Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാലിസ്‌ ജയിച്ചു മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2013, 09:57 pm IST
in Cricket

ഡര്‍ബന്‍: ജാക്വസ്‌ ഹെന്‍ട്രി കാലിസ്‌ ഒരു ടീം മാനായിരുന്നു. റെക്കോര്‍ഡുകളില്‍ കണ്ണുവയ്‌ക്കാതെ ടീമിനുവേണ്ടി പോരാടുന്നവന്‍. റെക്കോര്‍ഡുകളുടെ കൈവഴികള്‍ കാലിസിലേക്ക്‌ ഒഴുകിയെത്തുകയായിരുന്നു. കാലിസെന്ന നെഞ്ചുറപ്പുള്ള യോദ്ധാവ്‌ എന്നും ടീമിനെ സ്നേഹിച്ചു. ടീം തിരിച്ച്‌ കാലിസിനെയും. അപ്പോള്‍പ്പിന്നെ തങ്ങളുടെ പ്രിയ താരത്തെ ജയത്തോടെയല്ലാതെ മടക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എങ്ങനെയാവും. രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യയെ പത്തു വിക്കറ്റിന്‌ നിലംപരിശാക്കി ഗ്രെയിം സ്മിത്തും സംഘവും ഗുരുപൂജയ്‌ക്ക്‌ തുല്യമായ ആ കര്‍മ്മം നിര്‍വഹിച്ചു. വിജയപുഷ്പങ്ങള്‍ വിതറിയ വഴിയിലൂടെ കാലിസിലെ പ്രതിഭ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ വിഖ്യാതമായ കരിയറിനു വിരാമമിട്ട്‌ തിരികെ നടന്നു.

രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യ വെറും 223 റണ്‍സിന്‌ ഇടറിവീണതാണ്‌ ആതിഥേയര്‍ക്ക്‌ അത്രയൊന്നും പ്രതീക്ഷിക്കാത്ത ജയം സാധ്യമാക്കിയത്‌. സ്പിന്നര്‍ റോബിന്‍ പീറ്റേഴ്സന്‍ (4 വിക്കറ്റ്‌), സൂപ്പര്‍ പേസര്‍ ഡെയ്‌ല്‌ സ്റ്റെയ്ന്‍ (3) , വെര്‍ണന്‍ ഫിലാന്‍ഡര്‍ (3) എന്നിവര്‍ അവസാന ദിനം ഇന്ത്യന്‍ ബാറ്റിങ്‌ നിരയുടെ ദൗര്‍ബല്യങ്ങളിലേക്ക്‌ ഊളിയിട്ടു. 58 റണ്‍സിന്റെ ലക്ഷ്യം സ്മിത്തും (27 നോട്ടൗട്ട്‌) അല്‍വിരോ പീറ്റേഴ്സനും (31 നോട്ടൗട്ട്‌) വിയര്‍പ്പൊഴുക്കാതെ എത്തിപ്പിടിക്കുകയും ചെയ്തു. അജിന്‍ക്യ രഹാനെ (96) പുറത്തെടുത്ത പോരാട്ടവീര്യമാണ്‌ ഇന്ത്യയുടെ മാനം കാത്തത്‌. അല്ലെങ്കില്‍ ഇന്നിങ്ങ്സ്‌ തോല്‍വിയുടെ കയ്‌പ്പുനീര്‍ ധോണിപ്പട കുടിച്ചേനെ. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക 1-0ത്തിന്‌ സ്വന്തമാക്കി. സ്റ്റെയ്ന്‍ കളിയിലെ കേമന്‍; എബി ഡിവില്ലിയേഴ്സ്‌ പരമ്പരയുടെ താരവും. ലോക ഒന്നാം നമ്പര്‍ പദവി ഊട്ടിയുറപ്പിക്കുന്നതുകൂടിയായി ദക്ഷിണാഫ്രിക്കയുടെ പരമ്പര ജയം. സ്കോര്‍: ഇന്ത്യ-334, 223. ദക്ഷിണാഫ്രിക്ക- 500, 59/0.

പതിവിനു വിപരീതമായി ഇന്നലെ ഡര്‍ബനിലെ മാനം ഇന്നലെ തെളിഞ്ഞു നിന്നു, കാലിസിന്‌ ഉചിതമായ യാത്രയയപ്പ്‌ നല്‍കാന്‍ താനും ഒരുങ്ങിയെന്ന്‌ പറയാതെ പറയും പോലെ. ബാറ്റിങ്ങിനും അനുകൂലമായിരുന്നു പിച്ച്‌. ഇന്ത്യയ്‌ക്ക്‌ വേണമെങ്കില്‍ സമനില പിടിക്കാമായിരുന്നെന്ന്‌ സാരം. പക്ഷേ, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ വിജയ തൃഷ്ണയ്‌ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്‌ ലൈനപ്പിലെ യുവ തുര്‍ക്കികള്‍ ചൂളിപ്പോയി.

രണ്ടിന്‌ 68 എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യയെ സ്റ്റെയ്നിന്റെ അഗ്നിയൊളിപ്പിച്ച പന്തുകള്‍ തുടക്കത്തിലെ വേട്ടയാടി. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ വിരാട്‌ കോഹ്ലിയെയും (11) ചേതേശ്വര്‍ പൂജാരയെയും (32) കൂടാരത്തിലെത്തിച്ചു സ്റ്റെയിന്‍. രോഹിത്‌ ശര്‍മ (25) രണ്ടു ഫോറുകളും ഒരു സിക്സറും പറത്തി നല്ല ലക്ഷണംകാട്ടി. എന്നാല്‍ രോഹിത്തിനെ ഫിലാന്‍ഡര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി (15), രവീന്ദ്ര ജഡേജ (8), സഹീര്‍ ഖാന്‍ (3) തുടങ്ങിയവരൊന്നും ചെറുത്തു നില്‍ക്കാന്‍ പോലും മനസുകാട്ടിയില്ല. മൂവരും പീറ്റേഴ്സന്റെ സ്പിന്നിനെ വണങ്ങി.

കൂട്ടുകാരെല്ലാം മടങ്ങുമ്പോഴും ഒറ്റയാനെപ്പോലെ കുലുങ്ങാതെ നിന്ന രഹാനെയെ ഫിലാന്‍ഡ്‌ ബൗള്‍ഡാക്കിയ നിമിഷം ഇന്ത്യന്‍ പ്രതിരോധത്തിന്‌ അന്ത്യം. 11 ഫോറുകളും രണ്ടു സികസ്‌റും കുറിച്ച രഹാനെയുടെ സെഞ്ച്വറി നഷ്ടം ഇന്ത്യയുടെ മുറിവില്‍ ഉപ്പുപുരട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.