തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും രാഷ്ട്രീയം സോളാര്‍ സമരത്തില്‍ ഇടതുപക്ഷം സ്വീകരിച്ച പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗവര്‍ണര്‍ തന്റെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചത്. കോടതികള്‍ പോലും ഇടപെടുന്നത് ഉചിതമല്ല എന്ന് കണ്ട വിഷയങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനായുള്ള തന്ത്രങ്ങളും ഹീന പ്രസ്താവനകളും നടത്തി ഭിന്നിപ്പിക്കുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നത് പരാമര്ശിക്കാതിരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിമര്‍ശനമാരംഭിക്കുന്നത്. പല സന്ദര്‍ഭങ്ങളിലും ഇത്തരം പ്രക്ഷോഭങ്ങള്‍ അന്തസ്സിന്റെയും ക്രമസമാധാനത്തിന്റെയും എല്ലാ സീമകളെയും ലംഘിക്കുന്നതും ജീവനുപോലും ഭീഷണിയായായതും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്നതുമാണ്. എന്നിട്ടും സര്‍ക്കാരിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഈ പ്രക്ഷോഭങ്ങളെ കൈകാര്യം ചെയ്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കു എന്നത് ഒരു മനുഷ്യന്റെ അന്യാധീനപ്പെടുത്താനാവാത്ത അവകാശമാണ്. എന്നാല്‍ നിന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും. നമ്മുടെ രാജ്യത്തെ മതനിരപേക്ഷതയുടെ ചട്ടക്കൂടിനു മേല്‍ ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിഷമഘട്ടമാണ് ഇന്ന് എന്നുള്ളത് വീണ്ടും ഓര്‍ക്കുന്ന നന്നായിരിക്കുമെന്ന് മുന്നറിയിപ്പോടെയാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്.
രാവിലെ നയപ്രഖ്യാപനത്തിനു മുമ്പുതന്നെ സഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായി അണിനിരന്നിരുന്നു. ഗവര്‍ണര്‍ സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പ്രതിഷേധവുമായി എഴുന്നേറ്റു. പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കുക, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച പ്രതിഷേധക്കുറിപ്പ് വി.എസ് നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. വി.എസിന് പിന്തുണ നല്കി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നാല് മിനിട്ട് കഴിഞ്ഞ് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട നയപ്രഖ്യാപനത്തിനുശേഷം വീണ്ടും പ്രതിപക്ഷം ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനുമെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സഭ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: