കൊച്ചി: മൂന്നു ആകര്‍ഷക ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുമായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്. സേവ് അഷ്യുര്, ഇന്‍വെസ്റ്റ് അഷ്യൂര്‍, ലൈഫ് ലോംഗ് അഷ്യുര് എന്നീ മൂന്നു പ്ലാനുകളാണ് ബജാജ് പുറത്തിറക്കുന്നത്. പരമാവധി 100 വയസുവരെയുള്ള ആജീവനാന്ത പോളിസി പരിരക്ഷയും ഗ്യാരന്റീഡ് റിട്ടേണും ബജാജ് വാഗ്ദാനം ചെയ്യുന്നു.
പോളിസി കാലാവധി തെരഞ്ഞെടുക്കാനും പോളിസി തുക അടയ്ക്കേണ്ട തവണ തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സൗകര്യമുണ്ട്. കൂടാതെ പോളിസിയുടെ ആനുകൂല്യം പ്രതിമാസം കൈപ്പറ്റാമെന്ന സൗകര്യവുമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പ്ലാനുകള്‍ക്ക് രൂപം നല്‍കിയതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറസ് എം.ഡിയും സി.ഇ.ഒയുമായ അനൂജ് അഗര്‍വാള്‍ പറഞ്ഞു. നിശ്ചിത കാലത്തെ പ്രീമിയം അടവിലൂടെ കൂടുതല്‍ വര്‍ഷം പോളിസി പരിരക്ഷ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ജനുവരി അവസാനത്തോടെ പ്ലാനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു പ്ലാനുകള്‍ കൂടാതെ ഗ്രൂപ്പ് ക്രെഡിറ്റ് പ്രൊട്ടക്ഷന്‍ പ്ലസ്, ഗ്രൂപ്പ് ടേം ലൈഫ്, ഗ്രൂപ്പ് ടേം കീയര്‍, ഗ്രൂപ്പ് സൂപ്പര്‍ ആന്യൂവേഷന് സെക്യൂര്‍, ഗ്രൂപ്പ് എംപ്ലോയി ബെനിഫിറ്റ്, ഗ്രൂപ്പ് ടേം കീയര്‍ എന്നിങ്ങനെ ആറു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കും ബജാജ് രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: