പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്ത് ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന സമരപ്പന്തല്‍ തീവെച്ചുനശിപ്പിച്ചത് പ്ലൈവുഡ് കമ്പനി ഉടമകളായ പഞ്ചായത്ത് പ്രസിഡന്റും 6-ാം വാര്‍ഡ് മെമ്പറും നടത്തിയ ഗുഢാലോചനയുടെ ഫലമാണെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിലേക്ക് ജനകീയമാര്‍ച്ച് നടത്തുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 31ന് ആരംഭിച്ച സേവ് രായമംഗലം പ്രക്ഷോഭത്തിന്റ ഭാഗമായി സത്യാഗ്രഹസമരം നടത്തിവന്ന സമരപ്പന്തല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് തീവെച്ചു നശിപ്പിച്ചത്. പന്തലിന്റെ മുകള്‍ ഭാഗം നാലുവശത്തുനിന്നും അറുത്തുമാറ്റി താഴെയിട്ടു തീകൊളുത്തുകയായിരുന്നു. ഇതിന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം പോലീസിനെ അക്രമിക്കാനും പോലീസ് ജീപ്പ്പിന് കേടുവരുത്താനും നേതൃത്വം നല്കിയ 6-ാം വാര്‍ഡ് മെമ്പറാണ് കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയത് എന്നും കര്‍മ്മസമിതി ആരോപിച്ചു.
ജനുവരി 12ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും. സമ്മേളനത്തിനു മുമ്പ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസ് പടിക്കല്‍ പ്രതിഷേധ പ്രകടനം നടത്തി. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കര്‍മ്മസമിതി പ്രസിഡന്റ് കെ.കെ.വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. സമിതി കേന്ദ്രകമ്മിറ്റി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി ഭാരവാഹികളായ പി.രാമചന്ദ്രന് നായര്‍, സി.കെ.പ്രസന്നന്, എം.കെ.ശശിധരന് പിള്ള, പി.ആര്.ബിനു, ഡി.പൗലോസ്, പി.കെ.മാത്യു, കെ.ടി.അനീഷ, പി.കെ.ശശി, കെ.വി.ചെറിയാന്, കെ.ആര്.നാരായണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: