മുംബൈ: രാത്രിയില്‍ ഉപയോക്താക്കള്‍ കുറവാണെന്ന് വിലയിരുത്തി ബാങ്കുകള്‍ എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം എണ്ണത്തില്‍ കുറയ്ക്കുന്നു. എല്ലാ എടിഎം കൗണ്ടറുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് വേണ്ടിവരുന്ന വര്‍ധിച്ച സുരക്ഷാച്ചെലവും മറ്റും കണക്കാക്കിയാണ് ഈ തീരുമാനം. അടുത്തമാസത്തോടെ രാത്രിയില്‍ പ്രവര്‍ത്തിക്കേണ്ട എടിഎം കളുടെ എണ്ണം ചുരുക്കും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ യോഗ തീരുമാനമാണിത്.
രാത്രികാലത്ത് എണ്ണത്തില്‍ കുറച്ച് ഇടപാടുകള്‍ നടന്നിട്ടുള്ള എടിഎം കൗണ്ടറുകള്‍ ഏതൊക്കെയെന്ന് വിശകലനം ചെയ്തായിരിക്കും തീരുമാനം വരിക. ബാങ്ക് അസോസിയേഷന് ഇതു സംബന്ധിച്ച് ആര്‍ബിഐയെ തീരുമാനം അറിയിച്ചിട്ടുണ്ട്.
രാത്രി കാലത്ത് എടിഎം സുരക്ഷ കൂടുതല്‍ കര്‍ക്കശമാക്കാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മിലും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും. പുറമേ എടിഎമ്മുകളെ ഈ നിരീക്ഷണ വലയത്തിലാക്കും. ബംഗളൂരില്‍ സ്ത്രീയെ എടിഎം ല്‍ അക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: