തിരുവനന്തപുരം: പരിസ്ഥിതലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമമായ ഇഎഫ്എലില് ഭേദഗതി വരുത്തണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ വന്ന വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഇംഎഫ്എല്ലിന്റെ പരിധിയില്‍ നിന്നും ചെറുകിട കര്‍ഷകരെ ഒഴിവാക്കണമെന്നും അനധികൃത ക്വറികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
അഞ്ച് ഏക്കര്‍ വരെ കൃഷിയുള്ളവരെ ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ. പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നും ഏകപക്ഷീയമായ നിയമാണിതെന്നും സമിതി സമിതി അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: