നമുക്കോരോരുത്തര്‍ക്കും ‘ചിന്തിക്കുന്ന വ്യക്തി’യെന്ന ഒരു പദവി ഉണ്ടെന്നറിയാവുന്നതുകൊണ്ട്, നമ്മുടെ വിചാരങ്ങളുടെയും തീരുമാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഒരു ‘സാമാന്യതത്ത്വം’ ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടതായുണ്ട്. ഈ സാമാന്യതത്ത്വമാണ് നമ്മളിലുള്ള നിരന്തരവും അനുസ്യൂതവുമായ ‘അഹം വൃത്തി’ അതായത് ‘എന്റെ വിചാരങ്ങള്‍’, എന്റെ തീരുമാനങ്ങള്‍’ എന്നിങ്ങിനെയുള്ള പ്രസ്താവങ്ങള്‍. സൂക്ഷ്മശരീരം അഹംതത്വത്തിന്റെയും മമത്വബോധത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് ‘അഹങ്കാരം’ എന്നുപേര് സിദ്ധിക്കുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: