കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം നടക്കുന്നുവെന്ന പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന് വനിത കമ്മീഷന്. സ്വകാര്യ സ്ഥാപനങ്ങളിലെ വനിത ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാതെ ലൈംഗികമായും ജോലിപരമായും ചൂഷണം നടക്കുന്നുണ്ടെന്ന പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ വനിത കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വനിത കമ്മീഷന് അംഗം ഡോ.ലിസി ജോസ് പറഞ്ഞു.
സ്ഥാപനങ്ങളില്‍ ആവശ്യമായ വിശ്രമം അനുവദിക്കാതെ ജോലിപരമായും മറ്റുമുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ടോ എന്ന് കമ്മീഷന് പരിശോധിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വനിത ജീവനക്കാര്ക്കെതിരെയെള്ള ചൂഷണം തടയുന്നതിന്റെ ഭാഗമായി എല്ല വകുപ്പുകളിലും പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്വകാര്യ മേഖലയിലും പ്രത്യേക സെല്‍ രൂപീകരിക്കുന്നിന്റെ സാധ്യത വനിത കമ്മീഷന് തേടുമെന്നു ലിസി ജോസ് പറഞ്ഞു.
വനിതകള്‍ക്ക് വിശ്രമിക്കുന്നതിനായി ജില്ലയില്‍ ഷോര്‍ട്ട് സ്റ്റേ ഹോം നിര്‍മിക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായ ചൂഷണത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ പരാതികള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബോധവത്കരണം ശക്തമാക്കും. സ്ത്രീ സൗഹൃദ ജില്ല പദ്ധതിയിലൂടെ സ്കൂള്‍, കോളേജ് തലത്തിലുള്‍പ്പെടെ പ്രത്യേക ബോധവത്കരണം നടത്തും. ജാഗ്രത സമിതികള്‍ താഴെത്തട്ട് വരെ രൂപീകരിക്കും. ഇടക്കൊച്ചി സ്വദേശിനിയെ സ്റ്റുഡിയോയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്റ്റുഡിയോ ജോലിക്കാരനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയതായും ലിസി ജോസ് പറഞ്ഞു.
ലഭിച്ച 60 പരാതികളില്‍ 36 എണ്ണം പരിഹരിച്ചു. ഒന്‍പത് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ടെണ്ണത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി അയച്ചിട്ടുണ്ട്. അഞ്ച് ടീമായാണ് പരാതികള്‍ സ്വീകരിച്ചത്. കൊച്ചി സിറ്റി സി.ഐ ഷാന്റി സിറിയക്, റൂറല്‍ പോലീസ് സി.ഐ പി.കെ.രാധാമണി, അഡ്വ.മേഘ ദിനേശ്, അഡ്വ.മായ ചന്ദ്രന്, കൗണ്‍സില്‍ അംഗങ്ങളായ പി.വി.ജെയിംസ്, ഐശ്വര്യ ഫ്രാന്‍സിസ്, എസ്.സിനിമോള്‍ എന്നിവരും അദാലത്ത് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: