Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2013, 09:20 pm IST
in Samskriti

നിത്യപാരായണം 354 -ാം ദിവസം

പ്രബുദ്ധാഃ സ്മഃ പ്രഹൃഷ്ടാഃ സ്മഃ പ്രവിഷ്ടാഃ സ്മഃ സ്വമാസ്പദം

സ്ഥിതാഃ സ്‌മോ ജ്ഞാതവിജ്ഞേയാ ഭവന്തോ ഹ്യാപരാ ഇവ

വസിഷ്ഠന്‍ പറഞ്ഞു: അപ്പോള്‍ ഞാന്‍ ഭുശുണ്ടനോടു പറഞ്ഞു —ഭഗവന്‍, അങ്ങയുടെ കഥ അത്യദ്ഭുതകരമായിരിക്കുന്നു. അങ്ങയെ കാണാന്‍ സാധിക്കുന്നവര്‍ അനുഗൃഹീതരായി. അങ്ങ് മറ്റൊരു സ്രഷ്ടാവെന്നപോലെയാണ് വിരാജിക്കുന്നത്. വളരെ വിരളമായേ അങ്ങയെപ്പോലുള്ള ഒരാളെ കണ്ടുകിട്ടുകയുള്ളു. അങ്ങയുടെ ദര്‍ശനത്താല്‍ എന്റെ ജന്മവും പുണ്യമാര്‍ജിച്ചു. അങ്ങേക്കെന്നെന്നും നിയതിയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകട്ടെ. എനിക്കിപ്പോള്‍ വിട തന്നാലും.

രാമാ, ഇത് കേട്ട ഭുശുണ്ടന്‍ എന്നെ പൂജിച്ച് ബഹുമാനിച്ചു.  ഞാന്‍ തടുത്തിട്ടും എന്റെ കൂടെ കുറേദൂരം കൂട്ടു വന്നും എന്റെ കൈകളില്‍ മുറുകെപ്പിടിച്ച് സൗഹൃദം കാട്ടിയും എന്നെ യാത്രയാക്കി. എനിക്കുപോലും ആ സുഹൃത്തെ പിരിയാന്‍ വിഷമമായിരുന്നു. ഉത്തമസൗഹൃദങ്ങള്‍ അങ്ങനെയാണല്ലോ. ഞാന്‍ പറഞ്ഞത് കൃതയുഗത്തില്‍ നടന്ന കാര്യമാണ്. ഇപ്പോള്‍ ത്രേതായുഗമാണല്ലോ. ഇതാണ് രാമാ കാക ഭുശുണ്ടന്റെ കഥ. നിനക്കും പ്രാണായാമം പരിശീലിച്ച് അദ്ദേഹത്തെപ്പോലെ ചിരകാലം ജീവിക്കാന്‍ കഴിയും.

രാമന്‍ ചോദിച്ചു: അങ്ങയുടെ വചനങ്ങളാകുന്ന പ്രകാശരശ്മികള്‍ എന്റെയുള്ളിലെ ഇരുട്ടിനെ അകറ്റിക്കളഞ്ഞിരിക്കുന്നു. ‘അതിനാല്‍ത്തന്നെ ഞങ്ങളെല്ലാം ആത്മീയമായി ഉണര്‍ന്നിരിക്കുന്നു. ഞങ്ങള്‍ അതീവസന്തുഷ്ടരാണിപ്പോള്‍. അറിയാന്‍ യോഗ്യമായ, എല്ലാവരും അറിയേണ്ടതായ  പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിനാല്‍ ഞങ്ങള്‍ ആത്മാവില്‍ വിലയിച്ച് അങ്ങയുടെതന്നെ പ്രതിരൂപങ്ങളെന്നമട്ടില്‍ നിലകൊള്ളുകയാണ്.’

അങ്ങ് വിവരിച്ച അനുഭൂതിദായകമായ ഭുശുണ്ടചരിതത്തില്‍ മൂന്നുതൂണുകളും ഒന്‍പതു വാതിലുകളും ഉള്ള ഒരു ദേഹത്തെപ്പറ്റി പറഞ്ഞുവല്ലോ. അതെങ്ങനെയാണ് ആദ്യമായുണ്ടായത്? എങ്ങനെയാണത് നിലനില്‍ക്കുന്നത്? ആരാണതില്‍ അധിവസിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഈ പറഞ്ഞ ദേഹത്തെ ആരും ഉണ്ടാക്കിയിട്ടില്ല. കാരണം അതൊരു മായക്കാഴ്ച മാത്രമാണ്. വസ്തുക്കളെ രണ്ടായി കാണുന്ന നേത്രരോഗി രണ്ടു ചന്ദ്രന്മാരെ ആകാശത്തു കാണുമ്പോലെയൊരു കാഴ്ച മാത്രമാണിത്. ചന്ദ്രന്‍ ഒന്നേയുള്ളൂ, എന്നാല്‍ പ്രകാശത്തിന്റെ മായാലീലയാണ് രണ്ടാമത്തെ ചന്ദ്രന്‍. ഭൗതീകശരീരം എന്നൊരു ചിന്ത മനസ്സില്‍ ഉള്ളപ്പോള്‍ മാത്രമേ ദേഹം നിലനില്‍ക്കുന്നുള്ളു. അത് സത്യമല്ല. എന്നാല്‍ ശരീരമെന്ന ധാരണയുള്ളിടത്തോളം കാലം അത് ദൃശ്യമായിക്കൊണ്ടേയിരിക്കും.

സ്വപ്‌നങ്ങള്‍ സ്വപ്‌നാവസ്ഥയില്‍ സത്യമാണല്ലോ. മറ്റുള്ള അവസ്ഥകളില്‍ അവ അസത്യമാണെന്ന് നമുക്കറിയാം. അതുപോലെയാണ് ദേഹവും. അനുഭവസമയത്ത് മാത്രമേ അത് സത്തായുളളു. സത്യമെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ അത് വെറും ഭ്രമക്കാഴ്ച മാത്രമാണ്. മാംസാസ്ഥിസംഘാതമായ ദേഹം എന്ന നിലയില്‍ മാത്രമേ ‘ഞാന്‍ ഈ ദേഹമാണ്’ എന്ന ധാരണയ്‌ക്ക് സാംഗത്യമുളളു. അത് പൂര്‍വാര്‍ജിതമായ മനോപാധികളുടെ സൃഷ്ടിയാണ്. വെറും മായ. ഈ മായയെ ഉപേക്ഷിക്കൂ.

നിന്റെ ചിന്താശക്തികൊണ്ട് ആയിരക്കണക്കിന് ദേഹങ്ങളെ നീ ഉണ്ടാക്കിയിട്ടുണ്ട്. നീ ഉറങ്ങുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഒരു ദേഹത്തെ അനുഭവിക്കുന്നുണ്ട്. അതെവിടെയാണ് ഉണ്ടായി നിലകൊള്ളുന്നത്? ദിവാസ്വപ്‌നം കാണുമ്പോള്‍ നീ സ്വര്‍ഗത്തിലാണെന്നും മറ്റും സങ്കല്‍പ്പിക്കുന്നു. ആ ദേഹം എവിടെയാണ്? അതെല്ലാം കഴിഞ്ഞ് നീ വിവിധതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പലവിധത്തിലുള്ള വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നു. ഇതെല്ലാം ചെയ്യുന്ന ശരീരവും എവിടെയാണ് സ്ഥിതിചെയ്യുന്നത്? നീ നിന്റെ സുഹൃത്തുക്കളുമായി ഉല്ലസിച്ചു രസിക്കുകയും സ്വയം മറക്കുകയും ചെയ്യുമ്പോള്‍ ആ ശരീരം എവിടെയാണ്? അതാണ് രാമാ ഞാന്‍ പറഞ്ഞത്, ശരീരം മനസ്സിന്റെ സൃഷ്ടിയാണെന്ന്. അതിനാല്‍ ശരീരത്തെ സത്തെന്നും അല്ലെന്നും കണക്കാക്കാം. അതിന്റെ പ്രവര്‍ത്തനം മനസിന്റെ വരുതിയിലായതിനാല്‍ മനസ്സില്‍നിന്നും വിഭിന്നമല്ല എന്ന് പറയാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

India

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പുതിയ വാര്‍ത്തകള്‍

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.