നാം ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നത് സുഖമോ പ്രശസ്തിയോ പ്രതാപമോ ഒന്നുമല്ല. നമ്മുടെ വ്യക്തിത്വത്തിന്റെ അന്തസത്തയില്‍ നിന്ന് ഉയരുന്ന പ്രചോദനങ്ങളാണ് തൃഷ്ണയായി നമ്മില്‍ കാണപ്പെടുന്നത്. ആ പ്രചോദനങ്ങള്‍ സാഫര്യമന്വേഷിച്ച് പലവഴിക്കും പുറത്തുവരുന്നു. ജീവിതത്തിലെ വൈകല്യങ്ങളില്‍ തട്ടി ചിതറി നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രകൃതിയില്‍ ശരീരവും ജീവനും മനസ്സും എന്തായാണോ ഉരുത്തിരിഞ്ഞ് വരുന്നത് ആ പൂര്‍ണത പ്രാപിക്കാനുള്ള വെമ്പലാണ് അന്തഃസത്തയുടെ പ്രചോദനങ്ങള്‍. വിടര്‍ന്ന് വികസിക്കാന്‍ ഉഷസ്സിനെ പ്രതീക്ഷിക്കുന്ന പൂമൊട്ടിനെപ്പോലെയാണ് നാമോരോരുത്തരും. ആ പ്രതീക്ഷകള്‍ ശരീരത്തിന്റെയും മനസ്സിന്റെയും ശീലങ്ങളിലും സംസ്കാരങ്ങളിലും പ്രതിഫലിച്ച് പുറത്തുവരുമ്പോള്‍ വികൃതമായി കാമമായും അഹന്തയായും മറ്റുള്ളവരെ കീഴടക്കാനുള്ള വെമ്പലായും രൂപം മാറുന്നു. ഈ ബാഹ്യഭാവങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നവയാണ്. നമ്മുടെ ഇന്നത്തെ നേട്ടങ്ങളെല്ലാം അതിനാല്‍ അവയൊന്നും ശരിയായ സംതൃപ്തി നല്‍കുന്നില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: