ആലുവ: ആലുവ പെരുമ്പാവൂര്‍ അങ്കമാലി മേഖലകളില്‍ വ്യാപകമായി കള്ളനോട്ടുകള്‍ മാറിയെടുത്തിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി റിമാന്റ് ചെയ്ത മൂവര്‍സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനും വിതരണം ചെയ്തനോട്ടുകള് പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നതിനും വേണ്ടി വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ക്രൈം ബ്രാഞ്ചിന്റെ കള്ളനോട്ട് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം താമസിയാതെ തുടരന്വേഷണം ഏറ്റെടുക്കും.
പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകളാണോ ഇതെന്ന് പരിശോധിക്കുന്നതിനുവേണ്ടി റിസര്‍വ് ബാങ്കിലേക്ക് പരിശോധനയ്ക്കായി അയക്കുകയും ചെയ്യും. കല്പണിയിലും മറ്റും ഏര്‍പ്പെട്ടിരുന്ന ബംഗാളികളായിരുന്ന മുഗള്‍ ശൈഖ്, സജ്മുല് ശൈഖ്, മിറാജുല്‍ ശൈഖ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ അടുത്തദിവസങ്ങളിലായി വന്‍തുക വീടുകളിലേക്ക് അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും തുക പെട്ടെന്ന് അയക്കണമെങ്കില്‍ ഇവര്കള്ളനോട്ട് സംഘത്തിലെ പ്രധാനികള്‍ തന്നെയായിരിക്കണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൂന്നു മാസം മുമ്പ് ഇവര്‍ നാട്ടില്പോയിമടങ്ങിവന്നതുമാണ്.
ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയത് ബിഹാര്‍ സ്വദേശിയായ രാഹൂലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗാളികള്‍ പിടിയിലായതറിഞ്ഞ് ആലുവായിലെ ഇയാള്തങ്ങിയ വീട്ടില്‍നിന്ന് ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പോലീസ് പ്രത്യേക സംഘം ബിഹാറിലേക്ക് പോകും. അന്യസംസ്ഥാനതൊഴിലാളികള്ക്കുവേണ്ടി എവിടെനിന്നാണ് കള്ളനോട്ടുകള്‍ പ്രധാനമായും എത്തുന്നതെന്ന് വ്യക്തമായിട്ടില്ല. പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴിയാകാം ഇത് എത്തുന്നതെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: