കിടങ്ങൂര്‍: ഭാഗവതം സകലതിനും പരിഹാരമാണെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ഹൈന്ദവകുടുംബങ്ങളിലെ വിവാഹമോചനക്കേസുകള്‍ 2012ല്‍ 25,000ആയിരുന്നത് 2013 ആയപ്പോള്‍ 45,000 ആയി വര്‍ദ്ധിച്ചു. ആത്മഹത്യകളും ഏറ്റവും അധികം കാണുന്നത് ഹൈന്ദവ കുടുംബങ്ങളിലാണെന്നും ഇതിനുള്ള ഏക പരിഹാരം കുട്ടികളെ വളരെ ചെറുപ്പത്തിലേതന്നെ ഭാഗവതവും ഭഗവത്ഗീതയും പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണെന്നും സ്വാമിജി പറഞ്ഞു. പിറയാര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ആദ്ധ്യാത്മിക സദസ്സ് സ്വാമിജി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടങ്ങൂരിലെത്തിയ സ്വാമിജിയെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പിറയാര്‍ എന്‍എസ്എസ് കരയോഗം ഹാളിലേക്ക് സ്വീകരിച്ചു. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.ജി.സുരേഷ്, ശ്രീകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, എം.എന്‍.ദേവരാജന്‍, ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
















