കോട്ടയം: സമുദായ സംഘടനകളുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ അവഗണിച്ച് വിവാദ പാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്വര്‍ഗീയ വിരുന്നിന് എന്‍ഒസി നല്കാന് മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ഗതാഗതമന്ത്രിയുടെ വഴിവിട്ട നീക്കത്തിനെതിരെ 20ന് സായാഹ്നധര്‍ണ്ണ സംഘടിപ്പിക്കുവാന്‍ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി തീരുമാനിച്ചു. പോലീസ് റിപ്പോര്‍ട്ടുകളും രഹസ്വാന്വേഷണ റിപ്പോര്‍ട്ടുകളും സ്വര്‍ഗീയ വിരുന്നിന് എതിരായപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ നടത്തിയ നീക്കം വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സ്വര്‍ഗീയ വിരുന്നിന്റെ വേദികളില്‍ കയറിയിറങ്ങി സാക്ഷ്യം പറയുന്ന തലത്തിലേക്ക് ഗതാഗതമന്ത്രി മാറിയെന്നും ഹിന്ദുക്കളെ സ്വര്‍ഗീയ വിരുന്നിലെത്തിക്കുന്ന പ്രധാന കരാറുകാരനാണ് മന്ത്രിയെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. ധര്‍ണയില്‍ ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്, വിവിധ സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: