കാഞ്ഞിരപ്പള്ളി: വ്യാപാരിയേയും മക്കളെയും വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാല് സിപിഎമ്മുകാര്‍ അറസ്റ്റില്‍.എസ്എന്‍ഡിപി കോട്ടയം യൂണിയന്‍ കമ്മറ്റിയംഗവും വ്യാപാരിയുമായ ദേവരാജന്‍ (ബാബു-54) മക്കളായ അരവീന്ദ് പി. ദേവ് (26) ആനന്ദ് പി. ദേവ് (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി താലൂ ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ആനന്ദ് ശനിയാഴ്ചയാണ് ആശുപത്രിയില്‍നിന്നും പുറത്തിറങ്ങിയത്. പിന്നീട് മുപ്പതോളം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി മൂവരേയും വഴിയില്‍ തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 9 മണിയോടെ ഇവര്‍ കടയടച്ച് വീട്ടിലേക്കും പോകുംവഴിയാണ് ആക്രമിച്ചത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ കണ്ണന്താനം കെ.കെ. ബാബു, കണ്ണന്താനം മനോജ്, വിനോദ് കണ്ണന്താനം, അനില്‍ കല്ലേപ്പള്ളില്‍ എന്നിവരെ കാഞ്ഞിരപ്പള്ളി പൊലിസ് പിടികൂടി. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പഞ്ചായത്ത് അംഗം മണി രാജു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ശിവദാസ്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് കെ.ജി. രാജേഷ്, കെ.വി. നാരായണന്‍, വി.വി. സുരേഷ്, ബാബുരാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
















