പള്ളുരുത്തി: കുട്ടനാടന്‍ പാടശേഖരങ്ങളില്‍നിന്നും കായലുകളിലേക്ക് തള്ളിവിട്ട പോളപ്പായല്‍ ദുരിതം തീരുംമുമ്പേ മത്സ്യമേഖലയ്ക്ക് ഇരുട്ടടിയായി. അടിപ്പായല്‍ ശല്യം രൂക്ഷമായി.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എത്തിയ പോളപ്പായല്‍ കായലില്‍ ഉപ്പുരസം എത്തിയതോടെ ചീഞ്ഞഴുകാന്‍ തുടങ്ങി. ചീഞ്ഞഴുകിയ പായലുകള്‍ കായലിന്റെ അടിത്തട്ടിലെത്തി ഒഴുക്കിനിര്ത്തിയിരിക്കുന്ന വലകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
കായല്‍ പരപ്പിലൂടെയുള്ള പോളപ്പായലുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ഇതോടൊപ്പം തന്നെയാണ് അടിപ്പായലുകള്‍ കടുത്ത ശല്ല്യമായി എത്തിയിരിക്കുന്നത്. രണ്ട് മാസത്തിലധികമായി വേമ്പനാട്ട് കായലോരപ്രദേശങ്ങളും ഉള്‍നാടന്‍ കായല്‍ പ്രദേശങ്ങളിലുള്ളവരും പായലിന്റെ ഉപദ്രവം അനുഭവിച്ചുവരികയാണ്.
അരൂര്‍, ഇടക്കൊച്ചി, കുമ്പളം, പനങ്ങാട്, ഉദയംപേരൂര്‍, പള്ളുരുത്തി, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ള മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ചെറുവള്ളങ്ങള്‍ കായലില്‍ ഇറക്കാന്‍ കഴിയുന്നില്ല. ഊന്നിവല ഉപയോഗിക്കുന്നവരും ചീനവലത്തൊഴിലാളികളും പായലിന്റെ ശല്യം ഏറ്റവും കൂടുതലായി അനുഭവിക്കുകയാണ്. ഉൗന്നിവലകളുടെ കുറ്റികള്‍ പായല്‍ കൂട്ടങ്ങളുടെ ശക്തമായ ഇടിയില്‍ പിഴുതെറിയപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.
കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിലേക്ക് വന്‍തോതില്‍ കയറുന്നതുമൂലം പായലുകള്‍ കുട്ടത്തോടെ നശിക്കും. ഈ ഘട്ടത്തിലാണ് ഇവ ചീഞ്ഞടിഞ്ഞ് അടിപ്പായലുകളാകുന്നത്. പാരിസ്ഥിതികമായി ഒട്ടേറെ ദോഷങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നതായും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കായലിലെ മത്സ്യസമ്പത്തിനും മത്സ്യപ്രജനനത്തിനും ഇത് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാസങ്ങളായി മത്സ്യമേഖല നേരിടുന്ന കടുത്ത ദുരിതത്തിനെതിരെ അധികൃതര്‍ കണ്ണടക്കുന്നത്അ വസാനിപ്പിച്ച്, മത്സ്യമേഖലയില്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി.ദയാപരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: