ന്യൂദല്‍ഹി: 2013 വ്യോമയാന മേഖല പുരോഗതിയുടെ പാതയിലായിരുന്നു. ദീര്‍ഘകാലത്തെ പ്രതിസന്ധികള്‍ക്കൊടുവിലാണ് വ്യോമയാനമേഖല മാറ്റത്തിന്റെ പ്രയാണം ആരംഭിച്ചത്. വ്യോമയാന മേഖലയിലടക്കം വിദേശനിക്ഷേപം നടപ്പാക്കിയതാണ് സമൂലമായ മാറ്റത്തിന് വഴിതെളിച്ചത്. 2014 പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്നതോടെ കൊമേഴ്സ്യല്‍ ഏവിയേഷന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് വ്യോമയാന മേഖല.
പുതുവര്‍ഷത്തില്‍ വ്യോമയാന മന്ത്രാലയത്തിലെ ഉന്നത സ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണിയും നടക്കും. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയതും വിദേശ എയര്‍ലൈന്‍സുകള്‍ക്ക് അവസരം നല്‍കിയതാണ് ഇന്ത്യയിലെ വ്യോമയാനരംഗത്ത് മാറ്റങ്ങള്‍ കാരണം. ജെറ്റ്-ഇതിഹാദ് ഉടമ്പടിയും, എയര്‍ ഏഷ്യാ ഇന്ത്യയും, ടാറ്റാ-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭവും ഈ മേഖലയില്‍ വലിയ മാറ്റത്തിനു വഴിതെളിച്ചു. അടുത്ത വര്‍ഷവും 2013ന് സമാനമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വ്യോമയാന മേഖല കരുതുന്നത്.
ജനുവരി അവസാനത്തോടെ എയര്‍ ഏഷ്യ ഇന്ത്യക്ക് എയര്‍ ഓപ്പറേഷന് ലൈസന്‍സ് ലഭിക്കുന്നതോടെ ഇപ്പോഴുള്ളതിനേക്കാള്‍ പുരോഗതി ഉണ്ടാകുമെന്നാണ് കരുതുന്നത്. ചില പ്രശ്നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എയര്‍ ഇന്ത്യയുടെ 2013ലെ പ്രകടനം മികച്ചതായിരുന്നു. വാര്‍ഷക വരുമാനത്തില്‍ ഗുണകരമായ മാറ്റമാണ് ഉണ്ടായത്. കിംഗ്ഫിഷര്‍ ഔദ്യോഗികമായി അവരുടെ സേവനം നിര്‍ത്തലാക്കിയതും എയര്‍ ഇന്ത്യയ്ക്ക് ഗുണകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: