മായിസം പറയുന്നു ദൈവത്തെപോലെ പരിപൂര്‍ണതയും പരിപക്വതയും ഒരു മനുഷ്യനുമില്ല. എന്നാല്‍ ദൈവികത്വമുള്ളവരെ ആരാധിക്കരുതെന്നര്ഥമാക്കരുത്. അങ്ങനെയുള്ള ഒരു മഹാത്മാവിനെപ്പറ്റി അദ്ദേഹവും നമ്മളും പൂര്‍ണരല്ല, നമ്മെക്കാള്‍ അല്പം പക്വത അദ്ദേഹത്തിനു കൂടുമെന്നേയുള്ളൂ എന്നുപറയുന്നത് ശരിയല്ല. വലിയവര്‍ ചെറിയകാര്യം ചെയ്തേക്കാം. ചെറിയവര്‍ വലിയകാര്യവും. എന്നാലും വലിയവര്‍ വലിയവര്‍ തന്നെ. ചെറിയവര്‍ ചെറിയവരും. വലിയവര്‍ ചെയ്യുന്ന വന്കാര്യങ്ങളിലാണവരെ അനുകരിക്കേണ്ടത്. അവര്‍ ചെയ്തേക്കാവുന്ന തെറ്റുകളിലല്ല.
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: