ബംഗളൂരു: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തില്‍ ലോട്ടറിയടിച്ചത് റെയില്‍വേ താരമായ കരണ്‍ ശര്‍മ്മക്ക്. 3.75 കോടി രൂപയ്ക്കാണ് കരണ്ശര്മ്മയെ സണ്‍റൈസസ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളില്‍ ഏറ്റവും വലിയ തുക പോക്കറ്റിലാക്കിയതും കരണ്‍ ശര്‍മ്മ തന്നെ. ഓള്‍റൗണ്ടര്‍ ഋഷി ധവാന്, കേദാര്‍ ജാദവ് എന്നിവരും മികച്ച നേട്ടമാണ് കൊയ്തത്. ന്യൂസിലാന്റ് താരമായ റോസ് ടെയ്ലറെ രണ്ട്കോടിരൂപക്കും വെയ്ന്‍ പാര്‍ണലിനെ 1 കോടിരൂപക്കുംദല്ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരമായ ക്രിസ് ലിനനെ 1.3 കോടിരൂപക്കും പാറ്റ് കുമ്മിന്‍സിനെ 1 കോടിരൂപക്കുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം നിരയിലെത്തിച്ചത്.
രാജസ്ഥാന് റോയസിന്റെ ലേലംവിളി അതിജീവിച്ച് ഋഷി ധവാനെ മൂന്ന് കോടി രൂപക്ക് കിംഗ്സ് ഇലവന് പഞ്ചാബും രജത് ഭാട്യയെ 1.70 കോടി രൂപക്ക് രാജസ്ഥാന് റോയല്‍സും ആദിത്യ താരെയെ 1.60 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സും ഈശ്വര്‍ പാണ്ഡെയെ 1.2 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സും ധവാല്‍ കുല്‍ക്കര്‍ണിയെ 1.1 കോടി രൂപക്ക് രാജസ്ഥാന് റോയല്‍സും മനീഷ് പാണ്ഡെയെ 1.70 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കെ.എല്‍. രാഹുലിനെ ഒരു കോടി രൂപക്ക് സണ്‍റൈസസ് ഹൈദരാബാദും ഗുര്കീരത്സിങ്ങിനെ 1.30 കോടി രൂപക്ക് കിംഗ്സ് ഇലവന് പഞ്ചാബും സ്വന്തമാക്കി.
ഈ സീസണില്‍ രഞ്ജിയിലെ മികച്ച റണ്‍വേട്ടക്കാരില്‍ ഒരാളായ കേദാര്‍ ജാദവിന്റെ അടിസ്ഥാനവില 20 ലക്ഷം രൂപയായിരുന്നു. ആദ്യം സണ്‍റൈസസ് സ്വന്തമാക്കിയ ജാദവിനെ റൈറ്റു ടു മാച്ച് അവസരം ഉപയോഗിച്ചാണ് ഡയര്‍ ഡെവിള്‍സ് സ്വന്തം നിരയിലെത്തിച്ചത്.
മാനവേന്ദ്ര ബിസ്ല (നൈറ്റ് റൈഡേഴ്സ് 60 ലക്ഷം), സി.എം. ഗൗതം (മുംബൈ ഇന്ത്യന്‍സ് 20 ലക്ഷം), രാഹുല്‍ ശുക്ല (ഡെയര്‍ ഡെവിള്‍സ് 40 ലക്ഷം), അനുരീത് സിംഗ് (കിങ്ങ്സ് ഇലവന് 20 ലക്ഷം), ഇഖ്ബാല്‍ അബ്ദുള്ള (രാജസ്ഥാന് റോയല്‍സ് 65 ലക്ഷം), മിഥുന് മനാസ് (ചെന്നൈ സൂപ്പര്‍ കിംഗ്സ് 30 ലക്ഷം), പര്‍വേസ് റസൂല്‍ (സണ്‍റൈസസ് 95 ലക്ഷം), ഷഹബാസ് നദീം (ഡെയര്‍ ഡെവിള്‍സ് 85 ലക്ഷം), പ്രവീണ്‍ താമ്പെ (രാജസ്ഥാന് റോയല്‍സ് 10 ലക്ഷം), ശതബ് ജകാതി (റോയല്‍ ചാലഞ്ചേഴ്സ് 20 ലക്ഷം), യുസ്വേന്ദ്ര സിറ്റ് ചാല് (റോയല്‍ ചാലഞ്ചേഴ്സ്10 ലക്ഷം), കുല്‍ദീപ് യാദവ് (നൈറ്റ് റൈഡേഴ്സ് 40 ലക്ഷം), വിക്രംജിത് നായിക് (രാജസ്ഥാന് റോയല്‍സ് 20 ലക്ഷം), ഉന്മുക്ത് ചന്ദ് (രാജസ്ഥാന് റോയല്‍സ് 65 ലക്ഷം) എന്നിവരും രണ്ടാംദിനം ഭേദപ്പെട്ട തുക ലേലത്തിലൂടെ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: