കൊച്ചി: പാചകവാതകവില വര്‍ധനവിനെതിരെ യുവമോര്‍ച്ച നടത്തിയ സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് കോടതി ജാമ്യം അനുവദിച്ചു. ക്രൂരമായ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകാന്തിന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് സ്വീകരണം നല്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു, ബിജെപി ജില്ലാ നേതാക്കളായ എം.എന്‍.മധു, ടി.പി.മുരളീധരന്, എന്‍.സജികുമാര്‍, കെ.എസ്.രാജേഷ്, ബാബുരാജ് തച്ചേത്ത്, കെ.എസ്.ഉദയകുമാര്‍, ആര്.സുനില്‍ കുമാര്‍, യുവമോര്‍ച്ച നേതാക്കളായ അരുണ്‍ലാല്‍, ബസിത് കുമാര്‍, അനൂപ് ശിവന്, രാജീവ് മുതിരക്കാട്, വി.ആര്.വിജയകുമാര്‍, എം.രാജീവ്, സജോ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: