Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദി വിമര്‍ശകരോട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 09:12 pm IST
inVicharam

ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ കുറെ ഗുജറാത്തി മുസ്ലീം ചെറുപ്പക്കാര്‍ അഹമ്മദാബാദിലേക്കുള്ള ട്രെയിനില്‍ കരുനാഗപ്പള്ളിയില്‍ നിന്നും കയറി. അവരുടെ റിസര്‍വ്ഡ്‌ കമ്പാര്‍ട്ടുമെന്റിലായിരുന്നു തൃശൂര്‍ ടിക്കറ്റുമായി ഈ ലേഖകനും. ഒരു ജിഞ്ജാസയ്‌ക്ക്‌ ?’നരേന്ദ്രമോദി കൈസാ ഹേ’ എന്ന്‌ ഞാന്‍ മുറിഹിന്ദിയില്‍ ചോദിച്ചു. ?’മോദിജി ഹമാരെ ആത്മി ഹെ’? എന്ന അവരുടെ വാക്കുകള്‍ കേട്ട്‌ കണ്ണുകള്‍ നിറഞ്ഞു എന്നതാണ്‌ സത്യം. ?’വൈ ഡോണ്ട്‌ യൂ റ്റെല്‍ യുവര്‍ മെന്‍ ഹിയര്‍’?എന്ന എന്റെ ചോദ്യത്തിന്‌ ‘ദെ ഡോണ്ഡ്‌ അണ്‍ഡര്‍സ്റ്റാന്‍ഡ്‌’ എന്ന മറുപടി അവരില്‍ നിന്നുമുണ്ടായി. തുടര്‍ന്ന്‌ യാത്രയിലുടനീളം മോദിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവര്‍ വിവരിച്ചത്‌ വിസ്തര ഭയത്താല്‍ ഇവിടെ കുറിക്കുന്നില്ല.

കേരളത്തില്‍നിന്നും ഗുജറാത്തില്‍ സ്കൂളുകള്‍ സ്ഥാപിക്കാനും വ്യവസായങ്ങള്‍ തുടങ്ങാനും പോയിട്ടുള്ളവരുടെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.അത്തരമൊരാളുടെ അനുഭവമിതാ: ഒരു വ്യവസായം തുടങ്ങാനുള്ള അഭിലാഷവുമായി ഏതാണ്ട്‌ രണ്ടു നീണ്ട സംവത്സരങ്ങള്‍നടന്ന ഒരു ഹതഭാഗ്യന്‍ അവസാനം അഹമ്മദാബാദിലെത്തി. മോദിയെ നേരിട്ടു കണ്ടു. സംഭാഷണമധ്യേ ?നിങ്ങള്‍ എത്ര പേര്‍ക്കു തൊഴില്‍ കൊടുക്കും ?എന്ന്‌ അദ്ദേഹം ചോദിച്ചു. ആറു മാസത്തിനകം തുടങ്ങാനായാല്‍ 75ശതമാനം തൊഴിലുകളും ഗുജറാത്തികള്‍ക്ക്‌ കൊടുക്കാമെന്ന്‌ മറുപടി കൊടുത്തു. എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ്‌ എന്റെ ചോദ്യം, അല്ലാതെ എത്ര ഗുജറാത്തികള്‍ക്ക്‌ തൊഴില്‍ കൊടുക്കാമെന്നല്ല ഞാന്‍ ചോദിച്ചതെന്ന്‌ മോദി പറഞ്ഞപ്പോള്‍ നമ്മുടെ സംരഭകന്‍ ലജ്ജിച്ചു തലകുനിച്ചു പോയി. ഇവിടെയാണ്‌ മോദിയിലെ ദേശീയ നേതാവിനെ നാം കാണേണ്ടത്‌. കേവലം 120 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഫാക്ടറി ഉദ്ഘാടനം ചെയ്യപ്പെട്ടു എന്നതാണ്‌ സത്യം.ഈ പറഞ്ഞതും ഒരു കെട്ടുകഥയാണെന്ന്‌ മോദി ഫോബിയ പിടിപെട്ടവര്‍ പറഞ്ഞേക്കും.സിഗ്ലൂര്‍ നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലെത്തിയ സംഭവം ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത സാക്ഷിപത്രമായി നമ്മുടെ മുന്നിലുള്ളപ്പോള്‍ ഇത്‌ സത്യമാണെന്ന്‌ വിശ്വസിക്കാം.

എന്താണീ മോദി മാജിക്ക്‌? മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായ സകലരും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയെ ശ്ലാഘിക്കുന്നു.തനിക്കെന്തു കിട്ടുമെന്ന്‌ അവിടെ ആരും ചിന്തിക്കാറില്ല.മറ്റിടങ്ങളില്‍ ഒരു പദ്ധതി വന്നാല്‍ തന്റെ മടിശീലയില്‍ എന്തു വീഴും, തന്റെ ബന്ധുക്കള്‍ക്കും മരുമക്കള്‍ക്കുമെന്തു കിട്ടും എന്നതാണ്‌ പ്രഥമ പരിഗണന. മോദിയുടെ പ്രവര്‍ത്തനരീതി ഇത്രമാത്രം. ഒരു സംരഭം തുടങ്ങാന്‍ വേണ്ടി ആരെങ്കിലും സമീപിച്ചാല്‍ അതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസെന്‍സുകളും അനുവാദങ്ങളും നല്‍കേണ്ടത്‌ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്‌. സംരംഭകന്‍ കടലാസുകളില്‍ ഒപ്പിട്ടു മാറിയാല്‍ മതി നിശ്ചിത ദിവസം ഉത്തരവു കിട്ടിയിരിക്കും.

ഇതിലെ മോദി മേജിക്‌ എന്താണെന്ന്‌ നമുക്ക്‌ നോക്കാം. മോദി രണ്ടു കാര്യങ്ങളിള്‍ നിഷ്കര്‍ഷയുളള ആളാണ്‌. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, അഴിമതിക്ക്‌ വഴങ്ങില്ല എന്നുറപ്പുള്ളവരെ തെരഞ്ഞുപിടിച്ച്‌ പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അന്നന്നുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ വെകുന്നേരം നിശ്ചിത സമയത്തിനുള്ളില്‍ അദ്ദഹത്തിന്‌ കിട്ടിയിരിക്കണം.എല്ലാത്തിനുപരി എല്ലാ നടപടി ക്രമങ്ങളിലും സുതാര്യത പുലര്‍ത്തിയിരിക്കുന്നു. എല്ലാത്തിനും കൃത്യമായ വ്യവസ്ഥകള്‍ ഉണ്ട്‌. ഡിസ്ക്രീഷന്‍ അഥവാ വിവേചനാധികാരം അതാണല്ലോ അഴിമതി സുഗമമാക്കുന്ന പ്രധാന ഘടകം. അത്‌ ഗുജറാത്തില്‍ വളരെ പരിമിതപ്പെടുത്തിയിരിക്കുന്നു. അല്‍പസ്വല്‍പം അനുവദിക്കുന്നിടത്തൊക്കെ, അതിന്‌ വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കിയിട്ടുണ്ട്‌.

യഥാര്‍ത്ഥത്തില്‍ ‘മോദി ഫോബിയ’ക്ക്‌ പിന്നില്‍ മോദിയല്ല എന്നതാണ്‌ വസ്തുത. മറിച്ച്‌ അവനവന്‍ പേടിയാണ്‌. ഇക്കൂട്ടര്‍ ഭയക്കുന്നത്‌, സത്യം, ധര്‍മ്മം, നീതി , നിയമം എന്നിവയെയാണ്‌. മോദി അധികാരത്തില്‍ വന്നാല്‍ കിരീടാവകാശിക്ക്‌ വേറെ പണി നോക്കേണ്ടി വരും. ഇറ്റാലിയന്‍ പാസ്സ്പോര്‍ട്ട്‌ കൈവശമുള്ള സ്ഥിതിക്ക്‌ മാതാജിക്കൊപ്പം നെറ്റിയിലെ കുങ്കുമം തൂത്തുകളഞ്ഞ്‌ റൗള്‍ വിന്‍സി എന്ന യഥാര്‍ത്ഥ നാമത്തില്‍ ഇറ്റാലിയന്‍ പാതിരിയുടെ മുന്‍പില്‍ കുമ്പസാരിക്കേണ്ടി വരുമെന്ന്‌ മാത്രം. അടിയന്തരാവസ്ഥയ്‌ക്കുശേഷം കുടുംബവാഴ്ചയ്‌ക്ക്‌ ഭംഗം വന്നപ്പോള്‍ ഭര്‍ത്താവുമൊത്ത്‌ എംബസിയില്‍ ഒളിച്ചെങ്കില്‍ ഇന്നിപ്പോള്‍ പുത്രനേയും കൂട്ടി തറവാട്‌ പിടിക്കേണ്ടി വരുമെന്ന്‌ ഭയക്കുന്നു. എന്തായാലും പേടിക്കാനൊന്നുമില്ല, അനേകം തലമുറക്ക്‌ കഴിയാനുള്ള വക ഇതിനകം കടത്തിയിട്ടുണ്ട്‌. മൂന്ന്‌ നേരം അഷ്ഠിക്ക്‌ വകയില്ലാതെ ഒരു കത്തോലിക്കാ സെമിനാരിയുടെ ദീനാനുകമ്പയില്‍ അഞ്ചാന്തരം പഠിച്ചെടുത്തതിനു ശേഷം ഒരു വീട്ടുവേലക്കാരിക്ക്‌ വേണ്ട ബട്ലര്‍ ഇംഗ്ലീഷ്‌ സ്വായത്തമാക്കാന്‍ വേണ്ടി അതേ സെമിനാരിയുടെ സഹായത്താല്‍ ബ്രിട്ടനിലെ ലിനോക്സ്‌ ഷോപ്പ്‌ എന്ന ഇംഗ്ലീഷ്‌ ട്യൂട്ടോറിയലില്‍ പഠിച്ച്‌ കേംബ്രിഡ്ജിലെ ഒരു ബാര്‍ ഹോട്ടലില്‍ പരിചാരികയായി ജീവിതം തുടങ്ങിയ അന്റോണിയോ മെയ്നോ കേവലം 40 വര്‍ഷങ്ങള്‍ക്കിപ്പുറം ഫോബ്സ്‌ മാഗസിനില്‍ ഇടം പിടിച്ച്‌ ലോകത്തിലെ കാശുകാരില്‍ ഒരാളായതെങ്ങനെ? ഇതിന്റെ പിന്നിലെ ഇന്ദ്രജാലം എന്താണെന്ന്‌ അറിയാന്‍ ഈ നാട്ടിലെ പട്ടിണി പാവങ്ങള്‍ക്ക്‌ അധികാരമുണ്ട്‌. ഈ നാടിനെ നോക്കി ബനാന റിപ്പബ്ലിക്‌ എന്ന്‌ കൊഞ്ഞണം കാട്ടാന്‍ മകളുടെ ഭര്‍ത്താവിന്‌ എന്ത്‌ അധികാരം? ഞാന്‍ ഒരു ഇന്ത്യാക്കാരനെന്ന്‌ പറയാന്‍ ലജ്ജിക്കുന്നുവെന്ന്‌ പുലമ്പാന്‍ മാത്രമുള്ള മൗഠ്യം മകന്‌ എങ്ങനെയുണ്ടായി? കരിമ്പൂച്ചകളുടെ അകമ്പടിയില്‍, താല്‍കാലികമായി തരപ്പെടുത്തിയ എ.സി. മുറിയില്‍ കലാവതി എന്ന നാട്ടിന്‍പുറത്തുകാരി വിധവയുടെ സ്വസ്ഥത കെടുത്തി അന്തിയുറങ്ങിയതോ, അന്യനാട്ടുകാരിയുമൊത്ത്‌ കുമരകത്തും പോര്‍ട്ട്‌ ബ്ലയറിലും ഒളിച്ച്‌ സുഖവസിച്ചതോ? വഴിയോര കടയില്‍ കയറി ബറോട്ട രുചിച്ചതോ? എന്താണ്‌ ഈ മാന്യന്റെ യോഗ്യത? ഇറ്റാലിയന്‍ പാസ്പോര്‍ട്ടും വിദേശ ബാങ്കുകളില്‍ കള്ളപ്പണവുമുള്ളവര്‍ക്ക്‌ എന്തുമാകാമെന്നോ!

മൂന്നാമതൊരു യുപിഎ ഭരണം താങ്ങാനുള്ള ത്രാണി ഭാരതഭൂമിക്കുണ്ടോ? എന്താണ്‌ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ? പിറന്ന മണ്ണിനെപ്പറ്റി ചിന്തിക്കാന്‍ നമുക്ക്‌ ബാധ്യതയില്ലെ? ഈ മണ്ണില്‍ ജനിച്ച്‌ ഇവിടെ ജീവിച്ച്‌ ഇവിടെ ഒടുങ്ങാന്‍ വിധിക്കപ്പെട്ട നമുക്ക്‌ ഈ നാടിന്റെ നിലനില്‍പ്പിനെപ്പറ്റി ചിന്തിക്കാനെങ്കിലുമുള്ള മൂല്യബോധം നഷ്ടപ്പെട്ടോ? മൂന്നാമതൊരു യുപിഎ ഭരണം താങ്ങാനുള്ള കരുത്ത്‌ ഈ നാടിനുണ്ടോ?? ഭാരതമെന്ന ഒന്ന്‌ ഇല്ലാത്ത അവസ്ഥ ചിന്തിക്കാനാകുമോ?

ആസ്സാം അതിര്‍ത്തി മുതല്‍ തെലുങ്കാന വഴി കേരളംവരെ വ്യവസ്ഥാപിത സര്‍ക്കാരുകള്‍ നോക്കുകുത്തികളല്ലേ? ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളും അവരവരുടെ വരുമാനത്തിന്റെ നിശ്ചിത വിഹിതം തീവ്രവാദികള്‍ക്ക്‌ ഗുണ്ടാ പിരിവ്‌ കൊടുത്തുകൊണ്ട്‌ മാത്രമേ ആസ്സാമിലും മറ്റ്‌ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കഴിയാനാകൂ. അത്തരം ഗുണ്ടാ പിരിവ്‌ കൊടുത്തുകൊണ്ടാണ്‌ അവര്‍ അവിടങ്ങളില്‍ കഴിഞ്ഞുകൂടുന്നത്‌ എന്ന്‌ കുറേപേര്‍ക്കെങ്കിലും അറിയാവുന്നതാണ്‌. എന്നാല്‍ അധികമൊന്നും പുറംലോകം അറിയാത്ത ചിലത്‌ അറിയുമ്പോഴാണ്‌ നാം ഞെട്ടുന്നത്‌.

ഭാരത സര്‍ക്കാരിന്റെ അഭിമാന സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വേ. വടക്കുപടിഞ്ഞാറന്‍ റെയില്‍വേയുടെ വര്‍ക്ക്‌ കോണ്‍ട്രാക്ട്‌ തുകയുടെ നിശ്ചിത ശതമാനം ഉള്‍ഫ തീവ്രവാദികള്‍ക്ക്‌ കൊടുക്കാതെ റെയില്‍വേയുടെ യാതൊരു പണിയും നടത്താനാകില്ല എന്നാലത്തെ സ്ഥിതിയൊന്ന്‌ ആലോചിച്ചു നോക്കൂ. വെറുതേ എന്തെങ്കിലും കൊടുത്താല്‍ പോര. വര്‍ക്ക്‌ കോണ്‍ട്രാക്ടിന്റെ കോപ്പി, പ്ലാന്‍, എസ്റ്റിമേറ്റ്‌, മറ്റ്‌ പ്രസക്തമായ രേഖകള്‍ സഹിതം സിഡിയില്‍ ആക്കി കൊടുക്കണം. പിരിവ്‌ വിഹിതം അവര്‍ തീരുമാനിക്കും.അവിടങ്ങളില്‍ നടക്കുന്ന എല്ലാ റെയില്‍വേ കരാര്‍ പണിക്കും പിന്നില്‍ ഇത്തരം ഗുണ്ടാപിരിവ്‌ നല്‍കുന്നു എന്നതാണ്‌ വസ്തുത.

നമ്മെയൊക്കെ വിദേശ ശക്തികളില്‍ നിന്നുവരെ രക്ഷിക്കാന്‍ ബാധ്യസ്ഥരായ ഒരു വ്യവസ്ഥാപിത സര്‍ക്കാരിന്‌ ചേര്‍ന്നതാണോ ഇത്‌? ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എത്രയോ കാലമായി ഗുണ്ടാ പിരിവ്‌ കൊടുത്തുകൊണ്ടാണ്‌ പുലരുന്നത്‌ എന്നതാണ്‌ ലജ്ജാകരം.150 കോടിയുടെ വര്‍ക്ക്‌ കോണ്‍ട്രാക്ട്‌, എസ്റ്റിമേറ്റ്‌ തുക പകുതിയാക്കി കാണിച്ച്‌ വ്യാജ സിഡി കൈമാറിക്കൊണ്ട്‌ ഗുണ്ടാപിരിവ്‌ പകുതിയാക്കി കുറയ്‌ക്കാന്‍ പോലും നമ്മുടെ ഭാരത സര്‍ക്കാര്‍ സ്ഥാപനം തയ്യാറായ സംഭവം ഉണ്ടായിട്ടുണ്ട്‌. അത്തരം സമാന്തര ഭരണം നിര്‍ത്തല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന്‌ കഴിഞ്ഞിട്ടില്ല.എവിടെ നില്‍ക്കുന്നു നമ്മുടെ രാജ്യം?

ഭരണഘടനാ സ്ഥാപനങ്ങള്‍ ഓരോന്നായി വന്ധീകരിക്കപ്പെട്ടിരിക്കുകയല്ലേ, ഇനി എന്തെങ്കിലുമുണ്ടോ ബാക്കി? ഇവിടെ ആരാണ്‌ ഭരണ യന്ത്രം തിരിക്കുന്നത്‌. ഭരണഘടനയാണ്‌ എന്തിനും ഏതിനും ആധാരം എന്നാണ്‌ ജനാധിപത്യ സംഹിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. നമ്മുടെ ഭരണഘടന അനുസരിച്ച്‌ ഒരു ക്യാബിനറ്റ്‌ തീരുമാനം മറ്റൊരു ക്യാബിനറ്റ്‌ തീരുമാനം കൊണ്ടേ മാറ്റാനാകൂ. പ്രധാനമന്ത്രിക്ക്‌ പോലും അതിന്‌ അധികാരമില്ല. കാരണം പ്രധാനമന്ത്രിക്ക്‌ മുകളിലാണ്‌ ക്യാബിനറ്റിന്റെ സ്ഥാനം എന്നതുതന്നെ. ക്യാബിനറ്റ്‌ തീരുമാനം അനുസരിച്ച്‌ ഒരു ഓര്‍ഡിനന്‍സ്‌ പുറത്തുവന്നാല്‍ ആറ്‌ മാസത്തിനകം ബന്ധപ്പെട്ട ബില്ല്‌ പാര്‍ലമെന്റില്‍ വോട്ടിനിട്ട്‌ പാസ്സാകാതെ വന്നാല്‍ മാത്രമേ പ്രസ്തുത ഓര്‍ഡിനന്‍സ്‌ നിലനില്‍ക്കാതാകുന്നുള്ളൂ. കേന്ദ്രക്യാബിനറ്റ്‌ തീരുമാനം അനുസരിച്ചുള്ള ഓര്‍ഡിനന്‍സ്‌ രാഷ്‌ട്രപതിയുടെ മേശപ്പുറത്ത്‌ വന്ന്‌ മണിക്കൂറുകള്‍ക്കകം ഒരു പത്രസമ്മേളനത്തിനിടെ മൈക്ക്‌ കൈക്കലാക്കി ഒരുവന്‍ പറയുകയാണ്‌ ?ഈ ഓര്‍ഡിനന്‍സ്‌ കീറി ചവറ്റുകൊട്ടയില്‍ ഇടണമെന്ന്‌! ഭരണഘടനയ്‌ക്ക്‌ പുറത്ത്‌ അധികാരം കൈയാളാന്‍ ഇദ്ദേഹം ആരാണ്‌?

എന്തൊക്കെ ദുഷ്പ്രചാരണങ്ങള്‍ തല്‍പ്പരകക്ഷികള്‍ നടത്തിയാലും മോദി അഴിമതിക്കാരനാണെന്നോ അഴിമതിക്ക്‌ കൂട്ടുനില്‍ക്കുന്നവനാണെന്നോ ആരും പറഞ്ഞിട്ടില്ല. ആര്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ബ്രഹ്മചാരിയാണ്‌. ഭാര്യയില്ല മക്കളില്ല മരുമക്കള്‍ ഇല്ല, ആകെയുള്ളത്‌ വയസ്സ്‌ ചെന്ന അമ്മ മാത്രം. ഖജനാവില്‍ നിന്ന്‌ അദ്ദേഹം ശംമ്പളം പോലും പറ്റുന്നില്ല. ഗുജറാത്തികള്‍ അദ്ദേഹത്തെ അകമഴിഞ്ഞ്‌ പിന്‍ന്തുണയ്‌ക്കുന്നുണ്ട്‌.ഗുജറാത്ത്‌ എല്ലാ രംഗത്തും വളരുകയാണ്‌. 2011 ല്‍ കാര്‍ഷിക രംഗം 11ശതമാനം വളര്‍ന്നപ്പോള്‍ അഖിലേന്ത്യാതലത്തില്‍ വളര്‍ച്ച കേവലം മൂന്ന്‌ ശതമാനം. കേന്ദ്രം ഭരിക്കുന്ന അതേ പാര്‍ട്ടി ഭരിക്കുന്ന കേരളം, കാലാവസ്ഥയും പ്രകൃതിയും ഏറ്റവും അനുകൂലം, മാനവവിഭവശേഷിയില്‍ ലോകത്തോട്‌ കിടപിടിക്കുന്നത്‌. എന്നിട്ടും വളര്‍ച്ച പിന്നോട്ട്‌. അതായത്‌ 1.60 ശതമാനം താഴോട്ട്‌. വൈബ്രന്‍ഡ്‌ ഗുജറാത്ത്‌ എന്ന കാര്‍ഷിക മേളയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത്‌ പങ്കെടുത്ത 50 കര്‍ഷകരും ഏഴ്‌ കാര്‍ഷിക ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിലെ അഭിപ്രായം ഇതാ:?കേരളത്തിലെ പോലെ പഞ്ചായത്തുതലം വരെ കൃഷി ഓഫീസര്‍മാരുടെ വിഞ്ജാന വ്യാപന ശൃംഖല ഗുജറാത്തിലില്ല. എന്നിട്ടും ഏറ്റവും പുതിയ അറിവുകളും സാങ്കേതിക വിദ്യകളും കര്‍ഷകരില്‍ എത്തുന്നു.കിസാന്‍ പഞ്ചായത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം കൃഷിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉയര്‍ന്ന പരിഗണനയുടെ തെളിവാണ്‌.?

മോദിക്കെതിരെ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ നിരാകരിച്ചതും തല്‍പ്പരകക്ഷികള്‍ മാത്രം വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും പൊടിപ്പും തൊങ്ങലും വച്ച്‌ പ്രചരിപ്പിച്ചുപോരുന്നതുമായ ഒന്നാണ്‌ ഗോദ്രാ സംഭവം. കേവലം മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ യാതൊരു മുന്‍ പരിചയവും ഇല്ലാതെ മുഖ്യമന്ത്രി കസേരയിലേക്ക്‌ അവരോധിക്കപ്പെട്ട മോദി 2002 ഫെബ്രുവരി 28 ന്‌ തുടങ്ങിയ സാമുദായിക ലഹള കേവലം 72 മണിക്കൂറിനകം നിയന്ത്രണ വിധേയമാക്കിയെന്ന്‌ നാം ഓര്‍ക്കണം.

നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാറ്റിനും ചില സംവിധാനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്‌. നിനച്ചിരിക്കാതെ ഒരു ലഹള പൊട്ടിപുറപ്പെട്ടാല്‍, ബന്ധപ്പെട്ട ഏതെങ്കിലും ഒരു സംവിധാനം പ്രവര്‍ത്തന നിരതമാകാന്‍ അല്‍പം വൈകിയാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട്‌ പോയെന്നിരിക്കും. മുഖ്യമന്ത്രി എന്ന നിലയ്‌ക്ക്‌ ഗുജറാത്ത്‌ കലാപത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മോദിയില്‍ കെട്ടിവച്ചാല്‍ പോലും സിക്ക്‌ കൂട്ടക്കൊലയെ രാജിവ്ഗാന്ധി ന്യായീകരിച്ച നിലവാരത്തില്‍ മോദി തരംതാണിട്ടില്ല എന്നോര്‍ക്കണം.

ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരള സംസ്ഥാനത്ത്‌ രണ്ട്‌ മുന്നണികള്‍ ഭരിക്കുമ്പോഴും സമൂദായ ലഹകളകള്‍ നടന്നിട്ടുണ്ട്‌. അതിന്റെ പേരില്‍ എ.കെ.ആന്റണിയെയോ, ഉമ്മന്‍ചാണ്ടിയെയോ, അച്യുതാനന്ദനെയോ കൊലയാളികളായി ചിത്രീകരിക്കുന്നില്ല. എന്തായാലും മോദി ആരെയെങ്കിലും നിറയൊഴിച്ചതായി കേട്ടിട്ടില്ല. മരണപ്പെട്ടത്‌ ഏതെങ്കിലും ഒരു വിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രമായിരുന്നില്ല എന്നു കൂടി നാം ഓര്‍ക്കണം. 11 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും അതിനുശേഷം ഇതുവരെ ഗുജറാത്തില്‍ ഒരു സാമുദായിക കലഹംപോലും ഉണ്ടായിട്ടില്ല. 1946ല്‍ ‘ഡയറക്ട്‌ അക്ഷന്‍’ എന്ന പേരില്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ലഹള തൊട്ട്‌ 400 ല്‍ അധികം വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്ത്യാ മഹാരാജ്യത്ത്‌ നടന്നിട്ടുണ്ട്‌. അതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സ്‌ ഭരണത്തിന്‍ കീഴില്‍ ആയിരുന്നുവെന്നതും നാം മറക്കുന്നു.അഹമ്മദാബാദ്‌ മെട്രോപൊളിറ്റന്‍ കോടതി അതിന്റെ ചരിത്ര പ്രസിദ്ധമായ ഡിസംബര്‍ 2013-ലെ വിധിയിലൂടെ മോദിയുടെ നിരപരാധിത്വം ഒന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

മോദി പ്രധാനമന്ത്രി ആകേണ്ടത്‌ അദ്ദേഹത്തിന്റെ ആവശ്യമല്ല. ഗുജറാത്തില്‍ വര്‍ദ്ധിച്ച ജനപിന്‍തുണയോടെ മൂന്നാംതവണയും അദ്ദേഹം അധികാരത്തിലുണ്ട്‌. ഈ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട്‌ ഗുജറാത്തിലെ മുടിചൂടാമന്നനായി ശിഷ്ടകാലം കഴിയാന്‍ അദ്ദേഹത്തിനാകും. എന്നാല്‍ മോദി ഇന്ദ്രപ്രസ്ഥത്തില്‍ അവരോധിക്കപ്പടേണ്ടത്‌ ഈ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്‌. മോദിയല്ലെങ്കില്‍ പകരംവയ്‌ക്കാന്‍ ആരാണുള്ളത്‌?.

ഗുജറാത്ത്‌ മോഡല്‍ ഭാരതത്തില്‍ ഒന്നാകെ വരണമെന്ന്‌ നാം ആഗ്രഹിക്കുന്നു.ഭാരതത്തിന്റെ യശസ്സ്‌ ഉയര്‍ത്താന്‍, നഷ്ടപ്പെട്ടുപോയ സ്ഥാനം വീണ്ടെടുക്കാന്‍ കഴിവുള്ള മറ്റാരും നമ്മുടെ മുന്നിലില്ല. 66 വര്‍ഷത്തെ സ്വതന്ത്ര ഭാരത ചരിത്രത്തില്‍ 56 വര്‍ഷവും ഒരു കുടുംബ വാഴ്ച, കഴിഞ്ഞ 10 വര്‍ഷമായി ഒരു ഇറ്റാലിയന്‍ പരദേശിക്ക്‌ കീഴില്‍ ആത്മാഭിമാനം നഷ്ടപ്പെട്ടു കഴിയുന്ന നാം ഇപ്രാവശ്യമെങ്കിലും മാറിചിന്തിച്ചില്ലെങ്കില്‍ അത്‌ ഈ നാടിനോടും വരുംതലമുറയോടും കാട്ടുന്ന കൊടിയ അപരാധമായിരിക്കും.

നില്‍ക്കകള്ളി ഇല്ലാതാകുമ്പോള്‍ എന്തും അനുചരന്‍മാരെകൊണ്ട്‌ വിളിച്ച്‌ കൂകിക്കാന്‍ മടിക്കാത്ത ഒരു വിദേശ വനിതയും ആശ്രതരുമാണ്‌ മോദിയുടെ എതിരാളി. കുപ്രചാരണങ്ങള്‍, കല്ലുവച്ച നുണകള്‍ ഇവ കേട്ടെന്നിരിക്കും. പക്ഷേ തീരുമാനം നമ്മുടേതായിരിക്കണം, ചിന്തിച്ച്‌ ഉറച്ചതാകണം. ഇത്‌ നമ്മുടെ മാതൃരാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്‌. നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്‌. 2014 നമ്മുടെ അവസാനത്തെ അവസരമാണ്‌. ബാലറ്റ്‌ പേപ്പറില്‍ മഷി പുരട്ടുന്നതിന്‌ മുന്‍പ്‌ ചിന്തിക്കുക.

അര്‍ജുനന്‍ പണിക്കര്‍ താണപ്പന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.