മൂവാറ്റുപുഴ : 26-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് മൂവാറ്റുപുഴയില്‍ കൊടിയിറങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ആ ലുവ ഉപജില്ല 905 പോയന്റു കളോടെ കീരിടം നിലനിര് ത്തി. 834 പോയന്റോടെ പറവൂര്‍ ഉപജില്ല രണ്ടാം സ്ഥാന ത്തും 807പോയന്റുകളുമായി എറണാകുളം ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ്കൂള്‍ വിഭാഗ ത്തില്‍ ആലുവയ്ക്ക് 362ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 406 പോയന്റുമാണ്. ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളിന്റെ കുതിച്ചുചാട്ടത്തിലാണ് ആലുവ ഉപജില്ല ഇക്കുറിയും നേട്ടം കൊയ്തത്. എച്ച്എസില്‍ 98 പോയ ന്റ് നേടി ഇവരാണ് ചാമ്പ്യന്‍ സ്കൂളായത്. 45 സ്കൂളുകളില്‍നിന്നായി 800 വിദ്യാര്‍ഥികളാണ് ആലുവയില്‍നിന്ന് മത്സരത്തിനെത്തിയത്. വിദ്യാധിരാജക്ക് മാത്രം 223 പോയന്റ് ലഭിച്ചു.
സംസ്കൃതോത്സവത്തി ല്‍ യു.പി വിഭാഗത്തില്‍ പറവൂരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവയും ഒന്നാമതെത്തി. യുപിയില്‍ ആലു വ(79), പെരുമ്പാവൂര്‍(78) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. വിദ്യധിരാജ വിദ്യാഭവന് ആലുവയാണ് സംസ്കൃതോത്സവത്തിന്റെ സ്കൂ ള്‍ തലത്തില്‍ ചാമ്പ്യന്മാരായത്. യുപി തലത്തില്‍ 50 പോയിന്റ് നേടി വളയന്‍ചിറങ്ങര എച്ച്എസ്എസും വിദ്യാധിരാജയും ഒന്നാം സ്ഥാനം പങ്കിട്ടു. 45 പോയന്റോടെ കാലടി ബ്രഹ്മാനന്ദോദയവും എച്ച്എസ് രാമമംഗലവും (42) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹൈസ്കൂള്‍ തലത്തില്‍ വിദ്യാധിരാജ 60 പോയന്റ് നേടി. 50 പോയന്റോടെ ബ്രാഹ്മാനന്ദോദയമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനം രാമമംഗലം എച്ച്എസിന്(49).
അറബി കലോത്സവത്തി ല്‍ ഹൈസ്കൂള്‍ വിഭാഗം മത്സരങ്ങളില്‍ കോലഞ്ചേരി ഉപജില്ല തുടര്‍ച്ചയായി മൂന്നാംവട്ടവും ചാമ്പ്യന്മാരായി. 95 പോയന്റ് .91 പോയന്റ് വീതം നേടി തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ ഉപജില്ലകള്‍ക്കാണ് രണ്ടാം സ്ഥാനം. 88 പോയിന്റോടെ ആലുവ മൂന്നാം സ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ 65 പോയന്റ് വീതം നേടി പെരുമ്പാവൂര്‍, ആലുവ ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ 61 പോയന്റോടെ കോതമംഗലം ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. 60 പോയന്റോടെ കോലഞ്ചേരിയാണ് മൂന്നാം സ്ഥാനത്ത്.
പ്രധാനവേദിയായ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ജോസഫ് വാഴയ്ക്കന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് യു.ആര്. ബാബു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: