എന്റെ സ്നേഹിതന് ജീവിതപ്രശ്നങ്ങളെപ്പറ്റി ചില സംശയങ്ങളെല്ലാമുണ്ട്. എന്നാല്‍ ബുദ്ധിപരമായ വിവേചനം അയാള്‍ക്ക് സ്വന്തമായി ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ സംശയങ്ങളെ ഞാന്‍ കേള്‍ക്കുകയും, കാര്യകാരണബദ്ധമായി, ബുദ്ധിപൂര്‍വ്വകമായി ഒരു തീരുമാനത്തില്‍ ഞാന്‍ എത്തുകയും ചെയ്യുന്നു. അപ്പോള്‍, ഒരാളുടെ ഹൃദയത്തില്‍ സംശയങ്ങള്‍ തിങ്ങിവിങ്ങിനില്ക്കുകയും മറ്റൊരാളുടെ ഹൃദയത്തില്‍ വ്യക്തമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയിര്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന നിലവരുന്നു. ഈ അടിസ്ഥാനത്തില്‍ എന്റെ സ്നേഹിതന് പ്രശ്നപരിഹാരാപ്തിയിലുള്ള മനസ്സമാധാനമുണ്ടോയെന്ന് പറയുകവയ്യ; കാരണം, പരിഹാരം അന്യഹൃദയത്തില് മാത്രമാണ് സ്ഥിതിചെയ്യുന്നത്. ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണ്: സംശയം തന്റേതാണെന്നും അത് തീര്‍ന്നുകിട്ടിയത് തനിക്കാണെന്നും ഉള്ള അഹംബുദ്ധി ഒരാള്‍ക്ക് ഉണ്ടാവുന്നതുവരെ അവന്ന് ഏതൊരു ബുദ്ധിജീവിക്കും ഉണ്ടാകേണ്ടുന്ന അന്തര്ജ്ജീവിതത്തിന്റെ സാകല്യത്തെ അനുഭവിക്കാന്‍ സാധിക്കാതെ വരും.
– സ്വാമി ചിന്മയാന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: