അമേരിക്കയില്‍ എന്റെ ദൗത്യം മതമഹാസമ്മേളനത്തോടല്ലായിരുന്നു. അത് വശാല്‍ വന്നകൂടിയെന്നേയുള്ളൂ. അതൊരു തുടക്കം, അവസരം മാത്രം. അതിനുവേണ്ടി ആ സമ്മേളനാംഗങ്ങളോട് നമുക്ക് വളരെ നന്ദിയുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, അമേരിക്കരായ മഹാജനങ്ങളോടാണ്, നമുക്ക് നന്ദി വേണ്ടത്. അവിടെയാണ് മേറ്റ്ല്ലായിടത്തേക്കാളുമേറെ സൗഭ്രാത്രഭാവന വികസിച്ചിട്ടുള്ളത്. തീവണ്ടിയില്‍വച്ച് അഞ്ചുമിനിട്ടുനേരത്തേക്ക് നിങ്ങളെ ഒരമേരിക്കന്‍ കണ്ടെത്തി; നിങ്ങള്‍ അയാളുടെ സുഹൃത്തായിക്കഴിഞ്ഞു. അടുത്തനിമിഷം അയാള്‍ നിങ്ങളെ സ്വഗൃഹത്തിലേക്ക് അതിഥിയായി ക്ഷണിക്കയും, തുടര്‍ന്ന് അവിടെയുള്ള തന്റെ ജീവിതകര്മങ്ങളെല്ലാം തുറന്നുകാട്ടുകയുമായി. ഇതാണ് അമേരിക്കന്‍ ജനതയുടെ സ്വഭാവം. നാം അത് അത്യന്തം അഭിനന്ദിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: