Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ തുടക്കം തോല്‍വിയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 07:40 pm IST
in Cricket

നേപ്പിയര്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേറ്റ പരാജയത്തിന്‌ പിന്നാലെ ന്യൂസിലാന്റിലും ഇന്ത്യക്ക്‌ തുടക്കം തോല്‍വിയോടെ. ന്യൂസിലാന്റിനെതിരായ അഞ്ച്‌ മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 24 റണ്‍സിനാണ്‌ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്‌. ഇന്ത്യക്ക്‌ വേണ്ടി വിരാട്കോഹ്ലി സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞില്ല. തുടക്കത്തില്‍ ഒന്ന്‌ പതറിപ്പോയെങ്കിലും പിന്നീട്‌ വില്ല്യംസണിന്റെയും കോറി ജെ. ആന്‍ഡേഴ്സന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ ന്യൂസിലാന്റ്‌അടിച്ചുകൂട്ടിയത്‌ 50 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 292 റണ്‍സ്‌. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ കോഹ്ലി സെഞ്ച്വറിയിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ അടിപതറി. 48.4 ഓവറില്‍ 268 റണ്‍സിനാണ്‌ ഇന്ത്യ ഓള്‍ഔട്ടായത്‌. ഇന്ത്യന്‍ നിരയില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും 32 റണ്‍സെടുത്ത ശിഖര്‍ ധവാനും മാത്രമാണ്‌ കോഹ്ലിക്ക്‌ പുറമെ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയത്‌. അര്‍ദ്ധസെഞ്ച്വറി നേടുകയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്ത ന്യൂസിലാന്റ്‌ താരം കോറി ജെ. ആന്‍ഡേഴ്സനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

സ്കോര്‍ബോര്‍ഡില്‍ 32 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ജെസ്സി റൈഡറെയും (18) ഗുപ്റ്റിലിനെയും (8) നഷ്ടപ്പെട്ട ശേഷം ന്യൂസിലാന്റിനെ കരകയറ്റിയത്‌ വില്ല്യംസണ്‍ (71), റോസ്‌ ടെയ്‌ലര്‍ (55), ആന്‍ഡേഴ്സണ്‍ (68 നോട്ടൗട്ട്‌), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (30), റോഞ്ചി (30) എന്നിവരുടെ ബാറ്റിങ്‌ മികവാണ്‌ കിവീസിന്‌ മികച്ച സ്കോര്‍ സമ്മാനിച്ചത്‌. മൂന്നാം വിക്കറ്റില്‍ വില്ല്യംസണും ടെയ്‌ലറും ചേര്‍ന്ന്‌ നേടിയ 121 റണ്‍സാണ്‌ ന്യൂസിലാന്റിനെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌. 88 പന്തില്‍ നിന്ന്‌ ഏഴ്‌ ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു വില്ല്യംസണ്‍ 71 റണ്‍സ്‌ നേടിയത്‌. ആന്‍ഡേഴ്സണ്‍ 4 0പന്തില്‍ നിന്ന്‌ നാല്‌ സിക്സറുകളുടെയും മൂന്ന്‌ ബൗണ്ടറികളുടെയും അകമ്പടിയോടെയാണ്‌ പുറത്താകാതെ 68 റണ്‍സ്‌ നേടിയത്‌. റോഞ്ചി 18 പന്തുകളില്‍ നിന്ന്‌ രണ്ട്‌ വീതം ബൗണ്ടറികളും സിക്സറുമടക്കമാണ്‌ 30 റണ്‍സ്‌ നേടിയത്‌. ഇന്ത്യക്ക്‌ വേണ്ടി മുഹമ്മദ്‌ ഷാമി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

കിവീസ്‌ ഉയര്‍ത്തിയ 293 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന്‌ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ 15 റണ്‍സെടുക്കുന്നതിനിടെ ആദ്യവിക്കറ്റ്‌ നഷ്ടമായി. മൂന്ന്‌ റണ്‍സെടുത്ത രോഹിത്‌ ശര്‍മയാണ്‌ പുറത്തായത്‌. പിന്നീട്‌ ധവാനും കോഹ്ലിയും ചേര്‍ന്ന്‌ സ്കോര്‍ 73 റണ്‍സിലെത്തിച്ചെങ്കിലും 32 റണ്‍സെടുത്ത ധവാനെ ആന്‍ഡേഴ്സണ്‍ ടെയ്‌ലറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്കോര്‍ 84 റണ്‍സിലെത്തിയപ്പോള്‍ 7 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും മടങ്ങിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. പിന്നീടെത്തിയ സുരേഷ്‌ റെയ്നക്കും (18) മികച്ചപ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അഞ്ചാം വിക്കറ്റില്‍ കോഹ്ലിയും ധോണിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തിലേക്ക്‌ മടങ്ങിയെത്തി.

ഇന്ത്യ ജയത്തിലേക്ക്‌ വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ്‌ ധോണിയേയും കോഹ്ലിയേയും മടക്കി മക്ക്ലെനാഗന്‍ കിവീസിന്‌ ബ്രേക്ക്ത്രൂ സമ്മാനിച്ചത്‌. സ്കോര്‍ 224-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക്‌ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായി. 40 റണ്‍സെടുത്ത ധോണി റണ്ണൗട്ടായപ്പോള്‍ ജഡേജ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഇതിനിടെ വിരാട്‌ കോഹ്ലി സെഞ്ച്വറി പിന്നിട്ടിരുന്നു. 93 പന്തുകളില്‍ നിന്ന്‌ 10 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ്‌ കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. സ്കോര്‍ 237-ല്‍ എത്തിയപ്പോള്‍ 111 പന്തുകളില്‍ നിന്ന്‌ 123 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയെയും മക്ലെനാഗന്‍ പുറത്താക്കി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ആറ്‌ റണ്‍സെടുത്ത ഭുവനേശ്വര്‍കുമാര്‍ റണ്ണൗട്ടായും 12 റണ്‍സെടുത്ത അശ്വിന്‍ വില്ല്യംസണിന്റെപന്തില്‍ സൗത്തിക്ക്‌ ക്യാച്ച്‌ നല്‍കിയും അഞ്ച്‌ റണ്‍സെടുത്ത ഇഷാന്ത്‌ ശര്‍മ്മയെ സൗത്തി ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഇന്നിംഗ്സിനും തിരശ്ശീല വീണു. 7 റണ്‍സുമായി മുഹമ്മദ്‌ ഷാമി പുറത്താകാതെ നിന്നു. 10 ഓവറില്‍ 68 റണ്‍സ്‌ വഴങ്ങി നാല്‌ മുന്‍നിര വിക്കറ്റുകള്‍ വീഴ്‌ത്തിയ മക്ക്ലെനാഗനാണ്‌ ഇന്ത്യയുടെ സ്വപ്നം തല്ലിക്കെടുത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.