കോട്ടയം: മോഹന്‍ലാല്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയെന്നത് എന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കി .തുടര്‍ന്ന് അദ്ദേഹം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടികാഴ്ച നടത്തി .
കെ.ബി ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണോ സുകുമാരന്‍നായരെ കണ്ടതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മോഹന്‍ലാലിന്റെ സന്ദര്‍ശനം സൗഹാര്‍ദപരമാണെന്ന് സുകുമാരന്‍ നായരും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: