കൊച്ചി: ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യത്തിലും കഴിഞ്ഞ മൂന്നു മാസത്തില്‍ ഫെഡറല്‍ ബാങ്ക് വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴചവച്ചെന്ന് ഫെഡറല്‍ ബാങ്ക് എം.ഡി. ശ്യാം ശ്രീനിവാസന് പറഞ്ഞു. ഫെഡറല്‍ ബാങ്ക് വരുന്ന മൂന്നുവര്ങ്ങളില് 3000 നിയമനങ്ങള്‍ നടത്തുമെന്ന് ജനറല്‍ മാനേജര്‍ തമ്പികുര്യന്‍ വെളിപ്പെടുത്തി. 26 ടെക്നോളജി ഉല്‍പ്പന്നങ്ങള്‍ ഫെഡറല്‍ ബാങ്കിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമാവധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ കാഷ് മാനേജുമെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ഡിജിഎം ആന്റു ജോസഫ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് എല്ലാ വര്‍ഷവും 80-100 ശാഖകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായി ശ്യാം ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: