എത്രയോ ഉന്നതമായ അനുഭൂതികള്‍ ആസ്വദിക്കാനുള്ള ദിവ്യക്ഷേത്രമാണ് ശരീരം. അതിനെ ഇന്നത്തെ ഹീനസംസ്കാരങ്ങള്ക്ക് പണംവച്ചുകൊണ്ട് നിന്ദിക്കരുത്. ദിവ്യമായ പ്രസക്തി മനസ്സിലാക്കി ശരിയായ രീതിയില്‍ അതിനെ സംരക്ഷിക്കണം. മിഥ്യയാണെന്ന് സമാധാനിച്ചോ അപ്രധാനമാണെന്നോ നശ്വരമാണെന്നോ കരുതിയോ ശരീരരക്ഷയ്ക്കുള്ള നിയന്ത്രണങ്ങളെ ആതമപീഡനമായി കരുതി തള്ളിക്കളയാന്‍ എളുപ്പമാണ്. പക്ഷേ, ജീവിതം കൊണ്ട് എന്തെങ്കിലും നേടാനുദ്ദേശിക്കുന്നുവെങ്കില്‍, അതിനാല്‍ വന്നുചേരാവുന്ന നഷ്ടം താങ്ങാവുന്നതിലധികമായിരിക്കും മനസ്സിന്റെ കാര്യവും വ്യത്യസ്തമല്ല. പല കാരണങ്ങളാലും ശരീരംകൊണ്ട് ചെയ്യാ ത്ത കാര്യങ്ങള്‍ മാനസികമായി അനുഭവിക്കുന്ന രീതിയിലാണ് നമ്മുടെ ജീവിതം. അത് മാനസിക ശക്തി ക്ഷയിപ്പിക്കുന്നു. നാം വിശുദ്ധമെന്ന് കരുതുന്ന പലകാര്യങ്ങളും ഈ രീതിയിലാണ് നമ്മെ ബാധിക്കുന്നത്. ആഴമേറിയ പുനഃപരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: