പ്രേമമുള്ളേടത്ത് പ്രാര്‍ത്ഥനയുമുണ്ട്. അതിനാല്‍, സ്നേഹിക്കപ്പെടുന്ന ഒരാളിലൂടെ ദൈവത്തിന്റെ ഒളിനോട്ടങ്ങള്‍ സാധ്യമാണ്. ദൈവത്തെ കാണാന്‍ കഴിയുന്ന കണ്ണുകളെ പ്രേമം പ്രദാനം ചെയ്യുന്നു. പ്രേമമാണ് അവന് കടന്നുവരുന്ന വാതില്‍. അതുകൊണ്ട്, ഒരുവന് സര്‍വ്വതിനെയും സ്നേഹിക്കുമ്പോള്‍ സര്‍വ്വതിലും അവനെ (ദൈവത്തെ) ദര്‍ശിക്കാന്‍ കഴിയും. ഭാഗികവും പൂര്‍ണതയും സത്യത്തില്‍ വിപരീതങ്ങളല്ല; ഒന്നിനുവേണ്ടിയുള്ള അഗാധപ്രേമം, അവസാനം സര്‍വ്വതിലേക്കും വ്യാപിക്കുന്നു. കാരണം, പ്രേമം അഹന്തയെ അലിയിച്ചുകളയുന്നു.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: