ഈ അവസ്ഥ ഗുരുദേവന് പ്രത്യക്ഷമായതു തന്നെ തന്റെ രൂപാന്തരത്തിന് കാരണം തന്നിമിത്തം അന്നാള് മുതല്‍ ഇന്നുവരെ അവര്ണനീയമാകുംവിധം തന്നില്‍ സ്ഥിതി ചെയ്തുകൊണ്ടുമിരിക്കുന്നു. ഈ ദൃശ്യമായ മഹദ്ശക്തി അനന്തരകാലം തന്റെ ശിഷ്യപരമ്പരകളില് ആദിയന്തമില്ലാത്തവിധം നിലനിറുത്തുന്നതിന് അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന സ്ഥാപനമത്രേ ശ്രീ ശുഭാനന്ദ ആദര്‍ശാശ്രമം.
ഈ മഹദ്സ്ഥാപനം കൊണ്ട് സാധിക്കേണ്ട അത്യുത്തമമായ വേറൊന്ന്, മരിച്ചവര്‍ക്കും ജീവനോടെ ഇരിക്കുന്നവര്‍ക്കും ഇനി മേല്‍ ജനിക്കുവാനിരിക്കുന്നവര്ക്കും മോക്ഷം അഥവാ ആത്മശാന്തി പ്രദാനം ചെയ്യുകയെന്നുള്ളതാണ്. ഈ ത്രികാലവിധമോക്ഷങ്ങളും തന്റെ പരമ്പരയില്‍ അടിസ്ഥാനമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: