Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മന്നത്ത്‌ ആചാര്യനും ഹിന്ദു നവോത്ഥാനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 08:18 pm IST
inVicharam

ശതാബ്ദി ശോഭയില്‍ എന്‍എസ്‌എസ്‌ എത്തിനില്‍ക്കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ ഹിന്ദുഐക്യത്തിന്റെ സാദ്ധ്യതകള്‍ കേരളത്തിലെ ചെറുതും വലുതുമായ ഹിന്ദു സമുദായസംഘടനകള്‍ ആത്മപരിശോധനയ്‌ക്കു വിധേയമാക്കുകയും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ട്‌.സമുദായസേവനം ലോക സേവനത്തിന്റെ ഭാഗമാണെന്നുദ്ഘോഷിച്ചുകൊണ്ട്‌ സമസ്തവും സമാജത്തിനായിസമര്‍പ്പിച്ച ഭാരതകേസരിമന്നത്തു പത്മനാഭന്‍ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പടനയിക്കുകയും നിഷ്കാമകര്‍മ്മത്തിന്റെയും നിസ്തുലസേവനത്തിന്റെയും സാധനാ പാഠങ്ങള്‍ തലമുറകള്‍ക്കായി കരുതി വെയ്‌ക്കുകയും ചെയ്തിരുന്നു. തന്റെ സമുദായത്തിന്റെ അവശതകള്‍ മാറ്റാനും അനാചാരങ്ങള്‍ ഇല്ലാതാക്കാനും സഹജീവികളെ സമുദ്ധരിക്കാനും ശ്രമിച്ചതോടൊപ്പം ഹിന്ദു ഏകീകരണവും ഭൂരിപക്ഷ സമുദായ ഐക്യവും അദ്ദേഹത്തിന്റെസ്വപ്നങ്ങളായിരുന്നു.എന്‍എസ്‌എസിന്റെ ആദ്യനാളുകളില്‍ തന്നെ ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള മന്നത്തിന്റെ ഉള്‍വിളി പുറംലോകത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അദ്ദേഹം വിളിച്ചോതിയിരുന്നു.

1950 ഏപ്രിലില്‍ നീലംപേരൂര്‍ ഹിന്ദു മഹാസമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട്‌ “ഹിന്ദുവായി ജനിച്ചു ഹിന്ദുവായിത്തന്നെ മരിക്കുകയും ചെയ്യും” എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സഹോദരഭാവേനപെരുമാറിയിട്ടും ന്യൂനപക്ഷങ്ങള്‍ “നമ്മുടെ ചുമലില്‍ കയറുകയാണ്‌. നമ്മുടെ അവകാശങ്ങളില്‍ അനാവശ്യമായി കൈകടത്തുകയാണ്‌. ദേവസ്വംബില്‍ വന്നപ്പോള്‍ അവര്‍കാണിച്ച കൊള്ളരുതായ്‌മ ഹൈന്ദവനൊരുകാലത്തും മറക്കുകയില്ല. അതിനുപകരം ചോദിക്കുകതന്നെവേണം” എന്നു തുറന്നടിച്ചു പറഞ്ഞിരുന്നു. ഹിന്ദു ഏകീകരണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി പ്രസ്തുത പ്രസംഗത്തില്‍ മന്നം പറഞ്ഞിതപ്രകാരമായിരുന്നു. “ഒരു ജാതിക്കുമീതെ ഒരു ജാതിയായി ഹിന്ദു സമുദായം അങ്ങനെ കൊടിമരം പോലെ പടുത്തുയര്‍ത്തിയിരിക്കുകയാണ്‌. ഹിന്ദു സമുദായത്തില്‍ നിലവിലിരിക്കുന്ന ജാതിയുടെ ഭാരം മുഴുവന്‍ ചുമക്കുന്നതു പുലയനാണ്‌. രണ്ടുമൂവായിരം കൊല്ലക്കാലമായി നാം അങ്ങനെയായിരിക്കുകയാണ്‌.

ഹിന്ദുക്കളുടെ ചരിത്രം. പരിശോധിച്ചാല്‍ ആദ്യകാലത്തു ജാതിയില്ലായിരുന്നു എന്നു കാണാം. വെറും ഒരു മരയ്‌ക്കാത്തിയുടെ മകന്‍ വേദവ്യാസനല്ലേ മഹാഭാരതം രചിച്ചത്‌ എന്നു നിങ്ങളോര്‍ത്തു നോക്കണം. കാലക്രമേണയുള്ള കൊള്ളരുതായ്‌മകളാണി ജാതിയെല്ലാമുണ്ടാക്കിയത്‌. ഈ കൃത്രിമ ജാതി വ്യത്യാസങ്ങള്‍ നിശ്ശേഷം ഇല്ലാതാക്കുമെന്ന്‌ ഓരോരുത്തരും ഇന്നു ശപഥം ചെയ്യുമെങ്കില്‍ ഹിന്ദുസമുദായം വിജയിച്ചു. സംഘടനാബലം കൊണ്ടുമാത്രമേ ഇക്കാലത്തുവിജയം സാദ്ധ്യമാകൂ” (മന്നത്തുപദ്മനാഭന്റെ പ്രസംഗങ്ങള്‍ പേജ്‌ 305)

സംഘടിത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന ദുഃഖസ്ഥിതിയാണിവിടുള്ളതെന്ന്‌ ന്യൂനപക്ഷക്കാരനായ കോണ്‍ഗ്രസ്സ്‌ മുഖ്യമന്ത്രി തന്നെ തുറന്നടിച്ചു പറഞ്ഞനാടാണിത്‌. പക്ഷെഅതിന്റെ പേരില്‍ തന്റെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിനുനഷ്ടപ്പെട്ടതിനപ്പുറം മറ്റൊന്നും സംഭവിച്ചില്ല. ഭരണഘടനാധിഷ്ഠിതതുല്യനീതിയും തുല്യ അവസരങ്ങളും നഷ്ടപ്പെട്ട വിഭാഗമായി ഭൂരിപക്ഷജനത വ്രണിതഹൃദയരായി കഴിയുന്നു.
തുടര്‍ന്നധികാരത്തില്‍ വന്ന സിപിഎം മുഖ്യമന്ത്രി 2010 ല്‍ തിരുവനന്തപുരത്തെ കേസരി സ്മാരക പ്രസ്സ്‌ ക്ലബ്ബില്‍ നടത്തിയ മീറ്റ്‌ ദ പ്രസ്സില്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തോട്‌ അനീതികാട്ടുന്നകാര്യം ആവേശപൂര്‍വ്വം തുറന്നടിച്ചു പറഞ്ഞു. അനീതിക്കെതിരെ ഉറക്കെപറഞ്ഞതിനപ്പുറം അനീതി ഇല്ലാതാക്കാന്‍ യുഡിഎഫ്‌ എല്‍ഡിഎഫ്‌ ഭരണക്കാര്‍ ചെറുവിരല്‍ പോലുമനക്കിയില്ല എന്നതാണ്‌ ദുഃഖസത്യം.

1924 ല്‍ സര്‍വ്വീസ്‌ മാസികയില്‍ എഴുതിയതനുസരിച്ച്‌ സ്വസമുദായസ്നേഹം ഇതരസമുദായങ്ങളോടുള്ള വിദ്വേഷമല്ലെന്ന്‌ ശ്രീ മന്നം വ്യക്തമാക്കിയിരുന്നു. 1955 ല്‍ യോഗക്ഷേമസഭാ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ സമുദായാചാര്യന്‍ “സകല കാര്യങ്ങള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നത്‌ യാഥാസ്ഥിതികരാണെന്നും അത്തരം മനസ്ഥിതികള്‍ക്കെതിരെ ആഞ്ഞടിക്കാനുമാണ്‌” ആഹ്വാനം നല്‍കിയത്‌. 1950 ജൂണില്‍ ചേര്‍ത്തല എസ്‌എന്‍ഡിപി യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട്‌ “ഒരുമിച്ചു നിന്നില്ലെങ്കില്‍ അപകടമാണെന്ന” മുന്നറിയിപ്പും ഹിന്ദു സമൂഹത്തിന്‌ അദ്ദേഹം നല്‍കിയിരുന്നു.

ഹിന്ദു ഏകീകരണത്തിനും രാഷ്‌ട്രപുനര്‍നിര്‍മ്മാണ പ്രക്രിയക്കും വേണ്ടി രാഷ്‌ട്രീയസ്വയം സേവകസംഘവും അനുബന്ധ പ്രസ്ഥാനങ്ങളും നടത്തുന്ന പരിശ്രമങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ചരിത്രമാണ്‌ ശ്രീമന്നത്തു പത്മനാഭനും അദ്ദേഹത്തിന്റെസര്‍വ്വസ്വമായ പ്രസ്ഥാനവും വരച്ചു കാട്ടിയിട്ടുള്ളത്‌. പരമപൂജനീയ ഗുരുജിയും മന്നത്താചാര്യനും തമ്മിലുണ്ടായിരുന്ന അടുപ്പം വളരെവലുതായിരുന്നു. ഗുരുജിയോടൊപ്പം വേദികള്‍ പങ്കിടാനും സംഘത്തെ ശ്ലാഘിക്കാനും കേരളത്തിലെ ഈ ഹിന്ദു നവോത്ഥാനനായകന്‍ പലപ്പോഴും മുന്നോട്ടു വന്നിരുന്നു. സംഘത്തിന്റെ പന്തളം ഓറ്റിസിക്ക്‌ എന്‍എസ്‌എസ്‌ സ്കൂള്‍ വിട്ടുതന്നിരുന്നു.

കുളത്തൂര്‍പുഴ ഹിന്ദു സമ്മേളനത്തില്‍ വിവേകാനന്ദ സന്ദേശത്തെ പിന്തുടരാന്‍ ആഹ്വാനം ചെയ്ത മന്നം ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള ധര്‍മ്മകാഹളം മുഴക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദസ്മാരക ശിലകയ്യേറി ഹിന്ദു സംസ്കൃതിയെ അപമാനിച്ച അവസരത്തില്‍ അതിനെതിരെ സട കുടഞ്ഞെഴുന്നേറ്റ ഹിന്ദു മുന്നേറ്റത്തിന്റെ നേതൃനിര ഏറ്റെടുക്കാന്‍ ചങ്കൂറ്റം കാട്ടിയ കേരളത്തില്‍ നിന്നുള്ള അപൂര്‍വ്വം ജനനായകരില്‍ ഒരാളായിരുന്നു ശ്രീ മന്നത്ത്‌ പത്മനാഭന്‍.

ഹിന്ദുത്വത്തില്‍ അഭിമാനിക്കുകയും നാടിന്റെ അടിസ്ഥാന സങ്കല്‍പ്പമായസര്‍വ്വധര്‍മ്മസമഭാവനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു മഹാനായിരുന്ന ശ്രീ മന്നം. കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ സ്വസമുദായത്തെ തട്ടിയുണര്‍ത്തി സജ്ജരാക്കുകയും അതിനുള്ള പരിശോധനക്കളരിയായി എന്‍എസ്‌എസിനെ മാറ്റുകയുമാണ്‌ മന്നം ചെയ്തത്‌. 1922 ല്‍ അമ്പലപ്പുഴ വെച്ചു നടത്തിയ നായര്‍ മഹാസമ്മേളനത്തില്‍ വെച്ചു തന്നെ എല്ലാഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന പ്രമേയം അദ്ദേഹം പാസ്സാക്കിയിരുന്നു. എല്ലാവരും സുഖികളാവട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌. ഈഴവരുള്‍പ്പടെ അവര്‍ണ്ണരെന്ന്‌ ചിത്രീകരിച്ച്‌ ക്ഷേത്രപരിസരത്തു പോലും കടക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി വൈക്കം സത്യാഗ്രഹവും സവര്‍ണ്ണജാഥയും നടത്തിയ മന്നം ഹിന്ദു നവോത്ഥാന നായകനും സാമൂഹ്യ നീതിക്കുവേണ്ടി പോരാടിയവിപ്ലവകാരിയുമായിരുന്നു. 1947 ല്‍ ഉത്തരവാദഭരണത്തിനുവേണ്ടിപോരാട്ടം നടത്തി ജയില്‍ വാസം അനുഭവിച്ച മന്നം തന്റെ അന്ത്യനാളുകളില്‍ അഭിലഷിച്ചതിനെകുറിച്ച്‌ ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ള രേഖപ്പെടുത്തിയിട്ടുള്ളതിപ്രകാരമാണ്‌. “നായര്‍ സമുദായത്തിന്റെ ശ്രേയസ്സിനുവേണ്ടി പൊതുരംഗത്തുവന്ന മന്നം അന്ത്യകാലത്ത്‌ ശിഷ്ട ജീവിതകാലം എല്ലാ സമുദായങ്ങള്‍ക്കും പ്രയോജനപ്പെടത്തക്കവണ്ണം നീക്കി വെയ്‌ക്കണമെന്ന്‌ ആഗ്രഹിച്ചത്‌ അദ്ദേഹത്തിന്റെ പൂര്‍ണ്ണ വ്യക്തിത്വത്തിന്‌ തെളിവാണ്‌” എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ശ്രീനാരായണഗുരുഹിന്ദു സമുദായത്തിന്റെ മുഴുവന്‍ പൊതുസ്വത്താണ്‌ എന്ന്‌ ഉച്ചൈസ്തരം ഉദ്ഘോഷിച്ച ക്രാന്തദര്‍ശിയായിരുന്നു മന്നം. (മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങള്‍ പേജ്‌ 440) മന്നത്തിന്റെ മഹത്തായ വ്യക്തിത്വത്തിന്റെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുത്തവരാണ്‌ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ജി. സുകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍. അവരുടെ ആത്മാര്‍ത്ഥത കറപുരളാത്തതാണെന്ന്‌ വ്യക്തമാണ്‌. നാടിനും സമുദായത്തിനും പൊതുഹിന്ദുധാരയ്‌ക്കും അഭിമാനിക്കാവുന്ന മഹാസ്ഥാപനമായി എന്‍എസ്‌എസ്സിനെ വളര്‍ത്തിയെടുക്കാന്‍ മന്നത്തു പത്മനാഭന്‍ നടത്തിയ ക്ലേശകരമായ ശ്രമങ്ങള്‍ ശാശ്വതശ്രേയസ്സാണ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയിട്ടുള്ളത്‌. ശതാബ്ദിയുടെ നിറവില്‍ കൂടുതല്‍ കരുത്തോടെ സമുദായാചാര്യന്‍ ലക്ഷ്യമിട്ട ഉയരങ്ങളിലേക്കു കുതിക്കാന്‍ എന്‍എസ്‌എസ്‌ നേതൃത്വത്തിനുകഴിയട്ടെ. ക്ഷേത്രാധിഷ്ഠിത ആചാരങ്ങളും തന്ത്രശാസ്ത്രവിദ്യയുടെ രഹസ്യങ്ങളും വ്യാപകമാക്കാനും അവബോധം സൃഷ്ടിച്ച്‌ പുത്തന്‍ തലമുറയ്‌ക്കു കൈമാറാനുമുള്ള ശ്രമം ശ്ലാഘനീയമാണ്‌. ആര്‍.ശങ്കര്‍, സി.കേശവന്‍, അയ്യങ്കാളി, മന്നം, പട്ടംതാണുപിള്ള, പനമ്പിള്ളി, ടി.കെ. മാധവന്‍ എന്നിവരുടെ പിന്‍മുറക്കാര്‍ കുങ്കുമപതാക കയ്യിലേന്തി ദേശീയധാരയുടെ ഭാഗമായത്‌ സ്മൃതിപഥത്തില്‍ പച്ചപിടിച്ചുനില്‍ക്കുന്നതാണ്‌.

എട്ടുപതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ കൊല്ലവര്‍ഷം 1105 ല്‍ നടന്ന എന്‍എസ്‌എസ്‌ ചങ്ങനാശ്ശേരി സമ്മേളനം മുന്നോട്ടുവെച്ചഹിന്ദു സമുദായ പരിഷ്കാരം തന്നെ ഭൂരിപക്ഷ സമുദായ ഐക്യത്തിനുള്ള കാഹളമായിരുന്നുമുഴക്കിയത്‌. ഹിന്ദു ഐക്യത്തിന്റെ ശക്തനായ വക്താവ്‌ ദേശാഭിമാനി ടി.കെ. മാധവന്റെ വിയോഗം സൃഷ്ടിച്ച കരിനിഴലിലായിരുന്നു. ആ സമ്മേളനം. സി.വി. കുഞ്ഞിരാമനും സി. കേശവനും വൈക്കം നാരായണനുമായിരുന്നു ആ സമ്മേളനത്തില്‍ എസ്‌എന്‍ഡിപിയെ പ്രതിനിധീകരിച്ചിരുന്നത്‌. പിന്നീട്‌ പലഘട്ടങ്ങളില്‍ വിവിധചര്‍ച്ചകള്‍ ഹിന്ദു ഏകീകരണത്തിനായി നടന്നിരുന്നു. ഒടുവില്‍ മന്നത്തു പത്മനാഭന്റെയും ആര്‍. ശങ്കറിന്റെയും നേതൃത്വത്തില്‍ ഒന്നായി ലയന പ്രമേയങ്ങള്‍ വരെ പാസ്സാക്കിയോജിപ്പിലെത്തി. 2005ലും 2013ലും എന്‍എസ്‌എസ്‌-എസ്‌എന്‍എന്‍ഡിപി കൂട്ടായ്‌മ ശ്രമങ്ങള്‍ ഹിന്ദുഐക്യത്തിന്‌ കളമൊരുക്കി. പക്ഷേ ഇവയൊന്നും സ്ഥായിയായ ഫലങ്ങള്‍ നല്‍കിയെന്നാര്‍ക്കും അവകാശപ്പെടാനാവില്ല. ഈ കൂട്ടായ പ്രയാണത്തെ തട്ടി വീഴ്‌ത്തുന്നതില്‍ ന്യൂനപക്ഷ മതശക്തികളും അവരുടെ ബിനാമികളായ രാഷ്‌ട്രീയക്കാരും വില്ലന്‍മാരുടെ റോളില്‍ വിജയിച്ചു എന്നു കരുതന്നതില്‍ തെറ്റുണ്ടോ? ഇത്തരം പരീക്ഷണങ്ങളും രൂപ പരിണാമങ്ങളും അണിയറ രഹസ്യങ്ങളും പിന്നാമ്പുറ കഥകളും ഉള്‍പ്പിരിവുകളും രാഷ്‌ട്രീയകേരളവും ഹിന്ദുത്വശക്തികളും ഗവേഷണവിധേയമാക്കിപരാജയങ്ങളുടെ കാരണങ്ങള്‍കണ്ടെത്തി പരിഹാരത്തിന്‌ ശ്രമിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

അഡ്വ. പി.എസ്‌ ശ്രീധരന്‍പിള്ള

e-mail: [email protected]

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.