നമ്മുടെ പുരാണങ്ങളെല്ലാം മാഞ്ഞുപോയേക്കാം; നമ്മുടെ വേദങ്ങള്‍ പോലും പോയ്മറഞ്ഞെന്നുവരാം. നമ്മുടെ സംസ്കൃതഭാഷതന്നെ എന്നെന്നേക്കുമായി തിരോഭവിച്ചേക്കാം. എന്നാല്‍ ഇവിടെ അഞ്ചു ഹിന്ദുക്കള്‍ ഏറ്റവും വികൃതമായ വെറും ദേശീയഭാഷയെങ്കിലും സംസാരിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നിടത്തോളം കാലം, സീതാചരിതം അവിടെയുണ്ടായിരിക്കും. എന്റെ ഈ വാക്കുകള്‍ ശ്രദ്ധിച്ചുകൊള്ളുക. ഹിന്ദു ജാതിയുടെ മര്മ്മാംശങ്ങളില് ഉള്പ്പുക്കിരിക്കയാണ് സീത; ഹിന്ദുവായ ഓരോ പുരുഷന്റെയും സ്ത്രീയുടെയും രക്തത്തില്‍ കലര്‍ന്നിരിക്കയാണ്. നാമെല്ലാം സീതയുടെ സന്താനങ്ങളാണ്. നമ്മുടെ സ്ത്രീകളെ ആധുനീകരിക്കാനുള്ള യജ്ഞങ്ങള്‍ അവരെ ആ സീതാദര്‍ശനത്തില്‍ നിന്നകറ്റുന്നപക്ഷം ഉടനടി പരാജയമടയുന്നതായി ഓരോ ദിവസവും നാം കാണുന്നു. ഭാരതത്തിലെ സ്ത്രീകള്‍ സീതയുടെ കാലടികള്‍ തുടര്‍ന്നു വളരണം, വികസിക്കണം, വഴി അതൊന്നേയുള്ളൂ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: