Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുത്വത്തിലേക്കല്ല, ഹിന്ദുത്വത്തിലൂടെ അധികാരത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 09:04 pm IST
in Vicharam

ന്യമായി വസ്ത്രധാരണം ചെയ്യാനോ അടിസ്ഥാന വിദ്യാഭാസം നേടിയെടുക്കാനോ കഴിയാതെ, തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്‌ ഈ അവഗണനകളെല്ലാം സഹിച്ച്‌ ഹിന്ദുക്കളായിത്തന്നെ ജനിച്ചു ജീവിച്ചിരുന്നവരാണ്‌ പുലയര്‍. ഹിന്ദുക്കളായ പുലയരെ നവീകരിക്കാനെന്നവ്യാജേന പള്ളിയില്‍ കൂട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത്‌ തങ്ങളുടെ അടിയാന്മാരാക്കുകയായിരുന്നു ക്രിസ്ത്യാനികളും മുസ്ലിങ്ങളും അക്കാലത്ത്‌ ചെയ്തിരുന്നത്‌.
അത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്തവര്‍ എന്നും ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ അറിയപ്പെടുന്നതിനു പകരം ദലിത്‌ മുസ്ലിം, ദലിത്‌ ക്രിസ്ത്യന്‍ എന്നിങ്ങനെയാണ്‌ അറിയപ്പെട്ടത്‌. അത്തരത്തില്‍ പുലയസമുദായക്കാരന്‍ എന്നു സ്വയം പറയുന്നതിനുള്ള ആത്മാഭിമാനമില്ലാതെ അന്യമതത്തില്‍ ചേര്‍ന്ന്‌ അവരുടെ കലപ്പയില്‍ കെട്ടിയ കാളയായി മാറുകയായിരുന്നു കെ.കെ.കൊച്ച്‌ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജനുവരി 20ന്‌ മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനം വ്യക്തമാക്കുന്നത്‌ അതാണ്‌. ലേഖകന്‌ ചരിത്രപരമായി യാതൊരു പിടിപാടുമില്ലന്ന്‌ അദ്ദേഹം നല്‍കിയിരിക്കുന്ന പല തെറ്റായ രേഖപ്പെടുത്തലുകളും ചൂണ്ടികാണിക്കുന്നു.

സാമൂദായിക പരിഷ്കര്‍ത്താക്കളായി നാം ആദരിക്കുന്ന അയ്യന്‍കാളി, ശ്രീനാരായണ ഗുരു, മന്നത്ത്‌ പദ്മനാഭന്‍, ചട്ടമ്പിസ്വാമികള്‍, പണ്ഡിറ്റ്‌ കറുപ്പന്‍, കെ.പി.വള്ളോന്‍, പി.സി.ചാഞ്ചന്‍ തുടങ്ങിയവരെല്ലാം മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നവരായിരുന്നു എന്നു ലേഖകന്‍ പ്രത്യേകം മനസ്സിലാക്കണം. കെപിഎംഎസ്‌ മതപരിവര്‍ത്തനം നടത്തിയവര്‍ക്കെതിരല്ല മറിച്ച്‌ മതപരിവര്‍ത്തനം നടത്തിയ ദലിത്‌ ക്രിസ്ത്യനും ദലിത്‌ മുസ്ലിമും പട്ടികജാതി പദവി അവകാശപ്പെടുകയും ഷെഡ്യുള്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ്‌ എതിര്‍ക്കുന്നത്‌. മാധ്യമത്തില്‍ വന്ന ലേഖനത്തില്‍ പോലും പട്ടികവിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി പ്രയത്നിച്ച ഒരു അന്യമത നേതാവിന്റെ പേരുപോലും ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്നതും മതംമാറ്റം എന്ന നാടകത്തിന്റെ കാപട്യമാണ്‌ വെളിവാക്കുന്നത്‌.

1905ല്‍ തിരുവിതാംകൂര്‍ ആസ്ഥാനമായി ആദ്യം സ്ഥാപിതമായത്‌ സാധുജന പരിപാലനസംഘമായിരുന്നു. അതിനെ ചോദ്യംചെയ്തുകൊണ്ട്‌ 1937കാലഘട്ടത്തില്‍ ടി.ടി.കേശവന്‍ശാസ്ത്രി ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ രൂപീകരിച്ചു. അതിനുശേഷം 1913ല്‍ തിരു-കൊച്ചി മഹാസഭ രൂപീകരിച്ചു. അത്‌ പിന്നീട്‌ 1930ല്‍ സമസ്തകൊച്ചി പുലയമഹാസഭയായി മാറി. അക്കാലത്താണ്‌ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്നതിന്‌ ചാത്തന്‍മാസ്റ്റര്‍ മഹാരാജാസ്‌ കോളേജില്‍ എത്തുന്നത്‌. പത്ത്‌ ദലിത്‌ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം പ്രവേശനം ലഭിച്ചിരുന്ന സമയത്ത്‌ 11-ാ‍ മനായാണ്‌ ചാത്തന്‍മാസ്റ്റര്‍ എത്തിയത്‌. താമസ സൗകര്യം ലഭിക്കാതെ വന്നപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന കെ.പി.വള്ളോന്റെ മുറിയില്‍ താമസിക്കാനുള്ള അവസരം ലഭിച്ചു. അങ്ങനെ ചാത്തന്‍മാസ്റ്റര്‍ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിച്ചു നേതാവായി.

പി.കെ.ചാത്തന്‍ മാസ്റ്ററുടെ ശ്രമഫലമായി പലതട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു സംഘടനകളിലുംപെട്ട 15ലക്ഷത്തോളം അംഗങ്ങളെ കൂട്ടിചേര്‍ത്ത്‌ ‘ഒരു സംഘടന, ഒരു നേതൃത്വം, ഒരേ ലക്ഷ്യം’ എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത്‌ വൃന്ദാവന്‍സ്കൂളില്‍ ചേര്‍ന്ന യോഗം പുലയ ഏകോപന സമിതി രൂപീകരിച്ചു. ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ പച്ച നിറത്തിലുള്ള പതാകയും, സമസ്ത കൊച്ചി പുലയമഹാസഭയുടെ നീല നിറത്തിലുള്ള പതാകയും സംയോജിപ്പിച്ച്‌ പുതിയ പതാകയുണ്ടാക്കി. അങ്ങനെ 1970ല്‍ എസ്‌.13/70 എന്ന രജിസ്ട്രേഷനോടുകൂടി കേരള പുലയര്‍ മഹാസഭ രൂപീകരിച്ചു.
പി.കെ.ചാത്തന്‍ മാസ്‌റ്‌റര്‍ പ്രസിഡന്റും, കെ.ചന്ദ്രശേഖര ശാസ്ത്രി ജനറല്‍ സെക്രട്ടറിയും, ജെ.ആര്‍.ദാസ്‌ ഖജാന്‍ജിയുമായി. ഇത്തരത്തില്‍ ഒരു പോരാട്ടപാരമ്പര്യം കെപിഎംഎസിനല്ലാതെ, ഒരു വിഭാഗം മുസ്ലിമുകളുടേതടക്കമുള്ള ചില മതതീവ്രവാദ സംഘടകളുടെ പ്രചാരകനും കൂലിയെഴുത്തുകാരനുമായ കെ.കെ.കൊച്ച്‌ പ്രതിനിധികരിക്കുന്ന ദലിത്‌ മുസ്ലിമിനോ ദലിത്‌ ക്രിസ്ത്യാനിക്കോ ആണോ ഉള്ളത? മതപരിവര്‍ത്തനം നടത്തിയ ആളുകളുടെ കുഴലൂത്തുകാരായി മാറുക മാത്രമാണ്‌ ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌.

1913ല്‍ തിരു-കൊച്ചി മഹാസഭ രൂപംകൊണ്ടതിനു ശേഷം പണ്ഡിറ്റ്‌ കറുപ്പനും ടി.കെ.കൃഷ്ണമേനോനും ആശയം പങ്കുവക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി പുലയര്‍ അനുഭവിക്കുന്ന യാതനകള്‍ രാജാവിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ പ്രജാസഭ ചേരുന്ന ദര്‍ബാര്‍ ഹാളിനടുത്ത്‌ രാജേന്ദ്രമൈതാനത്തിനു സമീപം വള്ളത്തില്‍ പുലയര്‍ ഉത്പാദിപ്പിച്ച കാര്‍ഷികവിളകളെല്ലാമായി എത്തി. തുടര്‍ന്ന്‌ തപ്പും തുടിയുമായി ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കി. ഒടുക്കം രാജാവെത്തി, പ്രശ്നങ്ങളെല്ലാം കേട്ട്‌, പിന്നീടുള്ള വര്‍ഷങ്ങളില്‍ കരയില്‍ കാര്‍ഷിക പ്രദര്‍ശനം നടത്തുന്നതിനുള്ളഅനുമതി കൊടുക്കുകയും ചെയ്തു.

മാന്യമായി വസ്ത്രം ധരിക്കുന്നതിനോ വിദ്യാഭ്യാസം ചെയ്യുന്നതിനോ അന്നും അനുവാദമില്ലാതിരുന്നതിനെതിരെ അയ്യന്‍കാളിയുടെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ ഉണ്ടായ നേതൃത്ത്വമുന്നേറ്റങ്ങള്‍ കൊച്ചിയിലും അലയടിച്ചു. ടി.കെ.കൃഷ്ണമേനോന്റെ പൂര്‍ണ്ണപിന്തുണയുണ്ടായിട്ടുകൂടി ഭരണകൂടം കൊച്ചിയില്‍ യോഗം ചേരാനുള്ള അനുമതി അവര്‍ക്കു നല്‍കിയില്ല. അങ്ങനെ ഏപ്രില്‍ 21ന്‌ കൊച്ചികായലില്‍ വള്ളങ്ങള്‍ ചേര്‍ത്തിട്ട്‌,അതില്‍ പലക നിരത്തി വേദിയുണ്ടാക്കി യോഗം ചേര്‍ന്ന്‌, കൊച്ചി പുലയ മഹാജനസഭ രൂപീകരിച്ചു. തുടര്‍ന്ന്‌ മെയ്‌ 25നു ചേര്‍ന്ന യോഗം കെ.സി. കൃഷ്ണാദിയാശാനെ പ്രസിഡന്റായും, പി.സി. ചാഞ്ചനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സമാനതകളില്ലാത്ത ആ ചരിത്രമൂഹൂര്‍ത്തത്തിനു 100 വയസു തികയുന്ന ഈ അവസരത്തില്‍ മതപരിവര്‍ത്തനം പോലുള്ള പല പ്രതിസന്ധികളെയും മറികടന്ന്‌ കെപിഎംഎസ്‌ ഇന്ന്‌ ഒരു മഹാപ്രസ്ഥാനമായി മാറികഴിഞ്ഞു.

1930ല്‍ സമസ്തകൊച്ചി പുലയ മഹാസഭ രൂപംകൊണ്ടതിനുശേഷം 19 വയസ്സുളള കെ.പി.വള്ളോന്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. അധഃകൃതവര്‍ഗ വികസന വകുപ്പ്‌, ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍, കോളനിയിലെ കുടിലുകള്‍ പൊളിച്ചുകളയാതിരിക്കാനുള്ള നടപടികള്‍ തുടങ്ങി അനവധി നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിലുണ്ടായി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളും അക്കാലത്തുണ്ടായി. പി.സി.ചാഞ്ചനും, കൃഷ്ണാദിയാശാനും, കെ.പി.വള്ളോനും കൊച്ചി ലെജിസ്ലേറ്റിവ്‌ സഭയില്‍ അംഗങ്ങളായി. പക്ഷെ ഇവരാരും തന്നെ മതപരിവര്‍ത്തനം നടത്താനോ അതിനെ പ്രോത്സാഹിപ്പിക്കാനോ ശ്രമിച്ചിരുന്നില്ല. എല്ലാവരും ഹിന്ദുത്വത്തില്‍ തന്നെ അടിയുറച്ചു നിന്നുകൊണ്ടാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളത്‌.

ഇത്തരത്തില്‍ പോരാടി നേടിയെടുത്ത ആനുകൂല്യങ്ങള്‍ തായ്‌വേരു മുറിച്ചുമാറ്റി,താത്കാലികനേട്ടം കൊതിച്ച്‌ സ്വത്വം മറന്ന്‌ അന്യമതങ്ങളില്‍ കുടിയേറിയവര്‍ക്കും നല്‍കണമെന്നാണ്‌ കെ.കെ.കൊച്ചിനെ പോലുള്ള അവസരവാദികള്‍ അവകാശപ്പെടുന്നത്‌. ഹിന്ദുമതത്തിലാണ്‌ സവര്‍ണരെന്നും അവര്‍ണരെന്നും രണ്ടു വിഭാഗങ്ങളുണ്ടായത്‌ അതുകൊണ്ടുതന്നെ ഹിന്ദുമതത്തിലെ തൊട്ടുകൂടായ്‌മയ്‌ക്ക്‌ വിധേയരായവര്‍ക്കാണ്‌ സംവരണം ലഭിക്കാന്‍ അര്‍ഹതയെന്നുമാണ്‌ കെപിഎംഎസി ന്റെ നിലപാട്‌. അയ്യന്‍കാളിയും, അംബേദ്കറും മുന്നോട്ടുവെച്ച കാഴ്ചപ്പാടും അതുതന്നെയാണ്‌. അതുകൊണ്ട്‌ പുലയരെ സംരക്ഷിക്കേണ്ട ഭരണനേതൃത്വത്തില്‍ നിന്ന്‌ ഒളിച്ചോടി പോകാതെ ഒരു സമ്മര്‍ദ്ദശക്തിയായി മാറാന്‍ തന്നെയാണ്‌ കെപിഎംഎസിന്റെ ശ്രമം.

പനവുകാട്‌, മുളവുകാട്‌ തുടങ്ങി പലദ്വീപ സമൂഹങ്ങളിലുള്ള പാവപ്പെട്ടവരെ സംഘടിപ്പിച്ച്‌ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഒരു വിപ്ലവസംഘടനയും ഇവിടെ ഉദയം കൊണ്ടിട്ടില്ലായിരുന്നു. മതം മാറി വന്നവരെ സംരക്ഷിക്കാനോ അവര്‍ക്കുവേണ്ട ആനുകൂല്യങ്ങള്‍ നേടികൊടുക്കാനോ ആ സമുദായങ്ങളില്‍ നിന്നും ഒരു നേതാവും തയ്യാറായിട്ടുളളതായും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ കൃഷിമുതലുകളും ധനവും കൊള്ളയടിച്ച്‌ പുലയരെ വീണ്ടും കഷ്ടത്തിലാഴ്‌ത്തുകയുമായിരുന്നു മതപരിവര്‍ത്തനം ലക്ഷ്യമിട്ടിരുന്നത്‌.

നൂറ്റാണ്ടുകളായി അയിത്തം അനുഭവിക്കുന്നതിന്റെ പേരില്‍ പരമ്പരാഗതമായ ഹിന്ദുത്വവിരോധം ഉണ്ടായിരുന്ന ഒരു ജനവിഭാഗമാണ്‌ കേരളത്തിലെയും ഇന്ത്യയിലേയും അധഃസ്ഥിതര്‍. ഇവരെ നവീകരിക്കുവാന്‍ വന്ന ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്ന്‌ രാഷ്‌ട്രീയ അടിമകളായി ഈ ജനത മാറി. ഈ രാഷ്‌ട്രീയ അടിമത്ത്വത്തില്‍ നിന്നും മോചിപ്പിക്കുന്ന ഒരു നടപടിയാണ്‌ ഇന്ന്‌ കെപിഎംഎസ്‌ എടുത്തുകൊണ്ടിരിക്കുന്നത്‌.

അതോടൊപ്പം ഒരു വിഭാഗമായ പട്ടികജാതിക്കാരനും, പിന്നാക്കക്കാരനും, മുന്നാക്കക്കാരനും അയിത്തത്തിന്റെ കഥ പറഞ്ഞു പലതായി ചിതറിപ്പോയി. ഈ തകര്‍ച്ചയെ നന്നായി ഉപയോഗിക്കാന്‍ സംഘടിത മതന്യൂനപക്ഷങ്ങളുള്ള രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ അന്നു കഴിഞ്ഞു. അതുവഴി ബഹുഭൂരിപക്ഷം വരുന്ന ജനതയെ അടിമകളാക്കി ന്യൂനപക്ഷസമ്പത്ത്‌ ഭൂരിപക്ഷം കൈക്കലാക്കുകയാണ്‌ ഇന്ന്‌. അധ:സ്തികര്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇന്ന്‌ ഒരു വിഭാഗം കൈക്കലാക്കുമ്പോള്‍ പാവപ്പെട്ടവന്‍ 250രൂപ സ്റ്റൈപ്പന്റും വാങ്ങി പാവപ്പെട്ടവനായി തന്നെ ജീവിക്കുന്നു. കൊച്ചിന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഗുജറാത്തില്‍ കൈകൊണ്ട്‌ കക്കൂസ്‌ വൃത്തിയാക്കുകയും മലം ചുമക്കുകയും ചെയ്യുന്നവരുണ്ടെങ്കില്‍ അത്‌ ഇത്തരത്തില്‍ അര്‍ഹരല്ലാത്തവര്‍ ആനുകൂല്യങ്ങള്‍ തട്ടിപ്പ റിച്ചുകൊണ്ടു പോകുന്നതുകൊണ്ടാണെന്ന്‌ ഇനിയെങ്കിലും കൊച്ചു മനസ്സിലാക്കണം.

ഇവിടെ ഞങ്ങള്‍ മതേതര വാദികളായി മാറി നിന്ന്‌ പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കുകയാണോ വേണ്ടത്‌? അതോ ഞങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ്‌ പോരാടുകയാണോ ചെയ്യേണ്ടത്‌ എന്ന്‌ കൊച്ചും കൊച്ചിന്റെ കൈപിടിച്ചെഴുതിച്ചവരും മറുപടിപറയണം. കൊച്ചി കായല്‍ സമ്മേളന സ്മരണ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടകനായി നരേന്ദ്രമോദിയെ ക്ഷണിച്ചു വരുത്താന്‍ കാരണം, മോദി പ്രധാനമന്ത്രിയായാല്‍ അയ്യങ്കാളിയുടെ ജന്മസ്ഥലവും സ്മാരകവും പൈതൃക പദ്ധതിയിലുള്‍പ്പെടുത്തുമെന്നുറപ്പുള്ളതുകൊണ്ടാണ്‌. മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളികളയുമെന്നുറച്ച വിശ്വാസം ഉള്ളതുകൊണ്ടാണ്‌. സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കുന്ന നയം സ്വീകരിക്കുമെന്നുള്ളതുകൊണ്ടാണ്‌. എല്ലാസംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പാക്കും എന്നടിയുറച്ച വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ്‌.

മഹാത്മാ അയ്യന്‍കാളിക്ക്‌ ഗുജറാത്തുമായി വൈകാരികബന്ധവുമുണ്ട്്‌. 1937ല്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധി തിരുവനന്തപുരത്ത്‌ വെങ്ങാനൂരില്‍ വന്ന്‌ രോഗശയ്യയിലായിരുന്ന അയ്യന്‍കാളിയെ സന്ദര്‍ശിക്കുകയുണ്ടായി. അങ്ങേക്കെന്താണ്‌ വേണ്ടത്‌ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്‌ എന്റെ സമുദായത്തില്‍ നിന്നും പത്തു ബിഎക്കാരെയെങ്കിലും കണ്ടിട്ടുമരിക്കണം എന്നാണ്‌ പറഞ്ഞത്‌. ഭൗതികമായ ഒരു ആവശ്യവുമായിരുന്നില്ല അയ്യന്‍കാളി ആവശ്യപ്പെട്ടത്‌.
അയ്യന്‍കാളി സ്വപ്നം കണ്ടതുപോലെ ഇന്നു ധാരാളം ഉന്നത വിദ്യാഭ്യാസമുള്ളവര്‍ ഉണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപവും (പാഞ്ചജന്യം), അദ്ദേഹം സ്ഥാപിച്ച സ്കൂളുകളും ഒരു നൂറ്റാണ്ടിന്റെ അവഗണനയും പരാധീനതകളും നിമിത്തം മുരടിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്‌. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നും തന്നെ ചെയ്തിട്ടില്ല. ഗാന്ധിജിയുടെ നാട്ടുകാരനും ഭരണപരിഷ്കര്‍ത്താവും ഭാവി പ്രധാനമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ആളുമായ മോദി ഈ സ്ഥാപനത്തെ ദേശീയ നവോത്ഥാന പൈതൃകസ്മാരകമായി പരിരക്ഷിക്കുമെന്ന്‌ കെപിഎംഎസിനു വിശ്വാസമുണ്ട്‌. നരേന്ദ്രമോദിക്കതിനുള്ള ധാര്‍മിക അവകാശവും ഉത്തരവാദിത്ത്വവുമുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

കെപിഎംഎസ്‌ വേദിയില്‍ 2008ല്‍ സോണിയാ ഗാന്ധിയും, 2009ല്‍ മീരാകുമാറും, 2010ല്‍ മുകുള്‍ വാസ്നിക്കും വന്നപ്പോഴും ചിലമുസ്ലിം തീവ്രവാദി സംഘടനകളുടെ കുഴലൂത്തുകാരായി വര്‍ത്തിക്കുന്ന കൊച്ചിനെപോലുള്ളവരും ഇടതു പക്ഷ സംഘടനകളും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. 2014ല്‍ മോദി വരുമ്പോള്‍ വിളറിപൂണ്ട മതതീവ്രവാദപ്രസ്ഥാനങ്ങളും ഇടതുപക്ഷപ്രസ്ഥാനങ്ങളും വീണ്ടും പട്ടികജാതിക്കാരനെ ദലിതുപകരണങ്ങളായിത്തന്നെ നിര്‍ത്തി നീതി നിഷേധിക്കാനാണ്‌ ശ്രമിക്കുന്നത്‌. സ്വാതന്ത്ര്യംനേടി ആറുഹ പതിറ്റാണ്ടായിട്ടും പുലയര്‍ ഇല്ലായ്‌മകളിലും ദാരിദ്ര്യത്തിലും ഇതുവരെകഴിഞ്ഞു. ഇനി അതുമാറി സമൂഹത്തിലെ മറ്റുള്ളവരെപോലെയുള്ള ജീവിതസാഹചര്യം ഞങ്ങളും നേടിയെടുക്കുന്നതില്‍ ഇവിടെ ആര്‍ക്കാണ്‌ ബുദ്ധിമുട്ട്‌ എന്നു ജനം തിരിച്ചറിയണം.

അയ്യന്‍കാളിയെ പോലെ മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്ന നവോത്ഥാന നായകന്മാര്‍ വെട്ടിത്തെളിച്ച പാതയിലൂടെ ഹിന്ദുത്വത്തില്‍ ഉറച്ചുനിന്നുതന്നെ ഭരണത്തിലേക്ക്‌ നടന്നടുക്കുന്നതിനുള്ള പരിശ്രമമാണ്‌ കെപിഎംഎസ്‌ നടത്തുന്നത്‌. യഥാര്‍ത്ഥ വിപ്ലവകാരികളായ നേതാക്കള്‍ നയിച്ച അവകാശ സമരങ്ങളുടെ പ്രസക്തി ഒരു നൂറ്റാണ്ടിനിപ്പുറവും തുടരുന്നു. അവരെ തമസ്കരിക്കാന്‍ ശ്രമിച്ച ചരിത്രത്തിന്റെ കൂലിയെഴുത്തുകാരേയും അതിജീവിച്ച്‌ യശസ്സും, സ്മരണയും കാത്തു സൂക്ഷിക്കുന്നതിനും വരുംതലമുറയ്‌ക്ക്‌ മാതൃകയാക്കുന്നതിനും ഗാന്ധിയന്മാരെയും വിപ്ലവകാരികളെയും ബോധവത്കരിക്കുന്നതിനും കൂടിയാണ്‌ സംഗമം.

മാതുറവൂര്‍ സുരേഷ്‌ (കെപിഎംഎസ്‌ സംസ്ഥാനട്രഷററാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.