ശ്ലോകം:22
ഗോപസ്ത്രീഹൃദയോന്മാഥികോമളോരുദ്വയാന്വിതഃ
നീലാശ്മപേടകാകാരജാനുദ്വന്ദ്വമനോഹരഃ
78. ഗോപസ്ത്രീഹൃദയോന്മാഥികോമളോരുദ്വയാന്വിതഃ
ഗോപസ്ത്രീകളുടെ ഹൃദയത്തെ ഉന്മഥിക്കുന്ന കോമളമായ രണ്ടു തുടകള്‍ ഉള്ളവന്. ശ്രീകൃഷ്ണന്റെ കൗമാരകാലത്ത് ഗോപസ്ത്രീകള്‍ അദ്ദേഹവുമായി ചേര്‍ന്നു നടത്തി യ രാസലീലകള് പ്രസിദ്ധമാണ്. ഗോപസ്ത്രീകളില് തീവ്രമായ കാമവികാരം ഉണര്‍ത്തിയ മനോഹരമായ തുടകള്‍ ഉള്ളവനായി ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നു.
ഗോപരശബ്ദത്തിന് വിഷ്ണു എന്നും അര്‍ഥമുണ്ട്. ഈ അര്‍ഥം സ്വീകരിച്ചാല്‍ വിഷ്ണുപത്നിയായ മഹാലക്ഷ്മി ഗോപസ്ത്രീയാണ്. മഹാലക്ഷ്മിയുടെ ഹൃദയത്തെ ഉന്മഥിക്കുന്ന – ഇളക്കിമറിക്കുന്ന ഭംഗിയുള്ള തുടകളുള്ളവനായി ഭഗവാനെ നാമം സ്തുതിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: