Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്‍മോഹനും സോണിയയും കാണാത്ത മതഭ്രാന്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 08:29 pm IST
in Vicharam

യഥാര്‍ത്ഥ മതത്തിന്‌ വെറുപ്പിന്റെയോ, ഭിന്നതയുടെയോ ഉറവിടമാകാന്‍ കഴിയില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും അഭിപ്രായപ്പെട്ടിരിക്കുന്നു. പരസ്പരവിശ്വാസമുള്ളതും സകല വിശ്വാസങ്ങളേയും ആദരിക്കാനും അവയോട്‌ സഹിഷ്ണുത പുലര്‍ത്താനും കഴിവുള്ളതുമായിരിക്കുമെന്ന്‌ മന്‍മോഹന്‍ പറഞ്ഞു. എന്നാല്‍ ലോകത്ത്‌ ഇന്ന്‌ നിലവിലുള്ളതും, നിലവിലുണ്ടായിരുന്നതുമായ മതങ്ങളില്‍ ഹിന്ദു മതമൊഴിച്ച്‌ മറ്റേതെങ്കിലും ഒരു മതം ഈ പറഞ്ഞ പ്രമാണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ ? പ്രചരിപ്പിക്കുന്നുണ്ടോ? അങ്ങനെ ഒന്നു ചൂണ്ടിക്കാണിക്കാനുള്ള ബാദ്ധ്യത ഈ പറയുന്നവര്‍ക്കില്ലേ?

സോണിയയും മരുമകന്‍ റോബര്‍ട്ട്‌ വധേരയും രാഹുല്‍ ഗാന്ധി എന്നറിയപ്പെടുന്ന റൗള്‍ വിന്‍സിയും വിശ്വസിക്കുന്ന ക്രിസ്ത്യന്‍ മതത്തിലേയ്‌ക്ക്‌ ആദ്യമായി കടക്കാം. ലോക ക്രിസ്തുമത ചരിത്രം പഠിക്കാമെങ്കില്‍ വളരെ നന്ന്‌, ചുരുങ്ങിയപക്ഷം ഇന്ത്യാ ചരിത്രത്തിലേയ്‌ക്ക്‌ ഒന്നു കണ്ണോടിക്കാനെങ്കിലുമുള്ള മനസ്സ്‌ ഉണ്ടായാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമാവും.

2004 ല്‍ ജോസഫ്‌ പുലിക്കുന്നേല്‍ എഴുതിയ “ചില അപ്രിയ സത്യങ്ങള്‍” എന്ന ലേഖനത്തില്‍ നിന്നും ചില ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ഇന്ത്യയില്‍ മതപരിവര്‍ത്തന പരിശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ, മാര്‍പ്പാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തിയ ഈശോസഭാമേധാവിയായിരുന്ന ഫ്രാന്‍സിസ്‌ സേവ്യറുടെ മതപരിവര്‍ത്തന പരിശ്രമങ്ങളെക്കുറിച്ച്‌ അദ്ദേഹം തന്നെ റോമിന്‌ എഴുതുന്നത്‌ നോക്കുക. ഞാന്‍ ജനങ്ങളെ മാമോദീസാ മുക്കിയതിനുശേഷം അവരുടെ ബിംബങ്ങളെ പ്രതിഷ്ഠിച്ചിരുന്ന കുടിലുകള്‍ (അമ്പലങ്ങള്‍) കത്തിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ ഇപ്പോള്‍ ക്രിസ്ത്യാനികളാകയാല്‍, അവരുടെ ബിംബങ്ങളെ തകര്‍ത്ത്‌ തരിപ്പണമാക്കേണ്ടതുണ്ട്‌. ഇങ്ങനെ ബിംബാരാധകരായിരുന്നവര്‍ ബിംബങ്ങളെ തകര്‍ക്കുന്നതില്‍ നിന്ന്‌ എന്റെ ആത്മാവിനുണ്ടാകുന്ന സംതൃപ്തിയെക്കുറിച്ച്‌ എനിക്ക്‌ പറഞ്ഞവസാനിപ്പിക്കാനാവില്ല. ഒരു ഗ്രാമത്തില്‍ ഇതു ചെയ്തതിനുശേഷം ഞാന്‍ അടുത്ത ഗ്രാമത്തിലേക്ക്‌ പോകും . അങ്ങനെ ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തില്‍പോയി ക്രിസ്ത്യാനികളെ സൃഷ്ടിക്കും (The letters and Instructions of Francis Xavier. M. Joseph Costelloe 5j page- 117,-118).

മറ്റൊരിടത്ത്‌ അദ്ദേഹത്തിന്റെ മാനസാന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എഴുതുന്നത്‌ കാണുക : ഞാന്‍ ഗ്രാമത്തിലെ എല്ലാ കുട്ടികളെയുംകൊണ്ട്‌ ബിംബങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തു പോകും. അവരുടെ പിതാക്കന്മാര്‍ ഈ പിശാചുകളെ ബഹുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതലായി അവയെ ആ കുട്ടികള്‍ അപമാനിക്കും. കാരണം കുട്ടികള്‍ ഈ ബിംബങ്ങളെ തല്ലിത്തകര്‍ക്കും പിന്നീട്‌ അവയെ തുപ്പും, അവയെ ചവിട്ടും, പറയാന്‍ പാടില്ലാത്തവിധം അപമാനിക്കും ” (മുന്‍ ഗ്രന്ഥം, പേജ്‌ 66)

കത്തോലിക്കാ സഭ വിശുദ്ധനെന്നു കരുതുന്ന ഫ്രാന്‍സിസ്‌ സേവ്യര്‍ ഇങ്ങനെയാണ്‌ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ മറ്റു മിഷണറിമാരുടേയും സാധാരണ വിശ്വാസികളുടേയും കാര്യം പറയേണ്ടതില്ലല്ലോ.

മുകളില്‍ പറഞ്ഞിരിക്കുന്നത്‌ ക്രിസ്തുമതത്തിന്റെ യഥാര്‍ത്ഥ സ്വരൂപം. ഇതു സത്യമാണെങ്കില്‍ സോണിയയും ബന്ധുക്കളും ടി മതത്തിനു പുറത്തുകടക്കാന്‍ തയ്യാറാകണം.

ഇനി ലോക ഇസ്ലാം മേല്‍ക്കോയ്‌മയ്‌ക്ക്‌ വേണ്ടി ഖുറാന്‍ നിര്‍ദ്ദേശമനുസരിച്ച്‌ ജിഹാദ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാം മതത്തിലേയ്‌ക്ക്‌ വരാം. ലോകത്തില്‍ അന്‍പത്തി ഏഴില്‍ അധികം മുസ്ലീം ഭൂരിപക്ഷ രാഷ്‌ട്രങ്ങള്‍ നിലവിലുണ്ട്‌. അതില്‍ എവിടെയെങ്കിലും ഇപ്പോള്‍ സോണിയയും മന്‍മോഹനനും മുന്നോട്ടു വക്കുന്ന മത സഹിഷ്ണുത പുലര്‍ത്തുന്നുണ്ടോ? സൗദി അറേബ്യയില്‍ വിമാനമിറങ്ങുന്നതിനു മുന്‍പായി അവിശ്വാസികള്‍ അയ്യപ്പന്റെയും, ഗുരുവായൂരപ്പന്റെയും ലോക്കറ്റുകള്‍ ഒളിച്ചുവയ്‌ക്കുന്നതായി കേട്ടിട്ടുണ്ട്‌. അതുപോലെ തന്നെ ക്രിസ്തീയ പള്ളി പ്രാര്‍ത്ഥനകള്‍ പള്ളിയുടെ നാല്‌ ചുവരുകള്‍ക്ക്‌ പുറമേ കേള്‍ക്കാന്‍ പാടില്ലാ എന്ന്‌ നിഷ്കര്‍ഷിക്കുന്നതായും കേട്ടിട്ടുണ്ട്‌.

ഒരു ഇസ്ലാം മതരാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഹജ്‌ ഇന്‍ഡോവ്മെന്റ്‌ മദ്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി സൗദി അറേബ്യയില്‍ അച്ചടിച്ച്‌ വിതരണം ചെയ്തു വരുന്ന അംഗീകൃത ഖുറാനില്‍ നിന്നുള്ള ശാസനകളില്‍ ചിലതാണ്‌ മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത്‌ ഇവിടെ ചേര്‍ക്കുന്നത്‌. ആധികാരികതയ്‌ക്ക്‌ വേണ്ടി ബന്ധപ്പെട്ട അദ്ധ്യായം (സുറ) നമ്പരും വാക്യ (ആയത്ത്‌) നമ്പരും കാണിച്ചിരിക്കുന്നു.

വിലക്കിയിരിക്കുന്ന-മാസങ്ങള്‍ കഴിഞ്ഞാല്‍ വിഗ്രഹാരാധകരെ കാണുന്നിടത്ത്‌ വച്ച്‌ കൊല്ലുക. അവരെ കെണിയൊരുക്കി കാത്തിരുന്ന്‌ ആക്രമിക്കണം. (സുറ-9, ആയത്ത്‌-5)

വിശുദ്ധമതം അംഗീകരിക്കപ്പെടുന്നതുവരെ അവിശ്വാസികളെ (അമുസ്ലീങ്ങളെ)ആക്രമിച്ചുകൊണ്ടേയിരിക്കുക.(സു. 8 ആ.39)

അവിശ്വാസികള്‍ക്ക്‌ ചെവികൊടുക്കാതെ ഈ ഖുറാനുമായി അവരെ ശക്തമായി നേരിടണം. (സു,25 ആ.52)

വിശ്വാസികളെ, നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള അവിശ്വാസികളെ നിഷ്ക്കരുണം ആക്രമിക്കൂ. (സു.9. ആ.123 )

നാം, അവിശ്വാസികളെ, അംഗഭംഗംവരുത്തുകയോ തലയറുക്കുകയോ ചെയ്ത്‌ ഭീകരതയിലാഴ്‌ത്തുന്നതാണ്‌. (സു.8 ആ.12)

നിങ്ങള്‍ അള്ളാഹുവിന്റെ ഇംഗിതമനുസരിച്ച്‌ ജിഹാദ്‌ നടത്തി മുന്നേറിയില്ലെങ്കില്‍ അള്ളാഹു നിങ്ങളെ കഠിനമായി ശിക്ഷിക്കും. നിങ്ങള്‍ക്ക്പകരം വേറെ ആളെ നിയോഗിക്കും. (സു9 ആ.39)

നിങ്ങളുടെ സര്‍വ്വ ശക്തിയും സമ്പത്തും സ്വരൂപിച്ചുകൊണ്ട്‌ ആയുധധാരിയാണോ നിരായുധനാണൊ എന്ന ചിന്ത കൂടാതെ അവിശ്വാസികളെ ആശ്രയിക്കുകയാണ്‌ ഇസ്ലാം വിശ്വാസികള്‍ക്ക്‌ കരുണീയമായിട്ടുള്ളത്‌ (സു. 9. ആ 41)

വിഗ്രഹാരാധകരേയും വിഗ്രഹങ്ങളേയും ചുട്ടു നശിപ്പിക്കണം (സു. 2. ആ 24)

അമുസ്ലീങ്ങളെ കയ്യില്‍ കിട്ടുന്ന നിമിഷം കൊല്ലണം. എന്നാല്‍ ഒരുവിശ്വാസി ഒരിക്കലും മറ്റൊരു വിശ്വാസിയെ അറിഞ്ഞുകൊണ്ട്‌ കൊല്ലരുത്‌. (സു. 4 ആ 91-92)

അള്ളാഹുവിനു വേണ്ടി യുദ്ധം ചെയ്യുന്നവരെ പരമകാരുണികനായ അള്ളാഹു സ്നേഹിക്കുന്നു. (സു. 61 ആ 4)

ഖുറാന്‍ നിഷ്കര്‍ഷിക്കുന്ന ഇത്തരം 75 ലധികം സൂക്തങ്ങളില്‍ വെറും പത്തെണ്ണമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌.

ഇതിലെവിടെയാണ്‌ ഇപ്പോള്‍ മുന്നോട്ടു വെയ്‌ക്കുന്ന സൗഹാര്‍ദ്ദവും സഹിഷ്ണുതയും മതേതരത്ത്വവും എന്ന്‌ ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി ബന്ധപ്പെട്ടവര്‍ ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

മുസ്ലീം ലീഗ്‌ എന്ന ‘മതേതര സംഘടന’ ഇന്ത്യയിലാകമാനമുള്ള അവരുടെ അണികള്‍ക്കിടയില്‍ വിതരണം ചെയ്ത 25 ഡയറക്റ്റ്‌ ആക്ഷന്‍ നിര്‍ദ്ദേശങ്ങളില്‍ ചിലതു ചുവടെ ചേര്‍ക്കുന്നു.

എല്ലാ ഹിന്ദു ക്ഷേത്രങ്ങളും നശിപ്പിക്കണം. ഹിന്ദുക്കളെ ക്രമേണ വകവരുത്തി അവരുടെ എണ്ണം കുറക്കണം. മാസത്തില്‍ ഒന്നു വീതം എല്ലാ കോണ്‍ഗ്രസ്സ്‌ നേതക്കളെയും വകവരുത്തണം. ഹിന്ദു ഉദ്യോഗസ്ഥന്‍മാരുടെ കീഴില്‍ മുസ്ലിങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല. ഹിന്ദു സംസ്ക്കാരം നശിപ്പിക്കണം. ഹിന്ദു യുവതികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി ഇസ്ലാമിലേക്ക്‌ മതപരിവര്‍ത്തനം ചെയ്യിക്കണം. ഹിന്ദുക്കളുടെ കടകളില്‍ നിന്നും യാതൊന്നും വാങ്ങാന്‍ പാടില്ല. ഹിന്ദുക്കള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ കാണരുത്‌. ഹിന്ദുക്കളുടെ തൊഴില്‍ശാലകളും ഷോപ്പുകളും കത്തിക്കണം. നശിപ്പിക്കണം കൊള്ളയടിക്കണം. കൊള്ളമുതല്‍ ലീഗാഫീസിലെത്തിക്കണം. ഇതുപോലുള്ള 25 നിര്‍ദ്ദേശങ്ങളാണ്‌ 1946 സെപ്റ്റംബര്‍ പതിനഞ്ചിനുള്ളില്‍ നടപ്പാക്കിയിരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കപ്പെട്ടത്‌.

മുകളില്‍ പറഞ്ഞ ലീഗ്‌ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി 1946 ആഗസ്റ്റ്‌ 16 ന്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ബി.സി. റോയുടെ കല്‍ക്കത്തയിലെ വീട്‌ അഗ്നിക്കിരയാക്കി. Hindustan Standard, Statesman, Anand Bazar Newspaper തുടങ്ങിയ പത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. എന്തിനേറെ, ഗാന്ധിജിയെപ്പോലും മുസ്ലീം യുവാക്കള്‍ വളഞ്ഞ്‌ അസഭ്യവര്‍ഷം നടത്തി. ഔദ്യോഗിക കണക്കനുസരിച്ച്‌ കല്‍ക്കട്ടയില്‍ മാത്രം 4400 പേര്‍ കൊല്ലപ്പെടുകയും 10000 ലധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപ്പോള്‍ ഇന്ത്യയിലാകമാനമുള്ള മരണനിരക്ക്‌ എത്ര ഭയാനകമായിരുന്നു എന്ന്‌ ഊഹിക്കാവുന്നതാണ്‌.

കേരളത്തിലേയ്‌ക്ക്‌ വന്നാല്‍ പെരിന്തല്‍മണ്ണയിലെ ഉണ്ണ്യേന്‍ സാഹിബ്‌ എന്ന രാമസിംഹന്റെ കൊലപാതകംതന്നെ ധാരാളം. സഹിഷ്ണതയുടെ ആഴമറിയാന്‍. കൂടുതല്‍ അറിയാന്‍ മലബാര്‍ ഭാഗത്തെ 1921 ലെ മാപ്പിള ലഹളയുടെയും, ടിപ്പു സുല്‍ത്താന്റെ ആക്രമണത്തിന്റെയും ചരിത്രം പഠനവിധേയമാക്കിയാല്‍ ധാരാളം. അതിനു വിശ്വാസ്യത പോരാ എന്ന്‌ വരികില്‍ ടി കാലഘട്ടം തൊട്ടുള്ള കൊണ്ടോട്ടി, തിരൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, പ്രദേശങ്ങളിലെ മുസ്ലീം ചരിത്രം പഠിച്ചാല്‍ ഈ സഹിഷ്ണുതയുടെ ആഴം മനസ്സിലാകുന്നതാണ്‌.

ലോകത്തു നിലവിലുള്ള രണ്ടു പ്രബല മതങ്ങളുടെ സഹിഷ്ണതയുടെ നിജസ്ഥിതിയാണ്‌ മുകളില്‍ വരച്ചു കാണിച്ചിരിക്കുന്നത്‌. ഹിന്ദുമതമെന്താണെന്നും അത്‌ ഉദ്ഘോഷിക്കുന്നതെന്താണെന്നും ഇന്ന്‌ ലോകം മുഴുവന്‍ അറിയുന്നതാണ്‌.

ലോകത്തിലെ സകല മാനവര്‍ക്കും ജീവജാലങ്ങള്‍ക്കും സസ്യ ലതാദികള്‍ക്കും ആയുരാരോഗ്യവും സൗഖ്യവും നേരുന്ന ലോകം കണ്ടിട്ടുള്ള ഒരേ ഒരു സംസ്കൃതിയായ ഹിന്ദു സംസ്കൃതിയെപ്പറ്റി ഒരിക്കലും ആകാന്‍ കഴിയില്ല പ്രസ്തുത അഭിപ്രായം. എന്നാല്‍ പിന്നെ ഏതുമതത്തിനെയാണ്‌ സോണിയയും, മന്‍മോഹനും വിരല്‍ ചൂണ്ടുന്നതെന്ന്‌ വ്യക്തമാക്കാന്‍ അവര്‍ തയ്യാറാകണം.

അര്‍ജുനന്‍ പണിക്കര്‍ താണപ്പന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.