കൊച്ചി: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 7-ാം സീസണില്‍ വ്യാപാരസ്ഥാപനങ്ങളുടെ റജിസ്ട്രേഷനില്‍ വന്‍ വര്‍ദ്ധന. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് .ആരംഭിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് രജിസ്ട്രേഷനിലെ ഈ വര്‍ദ്ധന. 40,000ത്തോളം വ്യാപാരസ്ഥാപനങ്ങള്ഇതിനോടകം അംഗങ്ങളായി കഴിഞ്ഞു. സീസണ് 6ല്‍ ഇത് 6341 ആയിരുന്നു.ഡിസംബര്‍ മുപ്പതോടെ 75000 വ്യാപാരസ്ഥാപനങ്ങള്‍ രജിസ്ട്രേഷന്ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.
വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് യൂണിറ്റടിസ്ഥാനത്തില്‍ ശേഖരിച്ചഫോറങ്ങള് സോഫ്റ്റ്വെയറില് രേഖപ്പെടുത്തുന്നത് സംസ്ഥാന ഐ.ടി.മിഷന്റെ കീഴിലുള്ള അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ആണ്. 30,000ത്തോളംസ്ഥാപനങ്ങള് സോഫ്റ്റ്വെയറില് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
കോഴിക്കോട് ജില്ലയാണ് റജിസ്ട്രേഷനില്‍ ഒന്നാം സ്ഥാനത്ത്, 12515സ്ഥാപനങ്ങളുടെ റജിസ്ട്രേഷന് ജില്ലയില്‍ രേഖപ്പെടുത്തികഴിഞ്ഞു.മലപ്പുറം,തൃശ്ശൂര്‍,വയനാട് എന്നീ ജില്ലകള്‍ യഥാക്രമം 2,3,4സ്ഥാനങ്ങളിലാണ്. വയനാട് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ രജിസ്ട്രേഷന് വര്‍ദ്ധനവ് അത്ഭുതകരമാണ്. ജി കെ എസ് എഫ് വയനാട്ജില്ലയില്‍ ലക്ഷ്യമിട്ടിരുന്നത് 1000വ്യാപാരസ്ഥാപനങ്ങളായിരുന്നു. ലക്ഷ്യത്തിന്റെ 200ശതമാനത്തിലധികംവര്ദ്ധനവ് ഇപ്പോള്‍ തന്നെ നേടാന്‍ കഴിഞ്ഞു. ഡിസംബര്‍ 30നകം ഇത്3000ത്തിലധികമായി വര്‍ദ്ധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സീസണ് 7-ല്‍ ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങളെ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടര്‍ എസ്. ഹരികിഷോര്ഐ.എ.എസ് അറിയിച്ചു. കൂപ്പണ്‍ വിതരണത്തിലും രജിസ്ട്രേഷനിലും ആദ്യവാരത്തില്‍ തന്നെ കാണാന്‍ കഴിയുന്ന ഈ കുതിപ്പ് ജനങ്ങളുംവ്യാപാരിസമൂഹവും സീസണ് 7-നെ സ്വാഗതം ചെയ്തു കഴിഞ്ഞുഎന്നതാണ് സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. വ്യാപാരസ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പൂര്‍ണ്ണമായും സൗജന്യമാക്കിയ ഗവണ്മെന്റിന്റെ തീരുമാനത്തെവ്യാപാരിസമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തതാണ് രജിസ്ട്രേഷനിലെ ഈവര്ദ്ധനവിന് കാരണമെന്ന് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: