മൂവാറ്റുപുഴ: പരിഭവങ്ങളും പരാതികളും കലോത്സവവേദിയില്‍ നിന്നും പുവര്‍ ണ്ണമായി ഒഴിഞ്ഞ് നില്ക്കുകയിലെങ്കിലും മുമ്പെന്നത്തേക്കാളും പരിഭവും പരാതികളുമായിരുന്നു 26-ാമത് റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ കലോത്സവത്തിന്റെ പ്രധാന വേദി കണ്ടെത്താന്‍ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടം ഓടുന്ന അവസ്ഥയിലായിരുന്നു. കോലത്സവത്തിന്റെ പ്രധാന മത്സരങ്ങള്‍ അരങ്ങേറിയ ദിനമായിരുന്നു ഇന്നലെ. 18 വേദികളിലായിട്ടാണ് മത്സരം. പ്രധാന വേദിയായ ടൗണ്‍ഹാളില്‍ നിന്നും രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ഓട്ടന്തുള്ളലും, പദ്യപാരായണം എന്നിവ നടന്ന മോഡല്‍ സ്കൂളില്‍ എത്താന്‍. മൂവാറ്റുപുഴ നഗരത്തിന് വലം വച്ചിട്ട് വേണം മത്സരാര്‍ത്ഥികള്‍ക്ക് വേദികള്‍ കണ്ടെത്താന്‍ നഗരത്തില്‍ രണ്ട് കമാനങ്ങള്‍ വച്ചിട്ടുണ്ടെ ന്നല്ലാതെ വേദികള്‍ തിരിച്ചറിയുന്നതിനുള്ള യാതൊരു സംവിധാനവും സംഘാടകര്‍ ഒരുക്കിയിട്ടില്ല. എസ്എന്‍ ഡിപി സ്കൂളില്‍ നടന്ന ഭരതനാട്യം ഇടയ്ക്ക് വച്ച് വേദി ക്രമീകരിക്കേണ്ടി വന്നു. സ്റ്റേജിന് മുകളില്‍ പലക നിരത്തിയത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടായി പിന്നീട് പലക മാറ്റിയതിനുശേഷമാണ് മത്സരം തുടങ്ങിയത്. ലളിതഗാന മത്സരവേദിയും ഇടയ്ക്ക് വെച്ച് മാറ്റിയത് മത്സരാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കി. ഹയര്‍സെക്കന്ററി നാടോടി നൃത്തത്തില്‍ ജഡ്ജസിനെതിരെ കൈക്കൂലി ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നത് ഏറെ നേരത്തെ ബഹളത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: