ധീരതയുടെ ഈ എടുപ്പുകളൊക്കെ ഉണ്ടായിട്ടും, പോരാളിയുടെ കവചത്തിന് പിമ്പിലുള്ള ഇംഗ്ലീഷ് ഹൃയത്തില്‍ ഭാവങ്ങളിലൂടെ അഗാധമായ ഒരുറവിമാണുള്ളത്.
അവിടെയെത്താനുള്ള വഴി മനസ്സിലാക്കിയാല്‍, അവിടെ ചെന്നെത്തിയാല്‍, ഇംഗ്ലീഷുകാരനോട് വ്യക്തിപരമായ സമ്പര്‍ക്കം പുലര്‍ത്തനും കൂടിക്കഴിയാനും നിങ്ങള്‍ക്ക് സാധിച്ചാല്‍, അയാള്‍ ഹൃദയകവാടങ്ങള്‍ തുറക്കും; എന്നെന്നേക്കുമായി നിങ്ങളുടെ സുഹൃത്തും വിധേയനുമാകും.
അതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍, ഞാന്‍ ഇംഗ്ലണ്ടില്ചെയ്ത ജോലിയാണ് മറ്റിടങ്ങളിലേതിനെ അപേക്ഷിച്ചു കൂടുതല്‍ തൃപ്തികരം. നാളെ ഞാന്‍ മരിച്ചാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ ചെയ്ത ജോലി നശിക്കില്ലെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു; അത് സദാവളര്ന്നുതന്നെ വരും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: