെന്നാണ്. ഈ റിപ്പോര്‍ട്ടുകളെല്ലാം പുറത്തുവന്നശേഷവും തികച്ചും വാസ്തവവിരുദ്ധമായ ഒരു കെട്ടുകഥയുടെമേല് കെട്ടിപ്പൊക്കിയ തന്റെ ചിത്രവുമായി പ്രചാരണത്തിനിറങ്ങുകയാണ് സംവിധായകന് ചെയ്തത്. അതിനര്‍ത്ഥം ഈ സിനിമ നിര്‍മ്മിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെടുന്നതും വ്യക്തമായ അജണ്ടയോടെയാണെന്നാണ്. ആ അജണ്ടയാകട്ടെ തീര്‍ത്തും ഇന്ത്യാ വിരുദ്ധവും. ആരോപണം വ്യാജമാണെന്നറിഞ്ഞുകൊണ്ടുതന്നെ പ്രചാരണവ്യഗ്രതയോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുന്നവരുടെ നിലപാടും യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്- സമൂഹത്തിന് വിരുദ്ധമാണെന്ന് പറയേണ്ടിവരും. സിനിമ നിര്‍മ്മിക്കപ്പെട്ടത് പാക് പിന്തുണയോടെയാണെന്നും വിഘടനവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായത്തോടെയാണെന്നുമുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ സംഭവം തീര്‍ത്തും രാജ്യദ്രോഹപരമായ മാനങ്ങളുള്ള ഒന്നായി തീരുകയാണ്.
അടിസ്ഥാനരഹിതമാണെന്നറിഞ്ഞുകൊണ്ടുതന്നെ ഒരാരോപണത്തെ പ്രതീതി യാഥാര്‍ത്ഥ്യവല്‍ക്കരിച്ച് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധായകനെന്നല്ല ഒരു കലാകാരനും അവകാശമില്ല. ഇവിടെ സംവിധായകനും കൂട്ടരുമാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശലംഘനം നടത്തുന്നത്. ഒന്ന് കപടമായ ഒരാരോപണം ഉന്നയിക്കുക വഴി കാശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ അന്തസിനെയും അഭിമാനത്തെയും സംവിധായകനും സിനിമയും ചോദ്യം ചെയ്യുന്നു. രണ്ട് ആരോപണവിധേയമായ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും അന്തസിനെ ചോദ്യം ചെയ്യുന്നു. സൈനികരോടും കാശ്മീരിലെ യുവതികളോടും ഒരേസമയം സമാനമായ അനീതിയും മനുഷ്യാവകാശലംഘനവുമാണ് സിനിമ ചെയ്യുന്നത്. സംവിധായകന്റെ സ്വാതന്ത്ര്യത്തെപ്പറ്റി അര്‍ത്ഥശൂന്യമായ വാചകകസര്‍ത്തുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്ന കാര്യമാണിത്.
കാശ്മീരിലെ സൈനികര്‍ക്കുനേരെ മനുഷ്യാവകാശത്തിന്റെ മറപിടിച്ച് പാക് പിന്തുണയോടെ നടക്കുന്ന കുപ്രചാരണങ്ങള്‍ക്ക് വാസ്തവത്തില്‍ വളരെ പഴക്കമുണ്ട്. പാക്കിസ്ഥാനും പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ക്കും അതിന് അവരുടേതായ ന്യായങ്ങളും കാണും. എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളെയും ആശയനിര്മ്മിതികളേയും തൊണ്ടതൊടാതെ വിഴുങ്ങാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ഇന്ത്യയിലെ ഒരുപറ്റം ബുദ്ധിജീവികള്‍ എന്തുമാത്രം വിഡ്ഡികളാണ് എന്ന ചോദ്യവും ഈ സംഭവം ഉയര്‍ത്തുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്തുനിന്നും നടക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍പോലും കഴിയാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരായ കലാപത്തില്‍ അവരും പങ്കുചേരുകയാണ്. അറിവില്ലായ്മകൊണ്ടോ തെറ്റിദ്ധാരണകള്കൊണ്ടോ ആണിതെങ്കില്‍ തിരുത്താന്‍ തയ്യാറാവുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. കാശ്മീരിലെ പ്രത്യേകിച്ചും അതിര്‍ത്തിയിലെ പൊതുവെയും സൈനികവിന്യാസം കുറയ്ക്കണമെന്നും പിന്‍വലിക്കണമെന്നും വരെയുള്ള വങ്കത്തങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങളുടെ ചുവടുപിടിച്ച് ഇവര്‍ നടത്താറുള്ളത്.
ആധുനിക രാഷ്ട്രമീമാംസ വ്യവഹാരത്തിനകത്ത് ഇന്നത്തെ ലോകക്രമം നിലനില്ക്കുന്നതുതന്നെ സായുധ സൈനിക ശക്തിയുടെ സംതുലനങ്ങളിന്മേലാണ്.
പരസ്പരം ആക്രമിക്കാതിരിക്കാനും ആക്രമിക്കപ്പെടാതിരിക്കാനുമായി ഈ ശാക്തിക സന്തുലനം ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. ഒറ്റയ്ക്ക് ഈ ശാക്തിക സന്തുലനത്തിന് സാധ്യമല്ലാത്ത രാജ്യങ്ങള്‍ വന്‍ സഖ്യങ്ങളുടെ ഭാഗമായി അത് നേടുന്നു. ഈ സന്തുലനക്രമത്തില് വരുന്ന നേരിയ അപഭ്രംശം പോലും വന്‍ കലാപങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും കീഴ്പ്പെടുത്തലുകള്‍ക്കും ഇടയാക്കും. ആധുനിക ചരിത്രത്തില്‍തന്നെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്.
സൈനികമായി ദുര്‍ബലമായ ടിബറ്റിനുമേല്‍ ചൈന നടത്തിയ/ തുടരുന്ന അധിനിവേശം ഇതിനെത്രയോ നല്ല ഉദാഹരണമാണ്. അതിമഹത്തായ സംസ്ക്കാരവും ജീവിതദര്ശനവുമുണ്ടായിട്ടും ബൗദ്ധ-ആത്മീയ പാരമ്പര്യത്തിന്റെ നേരവകാശികളായിട്ടും ടിബറ്റന്‍ ജനത തലമുറകളായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും അലഞ്ഞുതിരിഞ്ഞ് ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്നു. കാശ്മീരില്‍നിന്ന് വിഘടനവാദികളുടെ തുടര്‍ ആക്രമണങ്ങളെ തുടര്‍ന്ന് കുടിയിറക്കപ്പെടുകയും അഭയാര്‍ത്ഥികളായി മാറുകയും ചെയ്ത മൂന്നുലക്ഷത്തിലേറെ വരുന്ന കാശ്മീരി പണ്ഡിറ്റുകളുടെയും കഥ മറ്റൊന്നല്ല. തുച്ഛമായ ഗ്രാന്റിനും അവാര്‍ഡിനും വേണ്ടി ഇന്ത്യന്‍ സൈനിക ശക്തിക്കുനേരെ നിരന്തരം അര്‍ത്ഥശൂന്യമായ അപഹാസങ്ങള്‍ ചൊരിയുന്ന ‘ബുക്കര്ജേത്രി’ മുതലുള്ള ബുദ്ധിജീവികള്‍ ഓര്‍ക്കാതെ പോകുന്ന വലിയ സത്യമിതാണ്. പെണ്ണിനുമേല്‍ ആണ് നടത്തുന്ന ലൈംഗികാതിക്രമത്തിന് ആധുനിക ജനാധിപത്യ സാമൂഹ്യക്രമത്തിലും കുറവൊന്നും സംഭവിച്ചിട്ടില്ല. അതില്‍ ഭരണാധികാരികളെന്നോ ന്യായാധിപരെന്നോ പത്രാധിപരെന്നോ സൈനികനെന്നോ പോലീസെന്നോ രാഷ്ട്രീയക്കാരനെന്നോ യാചകനെന്നോ ഭേദമില്ലാതെ എല്ലാ രംഗത്തുനിന്നുമുള്ളവര്‍ പ്രതികളാക്കപ്പെടുന്നുണ്ട് എന്നതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. ഏതെങ്കിലും സൈനികന്റെ ഭാഗത്തുനിന്ന് ഇത്തരം അതിക്രമം ഉണ്ടായാല്‍ അയാള്‍ക്കെതിരെ പരമാവധി ശിക്ഷ നല്കുന്ന കാര്യം ഉറപ്പാക്കുകയും വേണം. പക്ഷേ അതിന് ഇന്ത്യന്‍ സൈന്യത്തെ മുഴുവന്‍ കാമഭ്രാന്തന്മാരാക്കി ചിത്രീകരിച്ച് ശത്രുരാജ്യത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിക്കുകയല്ല ചെയ്യേണ്ടത് എന്നതൊരു പ്രാഥമികമായ അറിവ് മാത്രമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: