ഉള്ളതുപോലെ വര്‍ത്തിക്കണം. നാം ചെയ്യേണ്ടത് അതുമാത്രമാണ്. ഇനിമേലില്‍ വരേണ്ടതോ, വെളിപ്പെടേണ്ടതോ ഒന്നുമില്ല. അഹന്ത ഇല്ലാതാവണം. അതാണ് പ്രധാനം. ഉള്ളത് എപ്പോഴുമുള്ളതാണ്. (സത്‌വസ്തു). അതുതന്നെയാണ് നാം. നമുക്കതില്‍ നിന്നും വേറെയായി നിലനില്‍പ്പില്ല. ഒന്നും അറിയാനാവുന്നില്ല എന്ന നിര്‍വ്വിഷയനിലയ്‌ക്കുനാം സാക്ഷിയായി വര്‍ത്തിച്ചിട്ടും ഏതോ ഒന്നിനെ അറിയാന്‍ പോകുന്നു എന്നുള്ള അഹന്തയുടെ ഭ്രമമാണ് സ്വരൂപാനുഭവത്തിനുള്ള വലിയ തടസ്സം. തന്റെ വാസ്തവത്തെ (സത്യമായ നിലയെ) വിട്ട് മറ്റുള്ളവയെയെല്ലാം കാണുന്നു എന്നത് ഈ അഹന്തയാണ്. അഹന്തയെ അകറ്റി നാം നാമായിത്തന്നെ വര്‍ത്തിക്കണം.
– രമണമഹര്‍ഷി
















