Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആം ആദ്മി ഭരണത്തിലും സ്ത്രീകള്‍ക്ക്‌ രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 10:40 pm IST
inVicharam

ദല്‍ഹിയില്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‌ ഭരണം നഷ്ടപ്പെടാനുണ്ടായ ഒരു കാരണം ദല്‍ഹി കൂട്ടബലാല്‍സംഗം സൃഷ്ടിച്ച പ്രതിഷേധത്തിരമാല യായിരുന്നു. ദല്‍ഹി ബലാല്‍സംഗത്തിന്‌ ശേഷം ‘നിര്‍ഭയ നിയമം’ കൊണ്ടുവരുമെന്നും അതിനായി ഒരു കോടി രൂപ അനുവദിക്കുന്നുവെന്നും തനിക്കും ഒരു മകളുള്ളത്‌ ഓര്‍ക്കുമെന്നും മറ്റും വികാരപ്രകടനം നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ആ നിയമം നടപ്പാക്കുകയോ അതിനുവേണ്ടിയുള്ള നിര്‍ഭയ ഫണ്ട്‌ റിലീസ്‌ ചെയ്യുകയോ ചെയ്തില്ല എന്ന വസ്തുതതന്നെ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ്‌ നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെയും നിസ്സംഗത വെളിപ്പെടുത്തുന്നു. ദല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെതിരായ നിഷേധാത്മക തരംഗം സൃഷ്ടിച്ച പശ്ചാത്തലംകൂടിയാണ്‌ അരവിന്ദ്‌ കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെ വിജയത്തിലെത്തിച്ചതും അദ്ദേഹത്തിന്‌ മുഖ്യമന്ത്രിപദം ഉറപ്പിച്ചതും. ജനങ്ങള്‍ക്ക്‌ കുടിവെള്ളം, ഇലക്ട്രിസിറ്റി, സ്ത്രീസുരക്ഷ മുതലായവയായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങള്‍. ദല്‍ഹി കൂട്ടബലാല്‍സംഗത്തിന്‌ ശേഷം ദല്‍ഹി ആഗോള ബലാല്‍സംഗ തലസ്ഥാനമെന്ന ദുഷ്പേര്‌ കേട്ടിരുന്നു. സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത്‌ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ കയറി ദിവസങ്ങള്‍ക്കകമാണ്‌ ദല്‍ഹിയില്‍ ഡാനിഷ്‌ വനിത കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടിരിക്കുന്നത്‌. 51 വയസുള്ള ഡാനിഷ്‌ വിനോദസഞ്ചാരിയെയാണ്‌ അക്രമികള്‍ റെയില്‍വേസ്റ്റേഷന്‌ സമീപം കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്‌.

ഹോട്ടലിലേക്കുള്ള വഴി അന്വേഷിച്ച വിദേശവനിതയെ സഹായിക്കാനെന്ന നാട്യത്തില്‍ എട്ട്‌ യുവാക്കള്‍ സമീപിച്ച്‌ റെയില്‍വേസ്റ്റേഷന്‌ സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ക്ക്‌ പോകേണ്ടിയിരുന്നത്‌ പഹാര്‍ഗഞ്ചിലെ ഹോട്ടലിലേക്കായിരുന്നു.
ബലാല്‍സംഗത്തിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ അക്രമികള്‍ അപഹരിക്കുകയും ചെയ്തു. ആം ആദ്മി വന്നാലും ആദ്മി എന്നും ആദ്മിതന്നെ എന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്‌. ദല്‍ഹി സ്ത്രീകള്‍ക്ക്‌ സുരക്ഷിതമല്ല എന്ന അപഖ്യാതി നിലനില്‍ക്കെ മുഖ്യമന്ത്രി കേജ്‌രിവാള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്‌ സ്ത്രീസുരക്ഷയ്‌ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സ്ത്രീകള്‍ക്ക്‌ സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ നിരീക്ഷണവിധേയമാക്കുകയുമായിരുന്നു. കേജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനം പോലും സ്ത്രീസുരക്ഷയായിരുന്നല്ലോ. ആം ആദ്മിയുടെ മധുവിധു തീരും മുമ്പെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നതും സ്ഥിരീകരിക്കുന്നത്‌ വാചകമേളകള്‍ക്കപ്പുറം നേതാക്കള്‍ക്ക്‌ വേണ്ടത്‌ അധികാരവും പദവിയും ഗ്ലാമറുമാണ്‌ എന്നതാണ്‌. കേജ്‌രിവാള്‍ വലിയ ബംഗ്ലാവിലേക്ക്‌ താമസം മാറ്റാനുള്ള നീക്കം വ്യര്‍ത്ഥമാക്കിയത്‌ ആദര്‍ശവാദികളായ ഏതാനും അണികളുടെ എതിര്‍പ്പാണ്‌. അണ്ണാ ഹസാരെയുടെ സത്യഗ്രഹത്തിന്റെ മുന്നില്‍നിന്ന കിരണ്‍ ബേദിയെ മന്ത്രിയാക്കാത്തതിലും എഎപിയില്‍ പ്രശ്നമുയര്‍ന്നുകഴിഞ്ഞു.

കേജ്‌രിവാള്‍ നുണയനാണെന്നും തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പറഞ്ഞതല്ല ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും പാര്‍ട്ടി എംഎല്‍എ ബിന്നി തുറന്നടിച്ചത്‌ ആര്‍ക്കും പുതുമയുള്ള വാര്‍ത്തയായിരുന്നില്ല. ദേശവ്യാപകമായി ജനങ്ങളെ മോഹവലയത്തിലാക്കിയ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക്‌ തന്റെ കഴിവ്‌ തെളിയിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്‌. എന്നാല്‍ ദല്‍ഹിയില്‍ സ്ത്രീസുരക്ഷ അപ്രത്യക്ഷമാകുന്നതും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയരുന്നതും വ്യത്യസ്തമായ ഒരു ചിത്രമാണ്‌ വരച്ചുകാട്ടുന്നത്‌. കേജ്‌രിവാള്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ ഭരിക്കുന്നത്‌ ജനങ്ങളില്‍ കടുത്ത അമര്‍ഷമുളവാക്കിയിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ ഇപ്പോള്‍തന്നെ ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്‌. പാര്‍ട്ടിഭേദമെന്യേ രാഷ്‌ട്രീയനേതാക്കളും പാര്‍ട്ടിയും ആഗ്രഹിക്കുന്നത്‌ അധികാരവും അനുബന്ധ സൗകര്യങ്ങളുമായിരിക്കെ തെരഞ്ഞെടുപ്പില്‍ നല്‍കപ്പെടുന്ന വാഗ്ദാനങ്ങള്‍ വെറും വീണ്‍വാക്കുകളായി ഒതുങ്ങുന്നു. ആം ആദ്മി പാര്‍ട്ടി വ്യത്യസ്തതയുള്ള പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നുമുള്ള ധാരണ ഡാനിഷ്‌ വനിതയുടെ കൂട്ടബലാല്‍സംഗത്തിലൂടെ തിരുത്തപ്പെട്ടിരിക്കുകയാണ്‌. “അപ്നി ഇസ്സത്‌ അപ്നേ ഹാത്ത്‌” എന്നത്‌ കേള്‍ക്കാന്‍ സുഖമുള്ള പരസ്യവാചകം. ഇപ്പോള്‍ സ്വാഭിമാനം എന്നാല്‍ പണവും പദവിയുമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.