ശബരിമല: ഗാന്ധിജിയുടെ രൂപസാദൃശ്യത്താല്‍ ശ്രദ്ധേയനായ ചാച്ചാ ശിവരാജന് ശബരിമലയില്‍ ദര്‍ശനത്തിനെത്തി. 85 വയസ്സുള്ള അദ്ദേഹം വെള്ളിയാഴ്ച്ച രാത്രി പതിനൊന്നു മണിക്കാണ്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിയത്.
വെളിയം സ്വദേശിയായ ശിവരാജന് എട്ടു വയസ്സുമുതലാണ് ഗാന്ധീയന്‍ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ഗാന്ധിയന്‍ ശൈലി സ്വീകരിച്ചത്. ഇതിനോടകം 1000 ത്തോളം പൊതുവേദികളിലും 900 വിദ്യാലയങ്ങളിലും ഗാന്ധി വേഷത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.
ഗാന്ധിജിയുടെ രൂപസാദ്യശ്യത്തോടെ 5 വര്‍ഷമായി ചാച്ചാ ശിവരാജന് ശബരിമല ദര്‍ശനം നടത്തുന്നുണ്ട്. ഇപ്പോള്‍ ഗാന്ധി സ്മാരക നിധി അംഗം പത്താനാപുരം ഗാന്ധിഭവന് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ശിവരാജന് യുഗപുരുഷന്, ദേ ഇങ്ങോട്ടു നോക്കിയേ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ഗാന്ധിജിയുടെ വേഷമിട്ടിട്ടുണ്ട്. ടി വി പ്രേക്ഷകര്‍ക്കും ചാച്ചാ ശിവരാജന് പ്രിയങ്കരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: