ആലുവ: അയ്യനെ കാണാന്‍ വെള്ളിത്തേരുമായി സംഘമെത്തി. കര്‍ണാടകയില്‍നിന്നുള്ള 17 അംഗ സംഘമാണ് കിലോമീറ്ററുകള്‍ താണ്ടി ശബരിമലയിലേക്ക് പോകുന്നതിനിടെ ഇടത്താവളമായ ആലുവ ശിവരാത്രി മണപ്പുറത്തെത്തിയത്. കര്‍ണാടകയിലെ കഥക് താലൂക്കിലെ ചിഞ്ചിലി ഗ്രാമവാസികളാണ് ഇവര്‍. ഇവരില്‍ നാലുപേര്‍ ഡ്രൈവര്‍മാരും ബാക്കിയെല്ലാവരും കര്‍ഷകരുമാണ്.
പതിനേഴ് വര്‍ഷമായി തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തുന്ന സദാനന്ദനാണ് ഇവരുടെ ഗുരുസ്വാമി. സോമുശേഖരര് എന്നയാളുടെ ട്രാക്സാണ് ഇവര്‍ വെള്ളിത്തേരാക്കി മാറ്റിയെടുത്തത്. വാരണാസിയില്‍നിന്ന് എത്തിയ ശില്‍പ്പികള്‍ മൂന്നുമാസം കൊണ്ടാണ് വെള്ളിത്തേര് രൂപകല്‍പ്പന ചെയ്തത്. ഏഴ് കുതിരകളെയാണ് തേരിന്റെ മുമ്പില്‍ വെള്ളികൊണ്ടുതന്നെ നിര്‍മ്മിച്ചിട്ടുള്ളത്. സോമുശേഖര് സൗജന്യമായാണ് ഇവര്‍ക്ക് ട്രാക്സ് വിട്ടുകൊടുത്തത്.
തേരാക്കി മാറ്റുന്നതിനുവേണ്ടി 25ലക്ഷം രൂപ ഗ്രാമവാസികളായ അയ്യപ്പഭക്തന്മാര് ചേര്‍ന്ന് വഴിപാടായി ശേഖരിക്കുകയായിരുന്നു. നവംബര്‍ 20നാണ് ഇവര്‍ തേരുമായി യാത്ര ആരംഭിച്ചത്. 17നാണ് മല ചവിട്ടുക. ഇവരില്‍ ഒരാള്‍ തേര് നയിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം കാല് നടയായാണ് സഞ്ചരിക്കുക. കെട്ടുനിറച്ചത് പരിശുദ്ധിയോടെ വയ്ക്കാനും രാത്രി കിടക്കാനും മാത്രമേ തേരില്‍ കയറുകയുള്ളൂ. മൊത്തം 1050 കി.മീറ്ററാണ് ഇവര്‍ സഞ്ചരിക്കേണ്ടത്. മടക്കയാത്രയില്‍ മൂന്നുപേര്‍ തേരിലുണ്ടാകും. ബാക്കിയെല്ലാവരും ട്രെയിനിലായിരിക്കും മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: