കൊച്ചി: ബ്ലൂം ബര്‍ഗ് ടി വി -ഓട്ടോകാര് 2014 അവാര്‍ഡുകള്‍ ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട് തൂത്തുവാരി. കാര്‍ ഓഫ് ദി ഇയര്‍, എസ് യു വി ഓഫ് ദ ഇയര്‍, ബെസ്റ്റ് വാല്യൂ ഫോര്‍ മണി, വ്യൂവേഴ്സ് ചോയ്സ് അവാര്‍ഡ്, 1.0 ലിറ്റര്‍ ഇക്കോ ബൂസ്റ്റ് എഞ്ചിനുള്ള എന്ജിന് ഓഫ് ദി ഇയര്‍ അവാര്‍ഡ്, ടെക്നോളജി, ആന്‍ഡ് ഇന്നൊവേഷന് അവാര്‍ഡ് എന്നീ ആറ് അവാര്‍ഡുകളാണ് ഫോര്‍ഡിന്റെ ഡൈനാമിക് അര്‍ബന്‍ എസ് യു വി ഇക്കോ സ്പോര്‍ട് കരസ്ഥമാക്കിയത്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് മേഖലയിലെ അതികായരായ ജൂറി ആണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഓട്ടോകാര് ഇന്ത്യ പത്രാധിപര്‍ ഹോര്മാസഡ് സൊറാബ്ജി, ഡെപ്യൂട്ടി എഡിറ്റര്‍ ഷാപൂര്‍ കോട്വാള്, ഓട്ടോകാര് ഷോ എഡിറ്റര്‍ രേണുക കൃപാലിനി, റേസിങ്ങ് ഡ്രൈവര്‍ നരേന് കാര്ത്തികേയന്, ഓട്ടോമോട്ടീവ് ചരിത്രകാരന് മാനവേന്ദ്രസിങ്, ഓട്ടോകാര്ഷോ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കാര്ത്തികേയസിംഘി, ടൂവീലര്‍ എഡിറ്റര്‍ ഓട്ടോകാര് ഇന്ത്യ ഋഷാദ് കൂപ്പര്‍, മോട്ടോ ക്രോസ് റൈഡര്‍ സി എസ് സന്തോഷ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
മുബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വീരപ്പാ മൊയ്ലിയില്‍ നിന്ന്, ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ജോഗീന്ദര്‍ സിങ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: