മരട്: നഗരസഭയുടെ 2014ലെ കലണ്ടറില്‍നിന്നും നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമാകുന്നു. മരട് നഗരസഭ അച്ചടിച്ച് വിതരണം ചെയ്ത കലണ്ടറിലാണ് പണ്ഡിറ്റ് കെ.പി.കറുപ്പന്, മഹാത്മാ അയ്യജകാളി എന്നിവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത്. ഇത് മഹാന്മാരോടുള്ള അവഹേളനമാണെന്നാരോപിച്ചാണ് പ്രതിപക്ഷവും സാമുദായിക സംഘടനകളും രംഗത്ത് വന്നിരിക്കുന്നത്. കലണ്ടറില്‍നിന്നും മഹാത്മാക്കളെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.
സാമുദായികാചാര്യന്മാരുടെ ജന്മദിനവും ചരമദിനവും കലണ്ടറില്‍നിന്നും ഒഴിവാക്കിയതിനെതിരെ സമരരംഗത്തിറങ്ങുമെന്ന് വിവിധ ദളിത് സംഘടനകള്‍ അറിയിച്ചു. പിന്നോക്കക്കാരെ തഴയുന്ന കോണ്‍ഗ്രസ് സംസ്ക്കാരത്തിന്റെ ഭാഗമാണ് നവോത്ഥാന നായകരെ ഒഴിവാക്കിയതിന് പിന്നിലെന്നും സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ അച്ചടിക്ക് മുമ്പുണ്ടായ നോട്ടപ്പിശക് കാരണമാണ് ഇത് സംഭവിച്ചതെന്ന് നഗരസഭ വിശദീകരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: