കറുകച്ചാല്‍: ഹിന്ദുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. കങ്ങഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. രാജ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഭൂരിപക്ഷമെന്ന് അവകാശപ്പെടുന്ന ഹിന്ദു സമൂഹം ഭരണ രംഗത്തുവരെ അവഗണന നേരിടുകയാണെന്നും പ്രബലമായ ഹിന്ദുസമൂഹ സംഘടനകളെ പല തട്ടിലാക്കി നിലനിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണെന്നും ഇ.എസ്.ബിജു പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: