Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധനമന്ത്രിയില്‍നിന്ന്‌ എന്തുണ്ട്‌ പ്രതീക്ഷിക്കാന്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 08:15 pm IST
in Vicharam

സംസ്ഥാന ധനമന്ത്രി കെ.എം.മാണി ഈ വര്‍ഷത്തെ ബജറ്റ്‌ അവതരിപ്പിക്കാനിരിക്കെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച കീഴോട്ടായി അതിന്റെ ആഘാതം എല്ലാ മേഖലയിലും പ്രതിഫലിച്ചുകൊണ്ടി രിക്കുകയാണ്‌. 2011 ലെ സാമ്പത്തിക സര്‍വേ പ്രകാരം വരുമാനം കുറഞ്ഞതും ചെലവ്‌ കുതിച്ചുയര്‍ന്നതും സാമ്പത്തിക സാമൂഹിക രംഗം പ്രശ്നഭരിതമാക്കിയിരിക്കുകയാണ്‌. ധനക്കമ്മി മാത്രമല്ല റവന്യൂ കമ്മിയും കുത്തനെ വര്‍ധിച്ചു. പക്ഷേ ഇതോടൊപ്പം കാര്‍ഷിക മേഖല മുരടിച്ച്‌ ഉല്‍പ്പാദനം കുറഞ്ഞിരിക്കുകയാണ്‌. അതിന്‌ ഒരു പ്രധാന കാരണം ഭൂമാഫിയയുടെ കടന്നുകയറ്റത്തില്‍ കൃഷിഭൂമി നികത്തിയതും കേരളത്തിലെ കൃഷിഭൂമിയുടെ അളവ്‌ ഗണ്യമായി കുറഞ്ഞതുമാണ്‌. വിലക്കയറ്റം എന്ന പ്രതിഭാസത്തിന്‌ കാരണം മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്ക്കരണം മൂലം പെട്രോള്‍-ഡീസല്‍ വില അടിയ്‌ക്കടി ഉയരുന്നതാണ്‌. സ്ഥിര വിലയില്‍ കേരളം 8.24 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും നടപ്പുവിലയില്‍ കാര്യമായ കുറവുണ്ടായതാണ്‌ ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികാവലോകനത്തില്‍ പറയുന്നത്‌. വളര്‍ച്ചാ നിരക്ക്‌ വര്‍ധന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കാന്‍ പോലും സാധ്യമല്ല. കേരളത്തിന്റെ വരുമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്ക്‌ മാത്രമേ ഉതകുന്നുള്ളൂ. ബാക്കി ആവശ്യങ്ങള്‍ കടം വാങ്ങിയാണ്‌ നിറവേറ്റുന്നതെന്നും ധനമന്ത്രി പറയുന്നു. 2012-13 വര്‍ഷങ്ങളിലെ വില സൂചിക വര്‍ധന 27 പോയിന്റ്‌ ആണ്‌. 2012 ല്‍ ഇത്‌ 211 പോയിന്റില്‍നിന്നും 238 ആയി വര്‍ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഒരു സ്ഥിര പ്രതിഭാസമായിട്ട്‌ മാസങ്ങളായി.

അരി, ചെറുപയര്‍ പരിപ്പ്‌, കടല, ഉള്ളി, സവാള എന്നിവയുടെ വില കുതിച്ചുകയറുമ്പോള്‍ കേന്ദ്രം പറയുന്നത്‌ ഉള്ളി ഉപയോഗം കുറയ്‌ക്കാനാണ്‌. സിപിഎം സെക്രട്ടറി പിണറായി വിജയന്‍ കോമാളി എന്നു വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധി പറഞ്ഞത്‌ വിശപ്പ്‌ ഒരു മാനസികാവസ്ഥയാണെന്നായിരുന്നല്ലോ.
തൊഴിലാളികളുടെ ദിവസ വേതനം അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായെങ്കിലും ഈ വില വര്‍ധന അവരെയും പ്രത്യേകിച്ച്‌ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നുണ്ട്‌. പ്രധാനമന്ത്രിയും ധനമന്ത്രിയും ആശ്വാസമേകാന്‍ പറയുന്നത്‌ വളര്‍ച്ചാ നിരക്ക്‌ വര്‍ധിച്ചു എന്നും ദേശീയതലത്തില്‍ ഇത്‌ അഞ്ച്‌ ശതമാനമായി എന്നുമാണ്‌. നിത്യജീവിതത്തില്‍ പക്ഷേ ഇത്‌ പ്രതിഫലിച്ചു കാണുന്നില്ല. നടപ്പുവിലയനുസരിച്ച്‌ വളര്‍ച്ചാനിരക്ക്‌ യഥാര്‍ത്ഥത്തില്‍ കുറയുകയാണ്‌ ചെയ്തത്‌.
പ്രതിശീര്‍ഷ വരുമാനം കൂടിയെങ്കിലും കൃഷിയിലും പ്രാഥമിക മേഖലയിലും സേവനം ഉള്‍പ്പെടുന്ന മൂന്നാം മേഖലയിലും വരുമാനം കുറഞ്ഞു. സേവന മേഖലയുടെ 66.7 ശതമാനം വളര്‍ച്ച 70 ആകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി. കാര്‍ഷിക സേവന മേഖലയില്‍നിന്നുള്ളവരും കുറഞ്ഞു. ഇത്‌ തെരഞ്ഞെടുപ്പ്‌ വര്‍ഷമാണ്‌. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ കിട്ടുന്ന പിന്തുണ വര്‍ധിപ്പിക്കാനോ നിലനിര്‍ത്താനോ കെ.എം.മാണിക്ക്‌ താനവതരിപ്പിക്കുന്ന പന്ത്രണ്ടാം ബജറ്റില്‍ പെടാപ്പാട്‌ പെടേണ്ടിവരും. വ്യവസായ മേഖലയില്‍ മാത്രമാണ്‌ 23.9 ശതമാനം വരുമാനമുള്ളത്‌. റവന്യൂ കമ്മി 2011-12 ലെ 8034.26 കോടിയില്‍നിന്നും 9351.45 കോടിയായും ധനക്കമ്മി 12814.77 കോടിയില്‍നിന്ന്‌ 15002.47 കോടിയുമായാണ്‌ വര്‍ധിച്ചത്‌.

റവന്യൂ വരുമാന വളര്‍ച്ചയില്‍ വന്‍ കുറവുണ്ടായതായി ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്‌. അതോടൊപ്പം സംസ്ഥാനത്തിന്റെ പൊതുകടം 2011-12 ല്‍ 89418.18 കോടിയില്‍നിന്നും 2012-13 ല്‍ 103560.84 ആയാണ്‌ വളര്‍ന്നതെന്നും സാമ്പത്തിക അവലോകനത്തില്‍ പറയുന്നു. കെ.എം.മാണിയുടെ ബജറ്റുകള്‍ കേരളത്തിന്‌ സഹായകരമായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. ആദായ നികുതി എടുത്തുകളഞ്ഞതും കര്‍ഷക പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമെടുത്തതും ഇതിനുദാഹരണം. പക്ഷെ പൊള്ളയായ സാമ്പത്തിക പ്രഖ്യാപനത്തിനും ധനമന്ത്രി കുപ്രസിദ്ധനാണ്‌. കുട്ടനാട്ടിലെ റൈസ്‌ ബയോപാര്‍ക്ക്‌ വാഗ്ദാനം ഇന്നും വാഗ്ദാനം മാത്രം. പാടത്തു പണി-വരമ്പത്തു കൂലിയും തഥൈവ. ഇപ്പോള്‍ കാപ്പി-റബര്‍ കൃഷിയും തകര്‍ച്ചയിലാണ്‌. തെരഞ്ഞെടുപ്പ്‌ വര്‍ഷത്തില്‍ ബജറ്റില്‍ പൊള്ള പ്രഖ്യാപനം നടത്താതെ സംഭരണ വില ഉയര്‍ത്താനും കര്‍ഷകന്‌ കൈത്താങ്ങാവാനും സര്‍ക്കാരിന്‌ കഴിയണമെന്നാണ്‌ കര്‍ഷകരുടെ അഭ്യര്‍ത്ഥന. നാമമാത്ര സബ്സിഡി ക്ഷീരകര്‍ഷകര്‍ക്ക്‌ ഗുണകരമല്ല. കുറഞ്ഞ വിലയ്‌ക്ക്‌ പാല്‌, കുളമ്പുരോഗം വന്ന കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക്‌ ധനസഹായം മുതലായവ കാര്‍ഷിക ആവശ്യങ്ങളാണ്‌. കേരളം ഉപഭോഗ സംസ്ഥാനമാണ്‌. തമിഴ്‌നാട്ടില്‍ രണ്ടുരൂപയുള്ള തക്കാളിക്ക്‌ ഇവിടെ വില നാലിരട്ടിയാണ്‌. കേരളീയര്‍ അനുഭവിക്കുന്ന നിത്യോപയോഗ സാധന വിലവര്‍ധനയ്‌ക്കും ജീവിതച്ചെലവ്‌ വര്‍ധനയ്‌ക്കും ധനമന്ത്രി പരിഹാരം കാണുമെന്ന വ്യര്‍ത്ഥമായ പ്രതീക്ഷയിലാണ്‌ കേരളീയര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.