Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബ്ദിക്കുന്ന ഫോസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:05 pm IST
in Vicharam

ബഹുഭാഷാ പണ്ഡിതനായിരുന്ന മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെതിരെ ഉയര്‍ന്നിരുന്ന ആക്ഷേപങ്ങളിലൊന്ന്‌ വിവാദവിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ തീരുമാനങ്ങളെടുക്കാതെ മൗനിയായിരിക്കുന്നു എന്നതായിരുന്നു. രാജ്യത്ത്‌ ഭൂകമ്പമുണ്ടായാലും ഉണരാത്ത ആളാണ്‌ അദ്ദേഹമെന്നും പൊതുജനം പരിഹസിച്ചിരുന്നു. മിണ്ടാതിരിക്കുക എന്നത്‌ താന്‍ വളരെ ആലോചിച്ചെടുക്കുന്ന തീരുമാനമാണെന്നും ആ തീരുമാനത്തിലുറച്ചു നില്‍ക്കുന്ന ആളാണ്‌ താനെന്നുമായിരുന്നു റാവുവിന്റെ മറുപടി. ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനമെടുക്കാന്‍ കഴിവില്ലാത്തയാളാണെന്ന്‌ ഇനിയാരും പറയില്ലല്ലോ എന്ന്‌ അദ്ദേഹം ആശ്വസിക്കുകയും ചെയ്തു.

റാവുവിന്റെ കാലത്ത്‌ രാജ്യത്തെ ഒന്നാകെ ഉദാരീകരിക്കുവാന്‍ കെട്ടിയിറക്കപ്പെട്ട അവതാരമാണ്‌ ഇനി മൂന്നാമൂഴത്തിനില്ല എന്ന്‌ നിലവിളിച്ചുകൊണ്ട്‌ കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. മന്‍മോഹന്‍സിംഗ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നു എന്ന തലവാചകം തന്നെ ഒരു മഹാത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുന്നതായിരുന്നു. അങ്ങനെയും സംഭവിക്കുമോ എന്ന്‌ പൊതുജനം മൂക്കത്ത്‌ വിരല്‍വെച്ചു.

അഴിമതികളുടെ കെട്ടുകാഴ്ചകള്‍ക്ക്‌ മുകളില്‍ കണ്ണുംപൂട്ടി ഇരുന്ന ഒരാള്‍ പടിയിറങ്ങുംമുമ്പ്‌ എന്റെ കൈകള്‍ ശുദ്ധമാണ്‌ എന്ന്‌ വിളിച്ചുപറയാന്‍ നടത്തിയ നാടകത്തിനപ്പുറം ഇതെന്താണ്‌. മോദി വന്നാല്‍ ദുരന്തമാണെന്ന്‌ മന്‍മോഹന്‍ പറയുന്നതിന്റ അര്‍ത്ഥം മനസിലാക്കാവുന്നതേയുള്ളൂ. മോദി വരുന്നു എന്ന്‌ കേട്ടപ്പൊഴേ തുടങ്ങിയ വിഭ്രാന്തിയാണിത്‌. നാലുപാടും പരക്കം പായുകയാണ്‌ കോണ്‍ഗ്രസ്‌. ഭൂമാഫിയാ തലവന്മാര്‍ മുതല്‍ കുറ്റിച്ചൂലുകള്‍ വരെ ആരെ കൂട്ടിന്‌ കിട്ടിയിട്ടാണേലും വേണ്ടില്ല മോദിയെ തടഞ്ഞേ മതിയാകൂ എന്നതാണ്‌ ലക്ഷ്യം. മോദി വരുന്നതോടെ കോണ്‍ഗ്രസിന്റെ ദുരന്തം പൂര്‍ണമാവും. പകയുടെയും വെറുപ്പിന്റെയും ചീഞ്ഞുനാറുന്ന വിഴുപ്പ്‌ ഭാണ്ഡമായി ഇന്ത്യന്‍ ഭൂമികയില്‍ സായിപ്പ്‌ ബാക്കിവെച്ച്‌ പോയ വൃത്തികെട്ട മാംസഖണ്ഡത്തിന്റെ അവശിഷ്ടമായി ഇനിയും അത്‌ ഉണ്ടാകില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്‌ മന്‍മോഹന്റെ വിടവാങ്ങല്‍.

ആഗോള സാമ്പത്തിക വിദഗ്ധനായി കോണ്‍ഗ്രസുകാരും ലോകബാങ്കും അവതരിപ്പിച്ച മന്‍മോഹന്‍സിംഗ്‌ താന്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നാണ്‌ വിളിച്ചു പറഞ്ഞത്‌. രാജ്യത്തിന്‌ വേണ്ടി താന്‍ ചെയ്തതൊന്നും മാധ്യമങ്ങളോ പ്രതിപക്ഷമോ അംഗീകരിച്ചെന്നു വരില്ല, പക്ഷേ നാളെയുടെ ചരിത്രം അത്‌ വിളിച്ചു പറയുമെന്ന അതിമോഹത്തിന്റെ തൊട്ടിലിലാണ്‌ സോണിയയുടെ കളിപ്പാവ ഇപ്പോഴും എന്നതില്‍ സഹതപിക്കുകയേ തരമുള്ളൂ. ഭാരതീയ ജീവിതത്തില്‍ ആത്മാഭിമാനിയായ ഭാരതീയന്‌ മറക്കാനാകാത്തത്ര ദുസ്സഹമായ ഒരു പതിറ്റാണ്ട്‌ എന്ന ചരിത്ര മുദ്രയാണ്‌ മന്‍മോഹന്റെ തലപ്പാവിന്മേല്‍ ഇനി വരുന്ന തലമുറ ചാര്‍ത്തിക്കൊടുക്കുക.

ഭാരതീയഗ്രാമങ്ങളെ പട്ടണങ്ങള്‍ക്ക്‌ വിറ്റ ഭരണ കൂടം, രാഷ്‌ട്രസമ്പത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമായിരുന്ന കര്‍ഷകഗ്രാമങ്ങളെ വിദേശകുത്തകകള്‍ക്ക്‌ തീറെഴുതിയ ഭരണകൂടം, മണ്ണില്‍ പണിയെടുത്ത്‌ ജീവിച്ച ഇന്ത്യാക്കാരന്റെ നട്ടെല്ലെടുത്ത്‌ പണയം വെച്ച്‌ ചൂതാടിയ മുടിയന്മാരുടെ ഭരണകൂടം, വന്നവനും പോയവനുമെല്ലാം നിര്‍ബാധം രാജ്യത്തിന്റെ ഖജനാവ്‌ കൊള്ളയടിക്കാന്‍ ചൂട്ടുകറ്റ പിടിച്ചുകൊടുത്ത കൊള്ളക്കാരുടെ ഭരണകൂടം, പെണ്‍കിടാങ്ങളുടെ മാനത്തിന്‌ വിലയില്ലെന്ന്‌ തെളിയിച്ച ഭരണകൂടം…. മന്‍മോഹണോമിക്സിന്റെ ഒരു പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ ചരിത്രത്തിന്‌ പറയാന്‍ ഇതല്ലാതെ എന്തുണ്ട്‌ ബാക്കി?

നരസിംഹറാവു മന്ത്രിസഭയില്‍ മന്‍മോഹന്‍സിംഗ്‌ എന്ന സ്വയംപ്രഖ്യാപിത സാമ്പത്തിക വിദഗ്ധന്‍ ധനകാര്യമന്ത്രിയായതു മുതല്‍ രാജ്യത്തിന്റെ അന്തസും സമ്പത്തും ഇടിഞ്ഞുതുടങ്ങിയെന്നുകാണാന്‍ സാധാരണക്കാരന്റെ ജീവിതവീക്ഷണം തന്നെ ധാരാളം. ഭാരതം കമ്പോളമാണെന്നും ലോകത്തെ എല്ലാ കച്ചവടക്കാര്‍ക്കും മുതലിറക്കാനും സമ്പത്ത്‌ കൊള്ളയടിക്കാനുമുള്ള ഇടമാണിതെന്നും മന്‍മോഹന്‍ രാജ്യത്തിനകത്തും പുറത്തും വിലപേശല്‍ നടത്തി.
ഭാരതത്തിന്റെ ഭാവിയുടെ കരുത്ത്‌ എന്ന്‌ രാഷ്‌ട്രതന്ത്രജ്ഞന്മാര്‍ വിലയിരുത്തിയ അതേ മനുഷ്യശക്തിയെ കച്ചവടക്കാര്‍ക്കു മുന്നില്‍ ആകര്‍ഷണവസ്തുവായി ഉയര്‍ത്തിക്കാട്ടിയായിരുന്നു വിലപേശല്‍. അടിമത്തത്തിന്റെ നെടിയ നിദ്രയില്‍ നിന്ന്‌ സടകുടഞ്ഞെഴുന്നേറ്റ ഭാരതം സമരവീര്യം കൊണ്ട്‌ ആട്ടിപ്പായിച്ച ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യ കമ്പനിയെ വീണ്ടും ഇന്ത്യയിലേക്ക്‌ ക്ഷണിക്കാനുള്ള സാമ്പത്തിക കുബുദ്ധിക്ക്‌ കേവലം ഒരു കളിപ്പാവയുടെ കരുത്ത്‌ പോരാ എന്ന ആശങ്ക കലര്‍ന്ന സംശയം പലകോണുകളില്‍ നിന്നും ഉന്നയിക്കപ്പെട്ടു. രാജ്യത്തെ എല്ലാ മേഖലകളില്‍നിന്നുമുള്ള വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീം സമൂഹമാണെന്ന മന്‍മോഹന്റെ പ്രഖ്യാപനത്തിനു പിന്നിലും ചരിത്രം ചിലത്‌ മണക്കുന്നുണ്ട്‌.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാവകാശം പോലും സ്വകാര്യകുത്തകകള്‍ക്ക്‌ തീറെഴുതി പൊതുജനത്തെ തീ തീറ്റിക്കുന്ന ഈ സാമ്പത്തിക വൈദഗ്ധ്യത്തെക്കുറിച്ച്‌ ചരിത്രം കുറേ വര്‍ത്തമാനം പറയുമെന്നുറപ്പാണ്‌. യുപിഎ പ്രസിഡന്റ്‌ സോണിയാഗാന്ധിയുടെ അടുക്കളപ്പുറത്ത്‌ നിന്ന്‌ സ്വീകരണമുറിയിലേക്ക്‌ കടന്നിരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട പ്രധാനമന്ത്രിയായല്ലാതെ ചരിത്രം തന്നെക്കുറിച്ച്‌ എന്തു പറയുമെന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ സ്വപ്നം കാണുന്നത്‌.

രാഹുലിന്റെ കീഴില്‍ മന്ത്രിയാകാനുള്ള മന്‍മോഹന്റെ മോഹത്തെ എന്ത്‌ പേരിട്ട്‌ വിളിക്കണം. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തിയപ്പോള്‍ ഇനി ചിലത്‌ പറയാമെന്ന മന്‍മോഹന്റെ ആഗ്രഹം പോലും മൂന്നാമൂഴത്തിനില്ല എന്ന വിലാപത്തിലൊതുങ്ങി. എത്രയോ തവണ പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തി. തല ഉയര്‍ത്തി നിന്ന്‌ ഒരിക്കല്‍ പോലും മറുപടി നല്‍കാന്‍ ആര്‍ജവമില്ലാത്ത പ്രധാനമന്ത്രി അന്നും അടച്ചിട്ട മുറിക്കുള്ളില്‍ തനിക്ക്‌ പ്രിയപ്പെട്ട മാധ്യമപ്രഭുക്കന്മാരുടെ മുന്നില്‍ അഭയം തേടുകയായിരുന്നു.

ഒടുവില്‍ വിധേയന്‍ ഹാജരായി പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിപ്പാന്‍ യോഗ്യനല്ലെന്ന്‌ വിനീതനാവുമ്പോഴും ജനം പരിഹസിക്കുകയാണ്‌. നന്ദന്‍ നിലേകനിയുടെ ആധാറില്‍ വഴിയാധാരമായിപ്പോയ ഒരു ജനതയോട്‌ മന്‍മോഹന്‍ ആവശ്യപ്പെടുന്ന ചരിത്ര നിര്‍മ്മിതി ഒന്നു മാത്രമാണ്‌. കോണ്‍ഗ്രസിന്റെ അവസാനത്തെ പ്രധാനമന്ത്രി എന്ന പദവി ഇനി ഒരാള്‍ക്കുണ്ടാവാന്‍ സാധ്യമല്ലാത്ത വിധം ഈ പതിറ്റാണ്ട്‌ ഓര്‍മയിലുണ്ടാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ ആഞ്ഞടിച്ച് അബ്ബാസ് അരാഗ്ചി 

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

Main Article

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.